'ഇത് വംശീയതയാണ്'; കാനഡയില്‍ സിഖ് വിദ്യാര്‍ത്ഥിയുടെ ടര്‍ബന്‍ വലിച്ചൂരി ആക്രമണം; പൊലീസ് കേസെടുത്തു
World News
'ഇത് വംശീയതയാണ്'; കാനഡയില്‍ സിഖ് വിദ്യാര്‍ത്ഥിയുടെ ടര്‍ബന്‍ വലിച്ചൂരി ആക്രമണം; പൊലീസ് കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th March 2023, 5:56 pm

കാനഡ: കാനഡയില്‍ സിഖ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ താമസിക്കുന്ന ഗഗന്‍ദീപ് സിങ് ആണ് ആക്രമണത്തിന് ഇരയായത്. വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

അക്രമി സംഘം അദ്ദേഹത്തിന്റെ ടര്‍ബന്‍ അഴിച്ച് മാറ്റുകയും മുടി പിടിച്ച് വലിക്കുകയും ചെയ്തു.

എന്നാല്‍ സംഭവത്തില്‍ ഇത് തീര്‍ത്തും വംശീയതയാണെന്ന് കെല്‍വോന കൗണ്‍സിലര്‍ മോഹിനി സിങ് പറഞ്ഞു.

‘ഇത് വംശീയതയാണ്. അതുകൊണ്ട് അക്രമത്തെ ആ രീതിയില്‍ കാണണം. സംഭവത്തോട് കൂടി ഗഗന്‍ ദ്വീപിനും സുഹൃത്തുക്കള്‍ക്കും ഇവിടെ സുരക്ഷിതരല്ലെന്ന തോന്നലുണ്ടായി, മോഹിനി പറഞ്ഞു.

താന്‍ ഗഗന്‍ദീപിനെ നേരിട്ട് കാണാന്‍ ചെന്നുവെന്നും അവര്‍ പറഞ്ഞു.

‘ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അദ്ദേഹത്തിന് സംസാരിക്കാനും വാ തുറക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്,’ മോഹിനി സിങ് പറഞ്ഞു.

വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ബസില്‍ വെച്ചാണ് അദ്ദേഹത്തെ 15 ഓളം വരുന്ന അക്രമി സംഘങ്ങള്‍ ആക്രമിച്ചത്. ടര്‍ബന്‍ വലിച്ചൂരിയതിന് ശേഷം ഗഗന്‍ദീപ് സിങിന് വിഗും വലിച്ചെറിഞ്ഞു കൊടുക്കുകയായിരുന്നു.

ശേഷം അയാളെ അക്രമി സംഘം മഞ്ഞ് കൂടാരത്തിലേക്ക് വലിച്ചെറിയുകയും ദര്‍ബാന്‍ എടുത്ത് കൊണ്ട് പോകുകയും ചെയ്തു.

അതേസമയം വിഷയത്തില്‍ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

‘കെലോവ്‌ന ആര്‍.എസ്.എം.പി ഈ ആക്രമണത്തെ ഗൗരവമായി കാണുന്നു. ഞങ്ങളുടെ നഗരത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്നതില്‍ ആശങ്കയുണ്ട്.

പൊലീസ് അന്വേഷിക്കുന്ന കേസുകളില്‍ മുന്‍ഗണനയിലുള്ള കേസായി ഇതിനെ പരിഗണിക്കും,’ പൊലീസ് ഉദ്യോഗസ്ഥനായ മൈക്ക് ഡെല്ല പൊലേറ പറഞ്ഞു.

content highlight: ‘It’s racism’; Sikh student attacked in Canada by pulling his turban; Police registered a case