ലണ്ടൻ: ഗസയിലെ മാനുഷിക സഹായങ്ങൾക്കുമേലുള്ള ഇസ്രഈലിന്റെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി യെവെറ്റ് കൂപ്പർ.
ജോർദാനിലെ വെയർ ഹൗസിൽ നടത്തിയ സന്ദർശനത്തിനിടെ ഫലസ്തീനിലേക്ക് കയറ്റുമതി ചെയ്യാനായുള്ള സഹായങ്ങൾ ഇസ്രഈലിന്റെ നിയന്ത്രണങ്ങൾ കാരണം തടഞ്ഞു വച്ചിരിക്കുകയാണെന്ന് യെവെറ്റ് കൂപ്പർ പറഞ്ഞു.
എല്ലാ സഹായ മാർഗങ്ങളും തുറക്കുകയും ഇസ്രഈൽ നിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.
‘ഗസയിലേക്കുള്ള സഹായങ്ങൾകൊണ്ട് നിറഞ്ഞ ജോർദാനിലെ വെയർ ഹൗസുകൾ ഞാൻ കണ്ടിരുന്നു. ഗസയിൽ ഇപ്പോഴും ആളുകൾ പട്ടിണിയിലാണ്. എല്ലാ സഹായ മാർഗങ്ങളും തുറക്കുകയും സഹായ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുകയും വേണം,’ യെവെറ്റ് കൂപ്പർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ജോർദാൻ സന്ദർശനത്തിനിടെ സമാധാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പായി സഹായ ലഭ്യത വർധിപ്പിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.
In Jordan last week I saw warehouses full of aid still waiting to get into Gaza even though families are still going hungry.
ഇസ്രഈലിന്റെ നിയന്ത്രണങ്ങൾ നീക്കുന്നതിനും കൂടുതൽ ക്രോസിങ്ങുകൾ തുറക്കുന്നതിനും അടിയന്തരമായി സഹായങ്ങൾ എത്തിക്കാനുമായാണ് യെവെറ്റ് കൂപ്പർ
ഗസ ഉൾപ്പടെയുള്ള സംഘർഷ മേഖലകളിലെ സ്ത്രീകൾക്കായി പ്രതിസന്ധി ഘട്ടത്തിലുള്ള പ്രസവ ധനസഹായത്തിനായി യു.കെയിലെ പുതിയ ധനസഹായത്തിൽ നിന്നും 6 മില്യൺ പൗണ്ട് അവർ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഗസയിലേക്കുള്ള എല്ലാ ക്രോസിങ്ങുകളും തുറക്കണമെന്നും, സഹായത്തിനുള്ള കൂടുതൽ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും അവർ ആവർത്തിച്ചു.
യു.എസ് നേതൃത്വത്തിലുള്ള സമാധാന പദ്ധതിയുടെ ഭാഗമായി ഐക്യരാഷ്ട്രസഭയും എൻ.ജി.ഒകളും ഫലസ്‌തീനിലെ മനുഷ്യരുടെ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ വർധിപ്പിക്കണമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞിരുന്നു.
നേരത്തെ വെടിനിർത്തലിന് ശേഷവും ഗസയിലേക്കുള്ള നൂറിലധികം സഹായങ്ങൾ ഇസ്രഈൽ തടഞ്ഞെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. ഒക്ടോബർ 10 മുതൽ ഗസയിലേക്കുള്ള നൂറിലധികം സഹായങ്ങൾ ഇസ്രഈൽ അധികൃതർ നിരസിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
പുതപ്പുകൾ, ശൈത്യകാല വസ്ത്രങ്ങൾ, കുടിവെള്ളം, ശുചിത്വ സേവനത്തിനായുള്ള ഉപകരണങ്ങൾ എന്നിവയുൾപ്പടെയുള്ള സാമഗ്രികൾ എത്തിക്കുന്നതിനായുള്ള അപേക്ഷകളാണ് ഇസ്രഈൽ തടഞ്ഞതെന്ന് യു.എൻ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞിരുന്നു.
ഇസ്രഈൽ തടഞ്ഞുവെച്ച അപേക്ഷകളിൽ 90 ശതമാനവും 330-ലധികം പ്രാദേശിക, അന്തർദേശീയ സർക്കാരിതര സംഘടനകളിൽ നിന്നോ എൻ.ജി.ഒകളിൽ നിന്നോ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗസയിലേക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കാൻ സംഘടനകൾക്ക് അധികാരമില്ലെന്ന കാരണത്താലാണ് അപേക്ഷകൾ നിരസിച്ചതെന്നും ഫർഹാൻ ഹഖ് കൂട്ടിച്ചേർത്തു.
Content Highlight: Israeli restrictions on humanitarian aid in Gaza must end: British Foreign Secretary