ജെയ്‌ഷെയുടെ തലവനായ മസൂദ് അസറിന്റെ അഞ്ച് സഹോദരന്മാരില്‍ ഒരാളാണ് താഹിര്‍ അന്‍വര്‍. നിരോധിത സംഘടനയുടെ പ്രവര്‍ത്തങ്ങളില്‍ പ്രധാനപങ്ക് വഹിക്കുകയും സജീവമായി ഇടപെടുകയും ചെയ്തിരുന്നു.
കഴിഞ്ഞവര്‍ഷം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. മൂത്ത സഹോദരിയും അനന്തരവനും കുട്ടികളും ഉള്‍പ്പെടെ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടെന്നായിരുന്നു അടുത്ത വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍.
1994ല്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യയുടെ പിടിയിലായ മസൂദ് അസറിനെ കാണ്ഡഹാര്‍ വിമാന റാഞ്ചലിന് പിന്നാലെയാണ് മോചിപ്പിച്ചത്.
പിന്നീട്, ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും ജെയ്‌ഷെയാണെന്ന് തെളിയിക്കപ്പെട്ടിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2016ലെ പത്താന്‍കോട്ട് വ്യോമതാവള ആക്രമണം, ഉറി ആക്രമണം, 2019ലെ പുല്‍വാമ ആക്രമണം തുടങ്ങി നിരവധി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഈ ഭീകര സംഘടനയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു.
പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ജെയ്‌ഷെയുടെ ബഹവല്‍പൂരിലെ ആസ്ഥാനത്തടക്കം ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ നാശനഷ്ടങ്ങളും ജീവഹാനികള്‍ സംഭവിച്ചതായും ജെയ്‌ഷെ മുഹമ്മദ് ആദ്യമായി തുറന്നുസമ്മതിച്ചിരുന്നു.
Content Highlight: Jaish e Mohammed chief Masood Azhar’s brother dies; organization says cause not disclosed