ലവ് ടുഡേ ഹീറോയിന്‍ എന്ന വിശേഷണം എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണെന്ന് നടി ഇവാന. നാന മാഗസിനുമായുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ലവ് ടുഡേ ഹീറോയിന്‍ എന്ന വിശേഷണം എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണെന്ന് നടി ഇവാന. നാന മാഗസിനുമായുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഇവാന Photo: Screen grab/ The hans media
മാസ്‌റ്റേഴ്‌സ് എന്ന മലയാള സിനിമയിലൂടെ കരിയര്‍ തുടങ്ങിയ ഇവാന, റാണി പത്മിനി, അനുരാഗ കരിക്കിന്‍ വെള്ളം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് തമിഴ് തെലുങ്ക് ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമായ ഇവാന പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത ലവ് ടുഡേയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോള്‍ തന്റെ കരിയര്‍ മാറ്റി മറിച്ച ലവ് ടുഡേയേ കുറിച്ച് സംസാരിക്കുകയാണ് ഇവാന. ആ വിശേഷണം സന്തോഷം നല്‍കുന്ന കാര്യമാണെന്നും താന്‍ അഭിനയിച്ച ഒരു കഥാപാത്രത്തിന്റെ പേരില്‍ ജനം തന്നെ വിളിക്കുമ്പോള്‍, ഒരു നടിക്ക് അത് വലിയ വിജയമാണെന്നും ഇവാന പറയുന്നു.
‘സിംഗിള്‍’ എന്ന തെലുങ്ക് സിനിമയുടെ റിലീസ് വേളയിലും ഹാഷ്ടാഗില്‍ ‘ലവ് ടുഡേ’യിലെ നിഖിത എന്ന എന്റെ കഥാപാത്രത്തിന്റെ പേരാണ് ടാഗ് ചെയ്തത്. സിങ്കിളിന്റെ റിലീസിന് ശേഷവും ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ ‘ഹരിണി’ എന്നുവിളിക്കാന്‍ തുടങ്ങി.
ഒരു നടിയെ അവര്‍ ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ വിളിക്കുന്നത് തന്നെ അവരുടെ പെര്‍ഫോമന്‍സിനുള്ള അംഗീകാരമാണ്. അവരുടെ മനസസില്‍ സ്ഥാനം കിട്ടിയതിന്റെ സൂചനയാണ്. ഇതൊക്കെ കാണുമ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു,’ ഇവാന പറയുന്നു.
പ്രദീപ് രംഗനാഥന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥനും ഇവാനയും പ്രധാന വേഷങ്ങളില്‍ എത്തിയ ലവ് ടുഡേ 2022ലാണ് പുറത്തിറങ്ങിയത്. എജി.എസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ച സിനിമയില്‍
രവീണ രവി, യോഗി ബാബു, സത്യരാജ്, രാധിക ശരത്കുമാര്‍, അക്ഷയ ഉദയകുമാര്‍, പ്രാര്‍ത്ഥന നാഥന്‍, ആദിത്യ കതിര്‍, ആജീദ് ഖാലിക് എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Ivana says that being called a Love Today heroine always makes her happy