ഗസയിൽ 700 ലധികം മാധ്യമപ്രവർത്തകരുടെ ബന്ധുക്കളെ കൊലപ്പെടുത്തി ഇസ്രഈൽ: ഫലസ്തീൻ ജേർണലിസ്റ്റ് സിൻഡിക്കേറ്റ് ഫ്രീഡംസ്‌ കമ്മിറ്റി
Gaza
ഗസയിൽ 700 ലധികം മാധ്യമപ്രവർത്തകരുടെ ബന്ധുക്കളെ കൊലപ്പെടുത്തി ഇസ്രഈൽ: ഫലസ്തീൻ ജേർണലിസ്റ്റ് സിൻഡിക്കേറ്റ് ഫ്രീഡംസ്‌ കമ്മിറ്റി
ശ്രീലക്ഷ്മി എ.വി.
Monday, 29th December 2025, 4:29 pm

ഗസ: ഗസയിൽ 700 ലധികം മാധ്യമപ്രവർത്തകരുടെ ബന്ധുക്കളെ ഇസ്രഈൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഫലസ്തീൻ ജേർണലിസ്റ്റിന്റെ സിൻഡിക്കേറ്റിന്റെ ഫ്രീഡംസ്‌ കമ്മിറ്റിയുടേതാണ് റിപ്പോർട്ട്.

2023ൽ 436, 2024ൽ 203, 2025ൽ 67 പത്രപ്രവർത്തകരെയും ഇസ്രഈൽ സൈന്യം കൊലപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

മാധ്യമപ്രവർത്തകരുടെ വീടുകൾ, മാധ്യമ പ്രവർത്തകരെയും അവരുടെ ബന്ധുക്കളെയും പാർപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇസ്രഈൽ തുടച്ചയായി ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഫ്രീഡംസ്‌ കമ്മിറ്റി റിപ്പോർട്ട് ചെയ്‌തു.

നിരവധി കുടുംബങ്ങളെ ബലമായി മാറ്റിപാർപ്പിച്ചിരുന്നു. ടെന്റുകളിലും താത്കാലിക ക്യാമ്പുകളിലും അഭയം തേടിയതിനുശേഷവും മരണങ്ങൾ തുടർന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഫലസ്തീനിലെ സംഭവങ്ങളെ റിപ്പോർട്ട് ചെയ്യുന്നത് നിശബ്ദമാക്കുക എന്ന ലക്ഷ്യമാണ് ഇസ്രഈലിനുള്ളതെന്നും ഇസ്രഈൽ സൈന്യം മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ ആസൂത്രിതമായി ലക്ഷ്യം വെക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളെയല്ല ഇസ്രഈലിന്റെ ആസൂത്രിതമായ തന്ത്രങ്ങളെയാണ് ആക്രമണങ്ങൾ പ്രതിനിധീകരിക്കുന്നതെന്നും ഫ്രീഡംസ്‌ കമ്മിറ്റി റിപ്പോർട്ട് ചെയ്തു.

‘മാധ്യമപ്രവർത്തകർക്കെതിരായ ഇസ്രഈലിന്റെ അതിക്രമങ്ങൾ കൂടുതൽ അപകടകരമായ മാനം കൈവരിച്ചിരിക്കുന്നു. മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ലക്ഷ്യം വെച്ചുള്ള ആക്രമണമാണിത്. പത്രപ്രവർത്തനത്തെ ഒരു നിലനിൽപ്പിനെ ഭാരമാക്കി മാറ്റാനുള്ള വ്യക്തമായ ശ്രമമാണിത്,’ റിപ്പോർട്ടിൽ പറയുന്നു.

ഗസയിലെ വംശഹത്യ യുദ്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തകർക്കാൻ ഇസ്രഈൽ ശ്രമിക്കുന്നുണ്ടെന്നും സിൻഡിക്കേറ്റ് പറഞ്ഞു.

2023 മുതൽ 2025 വരെയുള്ള ആക്രമണങ്ങൾ ഗസയിലെ സ്വതന്ത്ര റിപ്പോർട്ടിങ്ങിനെ തകർക്കാനുള്ള ഇസ്രഈലിന്റെ ഉദ്ദേശത്തെയാണ് തുറന്നുകാട്ടുന്നതെന്നും ഫ്രീഡംസ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ലഹാം പറഞ്ഞു.

Content Highlight: Israel kills over 700 relatives of journalists in Gaza: Report

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.