ന്യൂദൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ് ജെ.സൂര്യകാന്ത്. രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. 53ാമത്തെ ചീഫ് ജസ്റ്റിസായാണ് ജെ.സൂര്യകാന്ത് ചുമതലയേറ്റത്.
ന്യൂദൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ് ജെ.സൂര്യകാന്ത്. രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. 53ാമത്തെ ചീഫ് ജസ്റ്റിസായാണ് ജെ.സൂര്യകാന്ത് ചുമതലയേറ്റത്.
ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. സംസ്ഥാനത്തുനിന്നും സുപ്രീം കോടതി പദവിയിലേക്ക് എത്തുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. 2019 മുതൽ സുപ്രീം കോടതിയിലെ ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്നു. 2027 ഫെബ്രുവരി ഒമ്പത് വരെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ കാലാവധി.
പ്രധാന മന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഏഴ് വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ആർട്ടിക്കിൾ 370, ലിംഗസമത്വം, അഴിമതി തുടങ്ങിയ വിഷയങ്ങളിലെ സൂര്യകാന്തിന്റെ വിധി ശ്രദ്ധയമായിരുന്നു.
നേരത്തെ ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസായും പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും ഇന്നലെ (ഞായർ) യായിരുന്നു ബി.ആർ ഗവായി വിരമിച്ചത്.
Content Highlight: J. Suryakanth takes charge as Chief Justice of the Supreme Court