എഡിറ്റര്‍
എഡിറ്റര്‍
‘നിന്നെയൊന്നും വെടിവെച്ച് കൊന്നാല്‍ പോലും ഒരാളും ചോദിക്കില്ല’; കാശ്മീരി യുവാക്കളോട് ഇന്ത്യന്‍ സൈന്യം
എഡിറ്റര്‍
Sunday 16th April 2017 2:33pm

 

ശ്രീനഗര്‍: കല്ലെറിഞ്ഞെന്ന ആരോപണത്തെ തുടര്‍ന്ന് സൈന്യം യുവാക്കളെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുന്ന വീഡിയോകള്‍ പുറത്ത്. ജീപ്പിനുമുമ്പില്‍ യുവാവിനെ കെട്ടിയിട്ട വീഡിയോയ്ക്ക് ശേഷം പുറത്ത് വന്ന നിരവധി വീഡിയോകളില്‍ ഏറ്റവും ഒടുവിലേത്തതാണ് യുവാക്കളോട് ക്രൂരമായി പെരുമാറുന്ന സൈനികരുടേത്.


Also read അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് സഹായകരമായ ധാരാളം രേഖകളുണ്ട്: രവിശങ്കര്‍ പ്രസാദ് 


നിരവധി സൈനികര്‍ മൂന്ന് യുവാക്കളെ ചോദ്യം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. എന്തിനാണ് കല്ലെറിഞ്ഞത് എന്നു ചോദിച്ച് കൊണ്ടാണ് സൈനികര്‍ യുവാക്കളെ മര്‍ദ്ദിക്കുന്നതും ചോദ്യം ചെയ്യുന്നതും. സൈനികര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണിതെന്നാണ് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.

മുന്നു പേരില്‍ ഒരാളോടാണ് സൈനികന്‍ എന്തിനാണ് കല്ലെറിഞ്ഞതെന്ന് ചോദിക്കുന്നത്. മുഖം മറച്ച സൈനികന്‍ തോക്ക് ചൂണ്ടി യുവാവിനെ ഭീഷണിപ്പെടുത്തുന്നതും നിന്നെയെന്തിനാണ് വെടിവച്ചതെന്ന് ഒരാളും തന്നോട് ചോദിക്കില്ലെന്നും പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ചോദ്യങ്ങള്‍ക്ക് യുവാവ് നല്‍കുന്ന മറുപടി വ്യക്തമല്ല.

സൈനികന്‍ മറ്റുള്ളവരോട് മിണ്ടാതിരിക്കാന്‍ പറയുന്നതും വീഡിയോയില്‍ കാണം. പേരെന്താണെന്ന ചോദ്യത്തിന് മുഹമ്മദ് അഷ്‌റഫ് ഖാന്‍ എന്ന് യുവാവ് മറുപടി പറയുന്നുണ്ട്. ഈ സമയം അപ്പുറത്തിരിക്കുന്ന യുവാവിന്റെ മുഖത്ത് സൈനികര്‍ മാറി മാറി അടിക്കുന്നതും വ്യക്തമാണ്.

കാശ്മീരില്‍ സൈന്യത്തിന് നേരെ യുവാക്കള്‍ കല്ലെറിയുന്നതിനെതിരായ നടപടി എന്ന പേരിലായിരുന്നു യുവാവിനെ മനുഷ്യ കവചമാക്കി ജീപ്പിനുമുമ്പില്‍ കെട്ടിയിട്ട് റോന്ത് ചുറ്റിയത്. ഇതിനു ശേഷമായിരുന്നു സമാനമായ രീതിയില്‍ വീഡിയോകള്‍ പുറത്ത് വന്നത്.

നാലു സൈനികര്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ഥിയെ നിലത്തിട്ട് വലിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതും സൈനിക വാഹനത്തില്‍ സഞ്ചരിക്കവെ മൂന്ന് യുവാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോയായിരുന്നു നേരത്തെ പുറത്ത് വന്നിരുന്നത്.

വീഡിയോ

Advertisement