എഡിറ്റര്‍
എഡിറ്റര്‍
ജബ്തക് ഹേ ജാന്‍ ആദ്യഗാനം പുറത്തിറങ്ങി
എഡിറ്റര്‍
Monday 1st October 2012 4:13pm

യാഷ് രാജ്-ഷാറൂഖ് ഖാന്‍ കൂട്ട് കെട്ടില്‍ പുറത്തിറങ്ങുന്ന ജബ് തക് ഹേ ജാനിലെ ആദ്യ ഗാനം പുറത്തിറങ്ങി.

ലണ്ടനിലെ വിവിധ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ചിത്രത്തില്‍ പക്ഷേ ചിത്രത്തിലെ നായികമാരായ കത്രീന കൈഫോ അനുഷ്‌ക ശര്‍മയോ ഇല്ല.

സൂഫി ഗായകനായ റബ്ബി ഷെര്‍ഗില്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുല്‍സാറിന്റെ വരികള്‍ക്ക് എ.ആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Ads By Google

ചിത്രത്തിലെ ഗാനം ഒക്ടോബര്‍ ഒന്നിന് പുറത്തിറങ്ങുമെന്ന് ഷാറൂഖ് ട്വിറ്ററിലൂടെ നേരത്തേ ആരാധകരെ അറിയിച്ചിരുന്നു. നവംബര്‍ 13 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

ചിത്രത്തില്‍ ഒരു ആര്‍മി ഓഫീസറായാണ് ഷാരൂഖ് എത്തുന്നത്. നവംബര്‍ പതിമൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഏറെ പ്രത്യേകതകളോടെയാണ് ജബ് തക് ഹേ ജാന്‍ എത്തുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബോളിവുഡ് ഇതിഹാസം യാഷ് ചോപ്ര സംവിധാനരംഗത്ത് തിരിച്ചുവരുന്നത്. ഷാരൂഖ്, പ്രീതി സിന്റ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ വീര്‍സാറയാണ് യാഷ് ചോപ്ര അവസാനമായി സംവിധാനം ചെയ്തത്.

Advertisement