ജമാഅത്തെ ഇസ്‌ലാമി സമസ്തയെ ചിതല്‍ പോലെ തകര്‍ക്കും; നുഴഞ്ഞുകയറാന്‍ അനുവദിക്കരുത്: ഉമര്‍ ഫൈസി മുക്കം
Kerala
ജമാഅത്തെ ഇസ്‌ലാമി സമസ്തയെ ചിതല്‍ പോലെ തകര്‍ക്കും; നുഴഞ്ഞുകയറാന്‍ അനുവദിക്കരുത്: ഉമര്‍ ഫൈസി മുക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd November 2025, 2:29 pm

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയ്‌ക്കെതരിരെ വിമര്‍ശനവുമായി വീണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം.

സമസ്തയില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമിയെ അകറ്റി നിര്‍ത്തണമെന്നും നുഴഞ്ഞുകയറാന്‍ അവരെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയെ ജമാഅത്തെ ഇസ്‌ലാമി വന്‍ചിതല്‍ പോലെ തകര്‍ക്കുമെന്നും ജമാഅത്തെ ഇസ്‌ലാമിയെ നിര്‍ത്തേണ്ട സ്ഥലത്ത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലെ ഉമര്‍ ഫൈസിയുടെ പരാമര്‍ശം വലിയ ചര്‍ച്ചയാവുകയാണ്.

40കളില്‍ ജമാഅത്തെ ഇസ്‌ലാമി വന്നു. പല കോലത്തില്‍ അവര്‍ വരും. മറ്റ് തലത്തില്‍ പ്രവര്‍ത്തിച്ചുനോക്കിയിട്ടും ആളെ കിട്ടാതെ വന്നപ്പോഴാണ് ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയ പാര്‍ട്ടിയുമായി വന്നത്. ഇല്ലാത്ത പാര്‍ട്ടിയുമായി കൂട്ടുകൂടേണ്ട ആവശ്യമില്ല.

രാഷ്ട്രീയത്തിന്റെ പേരില്‍ നുഴഞ്ഞുകയറാനാണ് അവര്‍ ശ്രമിക്കുക. അങ്ങനെ വന്നാല്‍, സമസ്തയെയും വിശ്വാസികളെയും ഇസ്‌ലാമിനെയാകെയും അവര്‍ തകര്‍ക്കുമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തിലാണ് ഉമര്‍ ഫൈസിയുടെ പ്രതികരണം. പാണക്കാട് സാദിഖലി തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

മലപ്പുറത്ത് മുപ്പതോളം തദ്ദേശ സ്ഥാപനങ്ങളില്‍ യു.ഡി.എഫുമായി സഖ്യമുണ്ടാക്കിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നത്. ചിലയിടത്ത് യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ്.

Content Highlight: Jamaat-e-Islami will destroy  Samastha, do not allow it to infiltrate: Umar Faizi Mukkam