എഡിറ്റര്‍
എഡിറ്റര്‍
ഗെയില്‍ സമരം; കേരളപ്പിറവി പിണറായി പോലീസ് ഗെയിലിനു വേണ്ടി തകര്‍ത്താഘോഷിക്കുകയായിരുന്നെന്ന് സമരസമിതി നേതാവ്
എഡിറ്റര്‍
Wednesday 1st November 2017 8:10pm


കോഴിക്കോട്: എരഞ്ഞിമാവില്‍ നടന്നത് പൊലീസിന്റെ നരനായാട്ടാണെന്ന് സമര സമിതി നേതാവ് മുഹമ്മദ് ദിഷാല്‍. അറസ്റ്റിലായവരെ പിണറായി പറയാതെ പുറത്ത് വിടില്ലെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല ചായകുടിക്കാന്‍ കയറിയവരെയും യാത്രചെയ്തവരെയും വരെ പൊലീസ് ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയുമാണ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കാതെ ഞങ്ങള്‍ പിരിഞ്ഞ് പോകില്ല- ദിഷാല്‍ പറയുന്നു.

കേരളപ്പിറവി പിണറായി പോലീസ് ഗെയിലിനു വേണ്ടി തകര്‍ത്താഘോഷിക്കുന്നതാണ് നമ്മള്‍ കണ്ടത്. വീടുകളില്‍ കയറി പോലും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ വഫ സാഹിബിനെയും കുടുംബത്തെയും പൊലീസ് വീട്ടില്‍ കയറി അക്രമിച്ചെന്നും ദിഷാല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കം എരഞ്ഞിമാവില്‍ പ്രതിഷേധിച്ച സമരക്കാര്‍ക്കെതിരെ പൊലീസ് വീണ്ടും ലാത്തിവീശി. പൊലീസ് അറസ്റ്റുചെയ്ത സമരക്കാരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മുക്കം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചവര്‍ക്ക് നേരെയായിരുന്നു വീണ്ടും പൊലീസ് അതിക്രമം.


Also Read ആശുപത്രിയിലെത്തിയാല്‍ പോക്കറ്റില്‍ ലക്ഷങ്ങളില്ലെങ്കില്‍ ചവുട്ടിപ്പുറത്താക്കും: ഇതാണ് ഭായീ മോദിയുടെ ഗുജറാത്ത് മോഡല്‍: പരിഹാസവുമായി രാഹുല്‍ഗാന്ധി


പ്രക്ഷോഭത്തില്‍ പങ്കെടുത്ത 60 ഓളെം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പിയുടെ നേതൃത്വത്തില്‍ മുക്കം പൊലീസ് സ്റ്റേഷനു മുന്നില്‍ നടന്ന ഉപരോധത്തിനു നേരെയാണ് പൊലിസ് രണ്ടാമതും ലാത്തിവീശിയത്.

ഇന്നു രാവിലെയും സമരക്കര്‍ക്കു നേരെ പൊലീസ് ക്രൂര മര്‍ദ്ദനം അഴിച്ചു വിട്ടിരുന്നു. എരഞ്ഞിമാവ് ഗെയില്‍ പദ്ധതി പ്രദേശത്ത് സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും നിരവധി തവണ ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു. ടിയര്‍ ഗ്യാസും പൊലീസ് പ്രയോഗിച്ചിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Advertisement