കൂടുതൽ പ്രേക്ഷക ശ്രദ്ധ കിട്ടിയത് ആ സിനിമക്ക് ശേഷം; ചെയ്യണോയെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു: മഹിമ നമ്പ്യാർ
Malayalam Cinema
കൂടുതൽ പ്രേക്ഷക ശ്രദ്ധ കിട്ടിയത് ആ സിനിമക്ക് ശേഷം; ചെയ്യണോയെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു: മഹിമ നമ്പ്യാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th August 2025, 1:31 pm

കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് മഹിമ നമ്പ്യാർ. പിന്നീട് മഹിമ തമിഴ് സിനിമയിൽ സജീവമാവുകയായിരുന്നു. മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മടങ്ങി വന്ന നടി വാലാട്ടി, മധുരരാജ തുടങ്ങിയ ചിത്രങ്ങളിൽ ക്യാരക്ടർ റോളുകൾ ചെയ്തിട്ടുണ്ട്. എന്നാൽ താരം മുഴുനീള കഥാപാത്രം ചെയ്യുന്നത് ആർ.ഡി.എക്സിലാണ്.

‘തമിഴിൽ ആര്യയുടെ കൂടെ മ​ഗാമുനി എന്നൊരു സിനിമ ചെയ്തിരുന്നു. 26 അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ ലഭിച്ച സിനിമയാണത്. ആ സിനിമയിൽ രണ്ട് നായികാ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആദ്യം ആ റോൾ ചെയ്യണമോ വേണ്ടയോ എന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു. ഞാൻ ചെയ്ത ക്യാരക്ടറിനെപ്പറ്റി എനിക്ക് അധികം പ്രതീക്ഷയുണ്ടായിരുന്നില്ല,’ മഹിമ പറയുന്നു.

എന്നാൽ സിനിമ റിലീസ് ആയതിനുശേഷം മറ്റ് കഥാപാത്രങ്ങളെക്കാളും തന്റെ ക്യാരക്ടർ ആയിരുന്നു കൂടുതൽ ചർച്ച ചെയ്യപ്പെട്ടതെന്നും മാഡ്രിഡ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് സപ്പോർട്ടിങ് ആക്ടറിന്റെ പുരസ്‌കാരം തനിക്ക് ലഭിച്ചുവെന്നും മഹിമ കൂട്ടിച്ചേർത്തു.

മ​ഗാമുനി എന്ന സിനിമക്ക് ശേഷമാണ് തനിക്ക് കൂടുതൽ പ്രേക്ഷക ശ്രദ്ധ കിട്ടിയതെന്നും ഈ സിനിമയ്ക്കുശേഷം തനിക്ക് നായികാ റോൾ മാത്രമല്ല ക്യാരക്ടർ റോളും ചെയ്യാൻ കഴിയുമെന്ന് മനസിലായെന്നും നടി പറയുന്നു. താൻ നെഗറ്റീവ് റോളുകൾ ചെയ്യാൻ തുടങ്ങിയത് ആ സിനിമക്ക് ശേഷമാണെന്നും അവർ കൂട്ടിച്ചേർത്തു.

മഗാമുനി

ശാന്തകുമാർ രചനയും സംവിധാനവും നിർവഹിച്ച് 2019ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് മഗാമുനി. ചിത്രത്തിൽ ഇന്ദുജ രവിചന്ദ്രൻ, മഹിമ നമ്പ്യാർ, ആര്യ എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. എസ്. തമൻ സം​ഗീതം നിർവഹിച്ച ചിത്രത്തിന് സാബു ജോസഫ് ആണ് എഡിറ്റിങ് നിർവഹിച്ചത്. ലോകമെമ്പാടുമുള്ള വിവിധ ചലച്ചിത്രമേളകളിൽ നിന്ന് നിരവധി അന്താരാഷ്ട്ര അവാർഡുകൾ ഈ ചിത്രം നേടിയിട്ടുണ്ട്.

Content Highlight: It was after that movie that it gained more audience attention says Mahima Nambiar