ലോകത്ത് ഏറ്റവും ചിലവേറിയ നഗരം ടെല്‍ അവീവ്, താഴ്ന്നത് ഡമാസ്‌കസ്; എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് സര്‍വേ ഫലം
World News
ലോകത്ത് ഏറ്റവും ചിലവേറിയ നഗരം ടെല്‍ അവീവ്, താഴ്ന്നത് ഡമാസ്‌കസ്; എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് സര്‍വേ ഫലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st December 2021, 11:03 pm

ലണ്ടന്‍: ലോകത്തെ, ജീവിക്കാന്‍ ഏറ്റവും ചിലവേറിയ നഗരമായി ഇസ്രഈല്‍ സിറ്റിയായ ടെല്‍ അവീവ്. എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് (ഇ.ഐ.യു) നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.

ഇ.ഐ.യു പുറത്തുവിട്ട സര്‍വേ ഫലത്തില്‍ ആദ്യമായാണ് ടെല്‍ അവീവ് പട്ടികയില്‍ ഒന്നാമതെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ടെല്‍ അവീവ്.

കഴിഞ്ഞ വര്‍ഷം ഒന്നാമതെത്തിയ പാരിസിനെ സിംഗപ്പൂരിനൊപ്പം രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ഇസ്രഈല്‍ നഗരം പട്ടികയില്‍ മുകളിലെത്തിയത്.

ജീവിക്കാനുള്ള ചിലവ് കണക്കിലെടുക്കുമ്പോള്‍ ഏറ്റവും താഴ്ന്ന്, പട്ടികയില്‍ അവസാനം നില്‍ക്കുന്നത് സിറിയയുടെ തലസ്ഥാന നഗരമായ ഡമാസ്‌കസ് ആണ്. കഴിഞ്ഞ വര്‍ഷവും ഡമാസ്‌കസ് തന്നെയായിരുന്നു പട്ടികയില്‍ ഏറ്റവും അവസാനം.

173 നഗരങ്ങളില്‍ നടത്തിയ സര്‍വേയ്‌ക്കൊടുവിലാണ് പട്ടിക തയാറാക്കിയത്. നഗരങ്ങളില്‍ സാധനങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും യു.എസ് ഡോളറില്‍ എത്ര ചെലവ് വരും എന്ന് താരതമ്യം ചെയ്തായിരുന്നു സര്‍വേ നടത്തിയത്.

പെട്രോള്‍ വില വര്‍ധനവ് കാരണം ഗതാഗത ചെലവിലാണ് നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായതെന്ന് ഇ.ഐ.യു പറയുന്നു.

ഡോളറിനെതിരെ ഇസ്രഈല്‍ കറന്‍സിയായ ഷെകെലിന്റെ മൂല്യം കുത്തനെ ഉയര്‍ന്നതും വിലക്കയറ്റവുമാണ് ടെല്‍ അവീവിനെ പട്ടികയില്‍ ഒന്നാമതെത്തിച്ചിരിക്കുന്നത്. മദ്യം, ഗതാഗതം എന്നിവയ്ക്ക് ഏറ്റവും ചിലവേറിയ രണ്ടാമത്തെ നഗരവും ടെല്‍ അവീവാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Israel city Tel Aviv has been named as the most expensive city in the world to live in