റോം: ഇറ്റാലിയന്‍ വിനോദസഞ്ചാര കേന്ദ്രമായ പോര്‍ട്ടോഫിനോയിലെ തീരദേശ റിസോര്‍ട്ടുകളില്‍ വിനോദസഞ്ചാരികള്‍ക്കായി പുതിയ നിയമങ്ങള്‍. കടല്‍ തീരത്തിലൂടെ ചെരുപ്പിടാതെ നടക്കുന്നതും ബാറുകളില്‍ നിന്നും റസ്റ്റോറന്റുകളില്‍ നിന്നും അകലെയുള്ള തെരുവുകളില്‍ നിന്ന് മദ്യപിക്കുന്നതും ഇനി മുതല്‍ പിഴയീടാക്കാവുന്ന കുറ്റം. പോര്‍ട്ടോഫിനോയിലെ പ്രദേശവാസികളുടെയും സന്ദര്‍ശകരുടെയും സമാധാനം സംരക്ഷിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് നിയമം കൊണ്ടുവന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ നിയമങ്ങള്‍ പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ട് പ്രകാരം ബീച്ച് ഏരിയയില്‍ നിന്ന് അകലെയുള്ള ഇടങ്ങളില്‍ സ്വിം സ്യൂട്ട് ധരിച്ച് സഞ്ചരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. മേയര്‍ മാറ്റിയോ വിയാകാവ ഒപ്പുവെച്ച ഉത്തരവ് ഇന്നലെ (ചൊവ്വാഴ്ച) മുതല്‍ താത്കാലികമായി പ്രാബല്യത്തില്‍ വന്നു. സെപ്റ്റംബര്‍ 30 വരെ നിയന്ത്രങ്ങള്‍ ഉണ്ടാകും. നിയമ ലംഘനം കണ്ടെത്തിയാല്‍ 25 യൂറോ മുതല്‍ 500 യൂറോ വരെ പിഴ ചുമത്തും.
ഇവകൂടാതെ സ്ഥലത്ത് പിക്‌നിക്കുകള്‍ക്കും നിരോധനമുണ്ട്. തെരുവുകളിലും നടപ്പാതകളിലും ഇരിക്കുകയും കിടക്കുകയും ചെയ്യുന്നതും പോര്‍ട്ടബിള്‍ സ്പീക്കറില്‍ ഉറക്കെ പാട്ട് വെക്കുന്നതും പിഴചുമത്താവുന്ന കുറ്റമാണ്. എന്നാല്‍ വിനോദസഞ്ചാരികള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ആദ്യ ഇറ്റാലിയന്‍ നഗരമല്ല പോര്‍ട്ടോഫിനോ. അമിത ടൂറിസത്തെ ചെറുക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 2024ല്‍ വെനീസ് വലിയ ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ക്കും ഉച്ചഭാഷിണികള്‍ക്കും നിരോധനം പ്രഖ്യാപിച്ചിരുന്നു.
ഇറ്റലിയിലെ മറ്റൊരു നഗരമായ ഫ്‌ലോറന്‍സില്‍ വാടകക്ക് പ്രോപ്പര്‍ട്ടി നല്‍കുന്ന ഉടമകളോട് സെല്‍ഫ് ചെക്ക്-ഇന്‍ കീ ബോക്‌സുകള്‍ നീക്കം ചെയ്യാന്‍ പ്രാദേശിക ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. അമിത ടൂറിസത്തെ ചെറുക്കുന്നതിനും നഗരത്തിലെ വിനോദസഞ്ചാരികളില്‍ കാര്യമായ സുരക്ഷാ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ ശ്രമം എന്നാണ് മേയര്‍ സാറ ഫ്യൂനാരോ പറഞ്ഞത്.
Content Highlight: Italian holiday spot Portofino has introduced a fresh set of rules and regulations for tourists in the coastal resort