ചെന്നൈയ്ന്‍ ജയിച്ച് തുടങ്ങി
ISL
ചെന്നൈയ്ന്‍ ജയിച്ച് തുടങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th November 2020, 9:32 pm

പനജി: ഐ.എസ്.എല്ലില്‍ ചെന്നൈയ്ന്‍ എഫ്.സിയ്ക്ക് വിജയത്തുടക്കം. ജംഷഡ്പൂര്‍ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയ്ന്‍ പരാജയപ്പെടുത്തിയത്.

കളി തുടങ്ങി ഒരു മിനിട്ട് ആകുമ്പോഴേക്കും ചെന്നൈയിന്‍ ജംഷഡ്പുരിന് മേല്‍ ആധിപത്യം സ്ഥാപിച്ചു. 54-ാം സെക്കന്‍ഡില്‍ ഇന്ത്യന്‍ താരം അനിരുദ്ധ് ഥാപ്പയിലൂടെ ചെന്നൈ ആദ്യ ഗോള്‍ നേടി.

ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണിത്. ഈ സീസണിലെ ഒരു ഇന്ത്യക്കാരന്റെ ആദ്യ ഗോളുമാണ് ഇത്.

എന്നാല്‍ 26-ാം മിനിട്ടില്‍ ചെന്നൈയ്ക്ക് ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച ഇസ്മയില്‍ ഇസ്മ ലീഡുയര്‍ത്തി.

എന്നാല്‍ ആദ്യപകുതിയില്‍ തന്നെ വാല്‍സ്‌കിസ്സിലൂടെ ജംഷഡ്പൂര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 37-ാം മിനിട്ടിലായിരുന്നു ആ ഗോള്‍.

സമനില ഗോളിനായി ജംഷഡ്പൂര്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jamshadpur FC vs Chennain FC ISL