96 ലെ 'കാതലെ കാതലെ' തെലുങ്കു പതിപ്പും ഹിറ്റ്; സാമന്തയുടെ 'ജാനു'വിലും ഗോവിന്ദ് വസന്ത മാജിക്കെന്ന് സോഷ്യല്‍ മീഡിയ
song video
96 ലെ 'കാതലെ കാതലെ' തെലുങ്കു പതിപ്പും ഹിറ്റ്; സാമന്തയുടെ 'ജാനു'വിലും ഗോവിന്ദ് വസന്ത മാജിക്കെന്ന് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th January 2020, 11:57 pm

കഴിഞ്ഞ വര്‍ഷം തമിഴില്‍ നിന്ന് എത്തിയ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു വിജയ് സേതുപതി, തൃഷ എന്നിവരഭിനയിച്ച 96, ഇരുവരുടെയും കരിയറിലെ മികച്ച കഥാപാത്രങ്ങളായി റാമും ജാനുവും മാറി.

തൃഷയുടെ വേഷത്തില്‍ മലയാളി താരം ഭാവനയെ വെച്ച് ചിത്രം കന്നഡയില്‍ 99 എന്ന പേരില്‍ റീമേക്ക് ചെയ്തെങ്കിലും കാര്യമായ വിജയം കണ്ടിരുന്നില്ല. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരിക്കുകയാണ്.

റാമായി നടന്‍ ശര്‍വാനന്ദും ജാനുവായി നടി സമന്തയുമാണ് തെലുങ്കില്‍ എത്തുന്നത്. ജാനുവെന്നാണ് തെലുങ്കില്‍ ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

96ല്‍ ഹിറ്റായ കാതലെ എന്ന ഗാനത്തിന്റെ ട്യൂണില്‍ ഊഹലേ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്ത തന്നെയാണ്.

തമിഴ് പതിപ്പ് ഒരുക്കിയ പ്രേം കുമാര്‍ തന്നെയാണ് ജാനു എന്നു പേരിട്ടിരിക്കുന്ന തെലുങ്ക് റീമേക്കും ഒരുക്കുന്നത്. ചിന്മയി ശ്രീപദയും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീ മണിയാണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പത്താം ഗ്ലാസ് ബാച്ചിന്റെ പൂര്‍വ്വവിദ്യാര്‍ഥി സംഗമവും അതേ തുടര്‍ന്ന് സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയായിരുന്നു ചിത്രത്തിന് പ്രമേയമാക്കിയത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ടീസറിറങ്ങിയതിനു ശേഷം ജാനുവിനെ തമിഴില്‍ അവതരിപ്പിച്ച തൃഷയെയും തെലുങ്കില്‍ അവതരിപ്പിക്കുന്ന സമന്തയെയും താരതമ്യം ചെയ്തു കൊണ്ടുള്ള ചര്‍ച്ചകളും സജീവമായിരുന്നു

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സമന്തയെ അഭിനന്ദിച്ച് തൃഷ തന്നെ നേരിട്ടെത്തിയിരുന്നു. 2018 ല്‍ ഹെയ് ജൂഡ്, 96 എന്നീ ചിത്രങ്ങളിലൂടെ തൃഷ ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടിയപ്പോള്‍ കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ഡീലക്സ് , ഓ ബേബി, മലിജി എന്നീ ചിത്രങ്ങളിലൂടെ സമന്തയും വിജയക്കൊടി പാറിച്ചു.

DoolNews Video