ഷഫാലിയെ വെട്ടി ജെമീമ; ഇന്ത്യന്‍ ചരിത്രത്തില്‍ ഇവള്‍ ഇനി മൂന്നാം സ്ഥാനത്ത്
Cricket
ഷഫാലിയെ വെട്ടി ജെമീമ; ഇന്ത്യന്‍ ചരിത്രത്തില്‍ ഇവള്‍ ഇനി മൂന്നാം സ്ഥാനത്ത്
ശ്രീരാഗ് പാറക്കല്‍
Saturday, 21st February 2026, 6:09 pm

ഓസ്‌ട്രേലിയ വുമണ്‍സിനെതിരായ ടി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ വുമണ്‍സ്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ വിജയം കീഴടക്കിയത്. ഇതോടെ 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെതിരെ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഇതോടെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ഇന്ത്യ നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ സ്മൃതി മന്ഥാനയാണ്. 55 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്. 149.09 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു സ്മൃതി ബാറ്റ് ചെയ്തത്.

സ്മൃതിക്കൊപ്പം മിന്നും പ്രകടനം നടത്തിയത് ജമീമ റോഡ്രിഗസാണ്. 46 പന്തില്‍ നിന്ന് നാല് ഫോര്‍ ഉള്‍പ്പെടെ 59 റണ്‍സാണ് ജെമി നേടിയത്. ഇരുവരും 121 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും സ്വന്തമാക്കിയിരുന്നു. ടി-20യില്‍ തന്റെ 15ാം അര്‍ധ സെഞ്ച്വറിയാണ് ജെമീമ സ്വന്തമാക്കിയത്.

മാത്രമല്ല ഇതിന് പുറമെ ഒരു വെടിക്കെട്ട് നേട്ടം സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരിക്കുതയാണ്. അന്താരാഷ്ട്ര ടി-20യില്‍ 2500 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ജെമി. നിലവില്‍ 105 ഇന്നിങ്‌സില്‍ നിന്ന് 2551 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി 2500 റണ്‍സ് പൂര്‍ത്തിയാക്കുന്ന വനിതാ താരങ്ങള്‍, റണ്‍സ് (ഇന്നിങ്‌സ്)

സ്മൃതി മന്ഥാന – 4231 (154)

ഹര്‍മന്‍പ്രീത് കൗര്‍ – 3822 (109)

ജെമീമ റോഡ്രിഗസ് – 2551 (105)

ഷഫാലി വര്‍മ – 2519 (97)

അതേസമയം മത്സരത്തില്‍ റിച്ചാ ഘോഷ് ഏഴ് പന്തില്‍ 18 റണ്‍സ് നേടി മികവ് പുലര്‍ത്തിയിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തിയത് ശ്രീ ചരണിയും ശ്രേയങ്ക പാട്ടീലുമാണ്. മൂന്ന് വിക്കറ്റുകള്‍ വീതമാണ് ഇരുവരും നേടിയത്. അരുന്ധതി റെഡ്ഡി രണ്ട് വിക്കറ്റും രേണുക സിങ് ഒരു വിക്കറ്റും നേടി. ഓസീസിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് 45 പന്തില്‍ 57 റണ്‍സ് നേടിയ ആഷ്‌ളി ഗാര്‍ഡ്ണറാണ്. ഫോബി ലിച്ച് ഫീല്‍ഡ് 26 റണ്‍സും നേടി മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാനായില്ല.

അതേസമയം ഓസീസിന് വേണ്ടി അന്നബെല്‍ സതര്‍ലാന്‍ഡ് രണ്ട് വിക്കറ്റും കിം ഗ്രാത്, ക്യാപ്റ്റന്‍ സോഫി മൊളീനക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content Highlight: Jamima Rodrigues Complete 2500 Runs In T20i

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ