ഐ.സി.സിയുടെ ദശാബ്ദത്തിലെ താരം; നോമിനേഷനില്‍ കോഹ്‌ലിയും മിതാലിയും
I.C.C Award
ഐ.സി.സിയുടെ ദശാബ്ദത്തിലെ താരം; നോമിനേഷനില്‍ കോഹ്‌ലിയും മിതാലിയും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th November 2020, 6:47 pm

ദുബായ്: ഐ.സി.സിയുടെ കഴിഞ്ഞ ദശാബ്ദത്തിലെ താരങ്ങളെ തെരഞ്ഞെടുക്കാനുള്ള പട്ടികയില്‍ ഇന്ത്യന്‍ പുരുഷക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വനിതാ താരം മിതാലി രാജും.

ഐ.സി.സി അവാര്‍ഡ് പട്ടികയിലെ അഞ്ച് കാറ്റഗറിയിലും വിരാട് കോഹ്‌ലിയുടെ പേരുണ്ട്.

ദശാബ്ദത്തിലെ താരം, ഏകദിന, ടി-20, ടെസ്റ്റ് ഫോര്‍മാറ്റുകളിലെ ദശാബ്ദത്തിലെ താരം, സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് കാറ്റഗറികളിലാണ് വിരാടിന്റെ പേരുള്ളത്.

വനിതകളുടെ ദശാബ്ദത്തിലെ താരം പട്ടികയില്‍ മിതാലി രാജ് മാത്രമാണ് ഇന്ത്യന്‍ സാന്നിധ്യം. ഏകദിനത്തിലെ പട്ടികയില്‍ മിതാലിയും ജൂലന്‍ ഗോസ്വാമിയുമുണ്ട്.

അതേസമയം ദശാബ്ദത്തിലെ പുരുഷതാരങ്ങളുടെ പട്ടികയില്‍ സമകാലിക ക്രിക്കറ്റിലെ ഫാബ് ഫോര്‍ എന്നറിയപ്പെടുന്ന നാല് താരങ്ങളുണ്ട്.

വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരാണ് ഫാബ് ഫോര്‍ എന്നറിയപ്പെടുന്നത്. ഇവര്‍ക്ക് പുറമെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍, ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡിവില്ലിയേഴ്‌സ്, ശ്രീലങ്കന്‍ മുന്‍താരം കുമാര്‍ സാംഗക്കാര  എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.

വോട്ടെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

ഐ.സി.സി അവാര്‍ഡ് നോമിനേഷന്‍ പട്ടിക പൂര്‍ണ്ണരൂപം:

ദശാബ്ദത്തിലെ താരം (പുരുഷന്‍)-

വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ര്‍. അശ്വിന്‍, എബി ഡിവില്ലിയേഴ്‌സ്, കുമാര്‍ സാംഗക്കാര

ഏകദിനതാരം (പുരുഷന്‍)

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, എം.എസ് ധോണി, ലസിത് മലിംഗ, മിച്ചല്‍ സ്റ്റാര്‍ക്ക്, എബി ഡിവില്ലിയേഴ്‌സ്, കുമാര്‍ സംഗക്കാര

ടെസ്റ്റ് താരം (പുരുഷന്‍)

വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ജയിംസ് ആന്‍ഡേഴ്‌സണ്‍, രംഗണ ഹെറാത്ത്, യാസിര്‍ ഷാ

ടി-20 (പുരുഷന്‍)

വിരാട് കോഹ്‌ലി, റാഷിദ് ഖാന്‍, ഇമ്രാന്‍ താഹിര്‍, ആരോണ്‍ ഫിഞ്ച്, ലസിത് മലിംഗ, ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ്മ

ദശാബ്ദത്തിലെ താരം (വനിത)

എലിസ് പെറി, മെഗ് ലാനിംഗ്, സൂസി ബേറ്റ്‌സ്, സ്റ്റെഫാനി ടെയ്‌ലര്‍, മിതാലി രാജ്, സാറാ ടെയ്‌ലര്‍

ടി-20 (വനിത)

മെഗ് ലാനിംഗ്, സോഫി ഡെവിന്‍, എലിസ് പെറി, ഡിയാന്ദ്ര ഡോട്ടിന്‍, അലിസ ഹീലി, അന്യ ശ്രുബ്‌സോലെ

ഏകദിനം (വനിത)

മെഗ് ലാനിംഗ്, എലിസ് പെറി, മിതാലി രാജ്, സൂസി ബേറ്റ്‌സ്, സ്റ്റെഫാനി ടെയ്‌ലര്‍, ജൂലന്‍ ഗോസ്വാമി.

ഐ.സി.സി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ദശാബ്ദത്തിലെ താരം

വിരാട് കോഹ്‌ലി, കെയ്ന്‍ വില്യംസണ്‍, ബ്രണ്ടന്‍ മക്കുല്ലം, മിസ്ബാ ഉള്‍ ഹഖ്, എം.എസ് ധോണി, അന്യ ശ്രുബ്‌സോലെ, കാതറിന്റെ ബ്രന്റ്, മഹേള ജയവര്‍ധനെ, ഡാനിയേല്‍ വെട്ടോറി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Virat Kohli Mithali Raj nominated for ICC Player of The Decade award