'ജഗ്ഗി വാസുദേവും മാതാ അമൃതാനന്ദമയിയുമൊക്കെ സമ്മേളനങ്ങള്‍ നടത്താറുണ്ട്'; തബ്‌ലീഗുകാരെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ജഗന്‍മോഹന്‍ റെഡ്ഡി
COVID-19
'ജഗ്ഗി വാസുദേവും മാതാ അമൃതാനന്ദമയിയുമൊക്കെ സമ്മേളനങ്ങള്‍ നടത്താറുണ്ട്'; തബ്‌ലീഗുകാരെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ജഗന്‍മോഹന്‍ റെഡ്ഡി
ന്യൂസ് ഡെസ്‌ക്
Saturday, 4th April 2020, 10:27 pm

രാജ്യത്ത് കൊവിഡ് 19 വ്യാപനം നടന്നതിന് ഒരു പ്രത്യേക മത വിഭാഗത്ത മാത്രം കുറ്റപ്പെടുത്തരുതെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ഇതേ പോലൊരു സമ്മേളനം മറ്റേത് മത വിഭാഗങ്ങള്‍ നടത്തിയാലും ഇത് തന്നെ സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ നടന്ന ഒരു മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും ആളുകള്‍ എത്തി. അതില്‍ ചിലര്‍ക്ക് പകരുകയും കൊവിഡ് വ്യാപിക്കുകയും ചെയ്തു. ദൗര്‍ഭാഗ്യകരമായ ഒരു കാര്യമാണ് അവിടെ നടന്നത്. എന്നാല്‍ കൊവിഡ് വ്യാപനം നടന്നതിന് ആ മതവിഭാഗമാണ് കാരണം എന്നര്‍ത്ഥമില്ലെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രവിശങ്കറും ജഗ്ഗി വാസുദേവും മാതാ അമൃതാനന്ദമയിയും പോള്‍ ദിനകരനും ജോണ്‍ വെസ്ലിയും ഒക്കെ മതസമ്മേളനങ്ങള്‍ നടത്താറുണ്ട്. പ്രത്യേക മത വിഭാഗത്ത മാത്രം ഒറ്റപ്പെടുത്തുന്നതും അവരുടെ മേല്‍ കുറ്റം ആരോപിക്കുന്നതും ശരിയല്ല. അവര്‍ ബോധപൂര്‍വ്വം നടത്തിയതല്ല വ്യാപനമെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.

അവര്‍ കാരണമാണ് അത് സംഭവിച്ചതെന്നും അത് ബോധപൂര്‍വ്വം നടത്തിയതാണെന്നും പറഞ്ഞ് നമ്മള്‍ ഒറ്റപ്പെടുത്തരുത്. ഒരു പ്രത്യേക സമുദായത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. സമുദായത്തിലെ അംഗങ്ങളെ കുറ്റവാളികളായും അവര്‍ ബോധപൂര്‍വ്വം നടത്തിയതായും കാരണരുത്. ഒരു മതത്തിനോ സമുദായത്തിനോ ആണ് വ്യാപനത്തിന്റെ ഉത്തരവാദിത്വം എന്ന് ആരുടെ മേലും അടിച്ചേല്‍പ്പിക്കരുതെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ