ആരാധകര്‍ എന്നെ അവരുടെ വീട്ടിലെ പെണ്‍കുട്ടിയായാണ് കാണുന്നത്; കൂടുതല്‍ കംഫര്‍ട്ടബിള്‍ അതാണ്: ഇവാന
മാസ്റ്റേഴ്സ് എന്ന മലയാള സിനിമയിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് ഇവാന. പിന്നീട് റാണി പത്മിനി, അനുരാഗ കരിക്കിന്‍ വെള്ളം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. അതിന് ശേഷം തമിഴ് തെലുങ്ക് ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമായ ഇവാന പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത ലവ് ടുഡേയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോള്‍ സിനിമയിലെ കഥാപാത്രങ്ങളുടെ തെരഞ്ഞടുപ്പിനെ കുറിച്ച് സംസാരിക്കുകയാണ് ഇവാന. കാണികള്‍ക്ക് തന്റെ കഥാപാത്രം റിലേറ്റഡ് ആയിരിക്കണമെന്നും ഇപ്പോഴത്തെ തന്റെ പ്രായത്തിനനുസരിച്ച് ചില കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയുമെന്നും നടി പറയുന്നു.
‘അതിനപ്പുറം ഹെവിയായ ക്യാരക്ടറുകള്‍ ചെയ്യാനാവില്ല. അതുകൊണ്ട് ഇപ്പോള്‍ എന്റെ പ്രായത്തിനനുസരിച്ച് ഏത് ജീവിതം കഥയിലൂടെ പറയാനാവുമോ അത്തരം കഥാപാത്രങ്ങള്‍ ചെയ്യും. അതിനുശേഷം അമ്മയോ, അമ്മായിയോ, ഒക്കെയായി ഏത് കഥാപാത്രം അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നുവോ ആ കഥാപാത്രം ചെയ്യും.
ഒരുപക്ഷേ ഒരുപാട്ട് സീന്‍ മാത്രം അഭിനയിക്കാന്‍ വിളിച്ചാല്‍ ആ സമയത്ത് എന്ത് തീരുമാനമെടുക്കും എന്ന് അറിഞ്ഞുകൂടാ.. അതിനെക്കുറിച്ച് ഇപ്പോള്‍ ഒരു ഐഡിയായും,’ ഇവാന പറയുന്നു.
ഹോംലി വേഷങ്ങളാണ് തനിക്ക് കംഫര്‍ട്ടബിളും ഫിറ്റുമെന്നും താന്‍ വളര്‍ന്നുവന്ന അന്തരീക്ഷവും ഇപ്പോള്‍ ഞാനുള്ള സ്ഥലവും അത്തരത്തിലുള്ളതാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ആരാധകര്‍ തന്നെ അവരുടെ വീട്ടിലെ പെണ്‍കുട്ടിയായിട്ടാണ് കണക്കാക്കുന്നതെന്നും ആ ഇമേജിനനുസരിച്ചുള്ള നായികാ കഥാപാത്രങ്ങള്‍ ചെയ്യണമെന്നും ഇവാന പറഞ്ഞു.
പ്രദീപ് രംഗനാഥന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥനും ഇവാനയും പ്രധാന വേഷങ്ങളില്‍ എത്തിയ ലവ് ടുഡേ 2022ലാണ് പുറത്തിറങ്ങിയത്. എജി.എസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ച സിനിമയില്‍ രവീണ രവി, യോഗി ബാബു, സത്യരാജ്, രാധിക ശരത്കുമാര്‍, അക്ഷയ ഉദയകുമാര്‍, പ്രാര്‍ത്ഥന നാഥന്‍, ആദിത്യ കതിര്‍, ആജീദ് ഖാലിക് എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Ivana is talking about the choice of characters in the film