ന്യൂദല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു. ആരോഗ്യകരമായ കാരണങ്ങളാലും ചികിത്സയ്ക്കുമായാണ് രാജി.
ന്യൂദല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു. ആരോഗ്യകരമായ കാരണങ്ങളാലും ചികിത്സയ്ക്കുമായാണ് രാജി.
രാജിക്കത്ത് ഉപരാഷ്ട്രപതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറി.
ആരോഗ്യത്തിന് മുന്‍ഗണന കൊടുക്കാനുള്ള ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് രാജിയെന്ന് ഉപരാഷ്ട്രപതി രാഷ്ട്രപതിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67(അ) പ്രകാരം അടിയന്തരമായി പ്രാവര്‍ത്തികമാകുന്ന തരത്തിലാണ് രാജി. പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും മന്ത്രിമാരേയും പാര്‍ലമെന്റ് അംഗങ്ങളേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
‘ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക്, എന്റെ ഭരണകാലത്ത് നിങ്ങള്‍ നല്‍കിയിരുന്ന അചഞ്ചലമായ പിന്തുണയ്ക്കും മികച്ച പ്രവര്‍ത്തന ബന്ധത്തിനും എന്റെ അഗാധമായ നന്ദി അറിയിക്കുന്നു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും ഞാന്‍ എന്റെ അഗാധമായ നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രിയുടെ സഹകരണവും പിന്തുണയും വിലമതിക്കാനാവാത്തതാണ്, എന്റെ ഭരണകാലത്ത് ഞാന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു.
ബഹുമാനപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്ന് എനിക്ക് ലഭിച്ച വിശ്വാസവും വാത്സല്യവും എന്നെന്നേക്കുമായി വിലമതിക്കപ്പെടുകയും ഞാന്‍ എന്നും ഓര്‍ക്കുകയും ചെയ്യും.
നമ്മുടെ മഹത്തായ ജനാധിപത്യത്തില്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ നേടിയ വിലമതിക്കാനാവാത്ത അനുഭവങ്ങള്‍ക്കും ഉള്‍ക്കാഴ്ചകള്‍ക്കും ഞാന്‍ അഗാധമായി നന്ദിയുള്ളവനാണ്,’ ജഗദീപ് ധന്‍കര്‍ എഴുതി.
Content Highlight: Jagdeep Dhankhar, Vice President of India resigns