നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ജഗദീഷ്. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടാനും പിന്നീട് നായകവേഷത്തില്‍ തിളങ്ങാനും ജഗദീഷിന് സാധിച്ചു. കോമഡി താരമായി സിനിമയിലെത്തിയ അദ്ദേഹം നായകനടനായും ഒരുകാലത്ത് നിറഞ്ഞുനിന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ജഗദീഷ് തിരിച്ചുവരവില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.
ശ്രീനിവാസന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1985 ല്‍ പുറത്തിറങ്ങിയ സിനിമയാണ് മുത്താരം കുന്ന് പി.ഒ. സിനിമയുടെ കഥാകൃത്ത് ജഗദീഷാണ്. ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. സിനിമയുടെ കഥാകൃത്തായാണ് തന്നെ പരിചയപ്പെടുത്തിയതെന്നും എന്നാല്‍ അതിന്റെ ഒരു കഥാബീജം മാത്രമാണ് തന്റേതെന്നും ജഗദീഷ് പറയുന്നു. കഥയാക്കിയതും തിരക്കഥയാക്കിയതുകമൊക്കെ ശ്രീനിവാസനാണെന്നും സഹൃദയ സമക്ഷം എന്ന തന്റെ റേഡിയോ നാടകത്തില്‍ നിന്നാണ് സിനിമയുടെ കഥ വന്നതെന്നും അദ്ദേഹം പറഞ്ഞു.
നാടകത്തിന്റെ ഒരു സിനോപ്‌സിസ് താന്‍ ശ്രീനിവാസന്റെ അടുത്ത് പറഞ്ഞിരുന്നുവെന്നും ഈ കഥയില്‍ സിനിമയുടെ ഒരു എലമെന്റ് ഉണ്ടെന്ന് പറഞ്ഞത് ശ്രീനിവാസനാണന്നെും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. കഥയിലെ കഥാപാത്രങ്ങളുടെ പേരുകളും മറ്റും ശ്രീനിവാസന്‍ കൊടുത്തതാണന്നെും ഷൂട്ടിങ്ങ് തുടങ്ങിയതിന് ശേഷമാണ് ധാര സിങ് എന്ന കഥാപാത്രത്തെ ശ്രീനിവാസന്‍ സിനിമയിലേക്ക് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘മുത്താരം കുന്ന് പി.ഒ.യുടെ കഥാകൃത്ത് എന്ന് പറഞ്ഞ് എന്നെ പരിചയപ്പടുത്തി. സിനിമയുടെ കഥാബീജം എന്റേതാണ്. കഥായാക്കിയതും, തിരക്കഥയാക്കിതും, സംഭാഷണം എഴുതിയതും ശ്രീനിവാസനാണ്. സഹൃദയ സമക്ഷം എന്ന എന്റെ റേഡിയോ നാടകമാണ്. അതിന്റെ ഒരു സിനോപ്‌സിസ് പോലെ ഞാന്‍ ശ്രീനിയോട് പറഞ്ഞപ്പോള്‍, ശ്രീനി പറഞ്ഞു. ഇതില്‍ സിനിമയുടെ ഒരു എലമെന്റ് ഉണ്ട്. അത് നമ്മള്‍ക്ക് വികസിപ്പിക്കാമെന്ന് പറഞ്ഞു.
കഥാപാത്രങ്ങളുടെ പേര്, എന്റെ നാടകത്തിലെ കഥാപാത്രങ്ങളുടെ പേരാണ്. ശ്രീനിവാസന്‍ ഇട്ട പേരുകളാണ്. എന്റെ കഥയില്‍ ധാരാ സിങ് ഇല്ലായിരുന്നു. അരു ഫയല്‍മാന്‍ ഉണ്ടായിരുന്നു. അത് ധാരാസിങ് ആയാല്‍ നന്നായിരിക്കുമമെന്ന് പറയുന്നത് ശ്രീനിവാസനാണ്. ഷൂട്ടിങ്ങ് തുടങ്ങിയതിന് ശേഷമാണ്, ശ്രീനി ഇങ്ങനെയൊരു നിര്‍ദേശം വെച്ചത്. ഇങ്ങനെയൊരു കഥ പറഞ്ഞപ്പോള്‍ അതിന് ചിറകുവെച്ച് ആ നാടകത്തിനെ ഒരു അവിസ്മരണീയമായ കഥായാക്കി മാറ്റിയത് ശ്രീനിവാസനാണ്,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish talks about the movie Mutharam Kunnu P.O.