ബ്രിട്ടന്റെയും അമേരിക്കയുടെയും മനുഷ്യത്വ വിരുദ്ധ നയങ്ങളാണ് ഇസ്രഈലിന്റെ അടിത്തറ; ഒരുമിച്ച് പ്രതിരോധിക്കാന്‍ മുസ്‌ലിം രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഇറാനിലെ സുന്നി പണ്ഡിതര്‍
ടെഹ്‌റാന്‍: ഇസ്രഈലിനെതിരെ ഒരുമിച്ച് നിന്ന് പ്രതിരോധം തീര്‍ക്കാന്‍ മുസ്‌ലിം രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഇറാനിലെ 1300 ലധികം വരുന്ന സുന്നി പണ്ഡിതരുടെ കൂട്ടായ്മ. ശനിയാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെ പണ്ഡിതരും ബുദ്ധിജീവികളുമടങ്ങുന്ന ഒരു കൂട്ടായ്മ ഇത്തരത്തിലൊരു ആഹ്വാനം നടത്തിയിട്ടുള്ളത്.
ഇസ്രഈല്‍ ഭരണകൂടത്തിന്റെ അടിത്തറ ബ്രിട്ടന്റെയും അമേരിക്കയുടെയും മനുഷ്യത്വ വിരുദ്ധ നയങ്ങളില്‍ അധിഷ്ഠിതമാണെന്നും അധിനിവേശ രാഷ്ട്രമായ ഇസ്രഈല്‍ മുസ്‌ലിം രാജ്യങ്ങളുടെ ശരീരത്തില്‍ പിടിപെട്ടിരിക്കുന്ന ഒരു കാന്‍സര്‍ ട്യൂമറാണെന്നും സുന്നി പണ്ഡിതരുടെ പ്രസ്താവനയില്‍ പറയുന്നു.
ഇത്തരം ശത്രുക്കളെ ചെറുക്കേണ്ടതും ചെറുക്കുന്നവര്‍ക്ക് പിന്തുണ നല്‍കേണ്ടതും മതപരമായ കടമയാണെന്നും മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കളോടും യുവാക്കളോടുമായി നടത്തിയ ആഹ്വാനത്തില്‍ പറയുന്നു.
ഇസ്രഈലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളെ ഇറാന്‍ വിജയകരമായി ചെറുത്ത് തോല്‍പ്പിച്ചെന്നും ഇത് അമേരിക്കയുടെും ഇസ്രഈലിന്റെയും പരാജയത്തെയാണ് കാണിക്കുന്നതെന്നും ഈ കൂട്ടായ്മ പറയുന്നു. യുദ്ധം മറ്റ് മുസ്‌ലിം രാജ്യങ്ങളിലേക്കും വ്യാപിക്കുന്നത് കരുതിയിരിക്കണമെന്ന മുന്നറിയപ്പ് നല്‍കുന്നതായും സുന്നി പണ്ഡിതരുടെ പ്രസ്താവനയില്‍ പറയുന്നു.
ഫലസ്തീനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളെയും സുന്നി പണ്ഡിതര്‍ അപലപിച്ചു. ഇസ്രഈലിനെതിരെ ഫലസ്തീന്‍ പ്രതിരോധ സേന ഹമാസ് 2023 ഒക്ടോബര്‍ 7ന് നടത്തിയ ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് സയണിസ്റ്റ് രാജ്യത്തിന്റെ സൈനിക-സാമ്പത്തിക തകര്‍ച്ചയുടെ തുടക്കമായിരുന്നെന്നും ഈ പ്രസ്താവനയില്‍ പറയുന്നു.
മുസ്‌ലിം രാജ്യങ്ങളോട് അമേരിക്കയും ഇസ്രഈലും കാണിക്കുന്ന ശത്രുതാപരമായ സമീപനത്തെ പ്രതിരോധിക്കാന്‍ മുസ്‌ലിം രാജ്യങ്ങളിലെ ചെറുപ്പക്കാരും ബുദ്ധിജീവികളും പണ്ഡിതന്‍മാരും നേതാക്കളും ഒരു മുന്നണിയായി നിലകൊള്ളണമെന്നും സുന്നി പണ്ഡിതരുടെ പ്രസ്താവനയില്‍ പറയുന്നു.
ജൂണ്‍ 13നാണ് ഇസ്രഈല്‍ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയത്. ഇതില്‍ ആണവശാസ്ത്രഞ്ജരും സൈനിക മേധാവികളും കൊല്ലപ്പെടുകയും ചെയ്തു. പിന്നാലെ ഇറാന്‍ ഇസ്രഈലിനെതിരെ നടത്തിയ ശക്തമായ പ്രത്യാക്രമണങ്ങള്‍ നടത്തുകയും ചെയ്തു.
പിന്നാലെ അമേരിക്കയും ഇസ്രഈലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിച്ചു. ഇതിതെ പ്രതിരോധിക്കാനായി ഇറാന്‍ ഖത്തറിലെ അമേരിക്കയുടെ സൈനിക കേന്ദ്രത്തില്‍ ആക്രണം നടത്തുകയും ചെയ്തു. ഇതോടു കൂടി വെടിനിര്‍ത്തലിനായി അമേരിക്ക ഇടപെടുകയയായിരുന്നു. അമേരിക്കയുടെ നിര്‍ദേശാനുസരണം ഇസ്രഈല്‍ ഏകപക്ഷീയമായ വെടിനിര്‍ത്തലിന് തയ്യാറാകുകയായിരുന്നു.
content highlights: Israel’s foundation is the anti-humanitarian policies of Britain and America; Sunni scholars call on Muslim countries to defend together