മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ് ആര്യ സലിം. രതീഷ് കുമാര്‍ സംവിധാനം ചെയ്ത തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിലൂടെ സിനിമാമേഖലയിലേക്ക് കടന്നുവന്ന അവര്‍ പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ് ആര്യ സലിം. രതീഷ് കുമാര്‍ സംവിധാനം ചെയ്ത തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിലൂടെ സിനിമാമേഖലയിലേക്ക് കടന്നുവന്ന അവര്‍ പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയിലെ സി.കെ. ശാന്തിയെന്ന ശക്തമായ കഥാപാത്രത്തെ മനോഹരമാക്കിയത് ആര്യയായിരുന്നു. ഇപ്പോൾ തൻ്റെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ.
‘തുടക്കത്തില്‍ തന്ന ലിജോ ജോസ് പെല്ലിശ്ശേരി ഉള്‍പ്പെടെയുള്ള മികച്ച സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. അതൊരു ഭാഗ്യമാണ്. തുടക്കത്തില്‍ അഭിനയിക്കാന്‍ ഒരു ടെന്‍ഷനുമുണ്ടായിരുന്നില്ല. ഒന്നിനെപ്പറ്റിയും ചിന്തിക്കേണ്ടതില്ല. അഭിനയിക്കാന്‍ പറഞ്ഞാല്‍ കൂളായിരുന്നു,’ ആര്യ സലിം പറയുന്നു. ഇപ്പോഴാണ് അഭിനയിക്കാന്‍ ടെന്‍ഷന്‍ എന്നും ഇതുവരെ ചെയ്തുവെച്ചതിന്റെ താഴേക്ക് ഗ്രാഫ് പോകരുത് എന്ന നിര്‍ബന്ധമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാലും ചില കഥാപാത്രങ്ങളില്‍ ചെയ്യാന്‍ അധികം ഉണ്ടാകില്ലെന്നും ഓരോ സിനിമയും ഓരോ പുതിയ അനുഭവങ്ങളാണെന്നും ആര്യ പറയുന്നു. താന്‍ ഇതുവരെ അഭിനയിച്ചതില്‍ ഇ.മ.യൗ എന്ന സിനിമയിലെ ക്ലൈമാക്സ് സീന്‍ മറക്കാനാവില്ലെന്നും ആ ക്യാരക്ടറില്‍നിന്ന് വിട്ടുപോരാൻ ബുദ്ധിമുട്ടായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇത്തരം സന്ദര്‍ഭങ്ങളില്‍ തിയേറ്റര്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാറുണ്ട്. രസ തിയേറ്ററിന്റെ വര്‍ക്ക്‌ഷോപ്പ് വലിയ ഇഷ്ടമാണ്. അവരുടേത് ഒരു പഠിപ്പിക്കല്‍ രീതിയല്ല. ഒരു കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്ന വിധവും ആക്ടിങ് കഴിഞ്ഞിട്ട് അതില്‍നിന്ന് പുറത്ത് വരുന്ന തെങ്ങനെയെന്നൊക്കെ പറഞ്ഞുതരും,’ നടി പറയുന്നു.
ഒരുപാട് സംവിധായകരും നടീനടന്മാരുമൊക്കെ അവിടെ വരാറുണ്ടെന്നും ഓസ്‌ലര്‍ ചെയ്യുന്നതിന് മുമ്പ് താന്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമ കഴിഞ്ഞാല്‍ തനിക്ക് യാത്ര ഇഷ്ടമാണെന്നും ആര്യ സലിം പറഞ്ഞു.
Content Highlight: It was difficult to break away from the character in that movie says Arya Salim