മലയാള സിനിമയിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ജേക്സ് ബിജോയ്. 2014ല്‍ പുറത്തിറങ്ങിയ ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇതിനോടകം മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച് കഴിഞ്ഞു. മലയാളത്തിന് പുറമെ അന്യഭാഷകളിലും ജേക്സ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട വര്‍ക്കുകളില്‍ ഒന്നാണ് രണം. ജേക്‌സിന്റെ സംഗീത സംവിധാനത്തില്‍ ഈയിടെ പുറത്തിറങ്ങിയ തുടരും, നരിവേട്ട എന്നീ രണ്ട് സിനിമകളും മികച്ച വിജയം സ്വന്തമാക്കിയെന്നു മാത്രമല്ല സിനിമയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. റാപ്പര്‍മാരെ സിനിമയില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ജേക്‌സ് ബിജോയ്.
പാട്ട് ഉണ്ടാക്കുമ്പോള്‍ത്തന്നെ ഒരു ഗായകന്‍ തന്റെ മനസില്‍ വരുമെന്നും അപ്പോള്‍ത്തന്നെ അവരെ വിളിക്കുമെന്നും അദ്ദേഹം പറയുന്നു. വേടനും ബേബി ജീനും അതുല്‍ നറുകരയും തുടങ്ങി പുതിയ ജനറേഷനിലുള്ളവരെല്ലാം തന്നെ നന്നായി സഹകരിക്കുന്നവരാണെന്നും ജേക്‌സ് ബിജോയ് പറയുന്നു.
വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിലനില്‍ക്കുമ്പോഴാണ് വേടന്‍ സ്റ്റുഡിയോയില്‍വന്ന് നരിവേട്ടയിലെ പാട്ടുപാടിയതെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കെല്ലാം സ്വന്തമായി വലിയൊരു ഫാന്‍ബേസുണ്ടെന്നും അവരെയൊക്കെ സിനിമയില്‍ക്കാണാനും അവരുടെ സിനിമാപാട്ട് കേള്‍ക്കാനും ആഗ്രഹിക്കുന്നവരാണ് മറ്റുള്ളവരെന്നും ജേക്‌സ് കൂട്ടിച്ചേര്‍ത്തു.
‘പാട്ട് ഉണ്ടാക്കുമ്പോള്‍ത്തന്നെ ഒരു ഗായകന്‍ എന്റെ മനസ്സില്‍ വരും. അപ്പോള്‍ത്തന്നെ അയാളെ വിളിക്കും. വേടനും ബേബി ജീനും അതുല്‍ നറുകരയും തുടങ്ങി പുതിയ ജനറേഷനിലെ കുട്ടികളെല്ലാം തന്നെ നന്നായി സഹകരിക്കുന്നവരാണ്. വേടന്റെ അറസ്റ്റും മറ്റ് പ്രശ്നങ്ങളും കത്തിനില്‍ക്കുന്ന സമയത്താണ് വേടന്‍ എന്റെ സ്റ്റുഡിയോയില്‍വന്ന് നരിവേട്ടയിലെ പാട്ടുപാടിയത്.
ഇവര്‍ക്കെല്ലാം സ്വന്തമായി വലിയൊരു ഫാന്‍ബേസുണ്ട്. അവരൊക്കെ ഇവരെ സിനിമയില്‍ക്കാണാനും ഇവരുടെ സിനിമാപാട്ട് കേള്‍ക്കാനും ആഗ്രഹിക്കുന്നുണ്ട്. അവരിലേക്കെല്ലാം ഈ പാട്ടും സിനിമയും എത്തും,’ ജേക്‌സ് ബിജോയ് പറയുന്നു.
Content highlight: Jakes Bejoy talks about bringing rappers into films.