എഡിറ്റര്‍
എഡിറ്റര്‍
നൃത്തം ചെയ്യാന്‍ വയ്യ; നല്ല തിരക്കഥ ലഭിച്ചാല്‍ ബോളിവുഡില്‍ അഭിനയിക്കും: ജാക്കി ചാന്‍
എഡിറ്റര്‍
Wednesday 19th June 2013 1:38pm

jackkie-chan

ബോളിവുഡ് സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നതായി ഹോളിവുഡ് ആക്ഷന്‍ താരം ജാക്കി ചാന്‍. ബോളിവുഡിലെ താരം അമീര്‍ഖാന്റെ വലിയൊരു ഫാനാണ് താനെന്നും 3 ഇഡിയറ്റ്‌സ് ആണ് ഏറ്റവും ഇഷ്ടമുള്ള ചിത്രമെന്നും ജാക്കി പറയുന്നു.

ചൈന ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ദല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം.

Ads By Google

മികച്ച തിരക്കഥ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്ത്യന്‍ സിനിമയുടെ ഭാഗമാകും. ഇന്ത്യന്‍ സിനിമകളിലെ സംഗീതം ഏറെ ഇഷ്ടമാണ്. ബോളിവുഡിലേക്ക് എന്നെ വിളിക്കുകയാണങ്കില്‍ ദയവ് ചെയ്തു കുങ്ഫു ചെയ്യാനായിരിക്കരുത്.

എനിക്ക് അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് വേണ്ടത്. അല്ലാതെ ആക്ഷനല്ല. ഞാന്‍ തരക്കേടില്ലാത്ത അഭിനേതാവാണെന്നാണ് എനിയ്ക്ക് തോന്നുന്നത്- ജാക്കി ചാന്‍ പറഞ്ഞു.

ഇന്ത്യന്‍ കൊറിയോഗ്രഫിയിലുള്ള സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ എനിയ്ക്ക് നൃത്തം ചെയ്യാന്‍ അറിയില്ല.

ഇന്‍ഡോ ചൈനീസ് ചിത്രം എന്നത് എന്റെ മറ്റൊരു സ്വപ്‌നമാണ്. ചൈനയെ കുറിച്ച് എഴുതാന്‍ സാധിക്കുന്ന മികച്ച ഇന്ത്യന്‍ എഴുത്തുകാര്‍ വേണം. അതുപോലെ തന്നെ ഇന്ത്യയെ കുറിച്ച് എഴുതുന്ന ചൈനീസ് തിരക്കഥാകൃത്തുകളും ഉണ്ടാകണം- ജാക്കി പറയുന്നു.

Advertisement