ഗസ: ഗസയിൽ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രഈൽ. ഗസ നഗരം വളഞ്ഞെന്നും ഗസയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്നും ഇസ്രഈൽ പ്രതിരോധമന്ത്രി ഇസ്രഈൽ കാറ്റ്സ് അറിയിച്ചു.
ഗസയിൽ താമസിക്കുന്നവർ ഉടൻ തന്നെ തെക്കൻ പ്രദേശത്തേക്ക് പലായനം ചെയ്യണമെന്നും നഗരത്തിൽ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്നും പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി.
ഗസ നഗരത്തിന് മേലുള്ള സൈനിക നടപടികൾ ശക്തമാക്കിയെന്നും ഹമാസ് പ്രവർത്തകരെ ഗസ നഗരത്തിൽ ഒറ്റപ്പെടുത്താനുള്ള അവസാന അവസരമായിട്ടാണിതിനെ കാണുന്നതെന്നും ഇസ്രഈൽ കാറ്റ്സ് അറിയിച്ചു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വച്ച സമാധാന പദ്ധതിയിൽ ഹമാസിന്റെ പ്രതികരണം വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ നടപടി കടുപ്പിച്ച് ഇസ്രഈൽ ആക്രമണം തുടരുന്നത്. 61 പേരാണ് ഇന്ന് (ബുധൻ) മാത്രം ഗസയിൽ കൊല്ലപ്പെട്ടത്.
Content Highlight: Israeli Defense Minister Yisrael Katz says Gaza City is under siege and people must evacuate