ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍
Israeli Attacks On Gaza
ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍
നോർമൻ ഫിങ്കൽസ്റ്റീൻ
Thursday, 26th October 2023, 1:45 pm
' ഗാസ മുനമ്പില്‍ ഇസ്രഈല്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത് ആരോടും കരുണയില്ലാത്ത വിധം ഭീകരത സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം എന്നാണ്.'
  • 1. 1982 ലെ ലെബനാന്‍ യുദ്ധം

1982 ജൂണില്‍ ഇസ്രഈല്‍ ലബനാനെ ആക്രമിച്ചു. പ്രസ്തുത ആക്രമണത്തില്‍ ലബനാന്‍കാരും ഫലസ്തീനികളുമടക്കം 15 – 20,000 ആളുകള്‍ കൊല്ലപ്പെട്ടു. അവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരായിരുന്നു.അങ്ങനെയാണ് യുദ്ധം തുടങ്ങുന്നത് തന്നെ

‘ഇസ്രഈല്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനുമായുണ്ടാക്കിയ(PLO)സന്ധി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും അതിന്റെ ഫലമായി സബ്രാ അഭയാര്‍ത്ഥി ക്യാമ്പിനു പുറത്തുള്ള ഫലസ്തീനികള്‍ നടത്തുന്ന കുട്ടികളുടെ ഹോസ്പിറ്റലിലേക്ക് ബോംബു വര്‍ഷിക്കുകയും ചെയ്തു. അറുപത് മൃതദേഹങ്ങളാണ് പിന്നീടവിടെ നിന്നും പുറത്തെടുത്തത്.‘   സോഴ്‌സ് : റാേബര്‍ട്ട് ഫിസ്‌ക്, പിറ്റി ദ നേഷന്‍

  • 2. 2006 ലബനാന്‍ യുദ്ധം

‘ഗാസ: രക്തസാക്ഷിത്ത്വത്തിലേക്കുള്ള ഒരന്വേഷണം ‘ (Gaza : An Inquest into Its Martyrdom) എന്ന പുസ്തകത്തില്‍ നിന്നും

2006 ലെ യുദ്ധകാലത്ത് ലബനീസ് ആംബുലന്‍സുകളെ ഉന്നം വെച്ച് ഇസ്രഈല്‍ മിസൈല്‍ ആക്രമണം നടത്തി. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നത് ‘ ഹിസ്ബുള്ള അവരുടെ സൈനികാവശ്യങ്ങള്‍ക്കായി ആംബുലന്‍സുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടന്ന ആരോപണത്തിന് യാതൊരടിസ്ഥാനവുമില്ല.സോഴ്‌സ് : Human Rights Watch, Why They Died.

  • 3. 2008 – 2009 ഓപറേഷന്‍ കാസ്റ്റ് ലീഡ്. (ഗാസ മുനമ്പില്‍ 22 ദിവസം നീണ്ടു നിന്ന ഇസ്രഈലിന്റെ സൈനിക ആക്രമണം)

‘ഗാസ: രക്തസാക്ഷിത്ത്വത്തിലേക്കുള്ള ഒരന്വേഷണം ‘ (Gaza : An Inquest into Its Martyrdom) എന്ന പുസ്തകത്തില്‍ നിന്ന് 

കാസ്റ്റ് ലീഡിന്റെ സമയത്ത് നേരിട്ടും അല്ലാതെയുമുള്ള ഇസ്രഈല്‍ ആക്രമണങ്ങള്‍ 15 ആശുപത്രികള്‍ അടക്കം ഏകദേശം പകുതിയോളം വരുന്ന ഗാസയിലെ122 ആരോഗ്യ സംവിധാനങ്ങളെയും 29 ആംബുലന്‍സുകളെയയും തകര്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്തു. സോഴ്‌സസ് : Jan McGirk, ‘Gaza ‘s Health and Humanitarian Situation Remains Fragile ‘, Lancet (4 February 2009 ) ; Amnesty International et al., Failing Gaza .

ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് – ഇസ്രഈല്‍ ഒരു റിപോര്‍ട്ടില്‍ മെഡിക്കല്‍ സംഘങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും നേരെയുള്ള ഇസ്രഈലിന്റെ ആക്രമണങ്ങളെക്കുറിച്ചും ‘പരിക്കേറ്റവരും കുടുങ്ങിക്കിടക്കുന്നവരുമായ ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന യുദ്ധമുഖത്തെ രക്ഷാപ്രവര്‍ത്തകരുടെ ‘ വഴി തടഞ്ഞു കൊണ്ട് ഇസ്രഈല്‍ സൃഷ്ടിക്കുന്ന എണ്ണമറ്റ പ്രതിബന്ധങ്ങളെക്കുറിച്ചുമെല്ലാംവിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. Source : Physicians for Human Rights – Israel,’ Ill Morals.’

ഹ്യൂമന്‍ റൈറ്റ്‌സിലെ ഫിസിഷ്യന്‍മാര്‍ നിയോഗിച്ച മെഡിക്കല്‍ വിദഗ്ദരുടെ ഒരു സ്വതന്ത്രസംഘം തയ്യാറാക്കിയ അനുബന്ധ റിപോര്‍ട്ട് പറയുന്നത് ഇസ്രഈല്‍ മുറിവേറ്റ ഗാസക്കാരെ ആംബുലന്‍സില്‍ ഒഴിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി എന്ന് ഇസ്രഈല്‍-ഫലസ്തീന്‍ മെഡിക്കല്‍ റിലീഫ് സാെസൈറ്റി കണ്ടെത്തി എന്നാണ്. കൂടാതെ ആംബുലന്‍സുകളേയും അതിലെ ജീവനക്കാരെയും ലക്ഷ്യം വെച്ച് ആക്രമിക്കുകയും ചെയ്തു. റിപോര്‍ട്ട് ഇങ്ങനെ അവസാനിപ്പിക്കുന്നു:

‘ ഗാസ മുനമ്പില്‍ ഇസ്രഈല്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത് ആരോടും കരുണയില്ലാത്ത വിധം ഭീകരത സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം എന്നാണ്.’

Sources: Sebastian Van As et al. Final Report: Independent fact-finding mission into violations of human rights in the Gaza Strip during the period 27.12.2008-18.01.2009(Brussels: 2009).

പരിക്കേറ്റ സാധാരണക്കാരായ ജനങ്ങളെ സഹായിക്കാനായി അയക്കപ്പെട്ട റെഡ്‌ക്രോസിന്റെ രക്ഷാ സംഘത്തെ തിരിച്ചയക്കുകയും അവരെ മരണത്തിനു വിട്ടുകൊടുക്കുകയും ചെയ്ത ഇസ്രഈല്‍ പട്ടാളക്കാരുടെ നടപടിയെ ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് നിശിതമായി വിമര്‍ശിച്ചു. ‘ ഞെട്ടിക്കുന്ന ഈ സംഭവത്തിന് ‘ ശേഷം വളരെ ജാഗ്രതയോടു കൂടി മാത്രം ഇടപെടലുകള്‍ നടത്തുന്ന റെഡ് ക്രോസ് ഇസ്രഈലിനെ പരസ്യമായി താക്കീത് ചെയ്തു.  Sources: ‘Gaza: ICRC demands urgent access to wounded as Israeli army fails to assist wounded Palestinians,’ press release (8 January 2009).

അല്‍ മെസന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ന്റെ കണക്കനുസരിച്ച് അധിനിവേശത്തിന്റെ കാലത്ത് ഫലസ്തീനികള്‍ക്ക് മെഡിക്കല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇസ്രഈല്‍ വ്യവസ്ഥാപിതമായ രീതിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചത് കൊണ്ട് ചുരുങ്ങിയത് 258 ഗാസക്കാരുടെയെങ്കിലും മരണത്തിനത് കാരണമായി. Source: Al Mezan Center for Human Rights,Bearing the Brunt Again: Child rights violations during Operation Cast Lead (2009)

എന്നിരുന്നാലും, ഹമാസ് പോരാളികള്‍ ഹോസ്പിറ്റലുകളികല്‍ അഭയം തേടുകയും വെടിയുതിര്‍ക്കുകയുമെല്ലാം ചെയ്തില്ലേ ? വളരെയധികം വിവരങ്ങള്‍ ഇതു സംബന്ധിച്ച് ഇന്റലിജന്‍സില്‍ നിന്നും ഇസ്രഈല്‍ സൈനിക വൃന്ദങ്ങളില്‍ നിന്നും (Israel Defense Forces – IDF) ലഭിച്ചിട്ടുണ്ട്. ‘ എന്നെല്ലാം ഇസ്രഈല്‍ വാദിച്ചു, ‘വാസ്തവത്തില്‍ ഹമാസ് ഹോസ്പിറ്റലുകളെയും മറ്റു മെഡിക്കല്‍ സംവിധാനങ്ങളെയും സൈനികാവശ്യങ്ങള്‍ക്കായി ധാരാളമായി ഉപയോഗപ്പടുത്തിയതായി കാണുന്നു.’ എന്നതാണ് അവരുടെ ഭാഷ്യം.

പക്ഷേ ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച് യാതൊരു തെളിവുകളും നല്‍കുന്നില്ല എന്നാണ് ആംനസ്റ്റിയുടെ കണ്ടെത്തല്‍. ‘ ഇത്തരത്തിലുള്ള ഒരു സംഭവത്തിനു പോലും തെളിവ് നല്‍കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.’ ആംനസ്റ്റി സ്വന്തം നിലക്ക് നടത്തിയ അന്വേഷണങ്ങളില്‍ പോലും ‘അത്തരം പ്രവൃത്തികള്‍ അഥവാ നടന്നിട്ടുണ്ടെങ്കില്‍ പോലും വ്യാപകമായി നടന്നതിന് തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

‘ ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് – ‘ഹോസ്പിറ്റലുകള്‍ രാഷ്ട്രീയ- സൈനിക ഉദ്യോഗസ്ഥരെ ഒളിപ്പിക്കാനായി ഉപയോഗപ്പെടുത്തി എന്നാണ് ഔദ്യോഗികമായി ഇസ്രഈലിന്റെ അവകാശവാദം. എന്നാല്‍ അതിനെ പിന്‍താങ്ങുന്ന യാതൊരു തെളിവുകളും കണ്ടെത്താന്‍ ഇസ്രഈലിനു സാധിച്ചില്ല. ‘ ദ ഗാേള്‍ഡ് സ്റ്റോണ്‍ റിപോര്‍ട്ട് : ‘ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഗാസ അധികാരികളോ ഫലസ്തീന്‍ സായുധ സംഘങ്ങളോ ഹോസ്പിറ്റല്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി എന്ന ആരോപണത്തെ പിന്തുണക്കുന്ന യാതൊരു തെളിവുകളും കണ്ടെത്തിയില്ല,’ Sources: Intelligence and Terrorism Information Center, Hamas and the Terrorist Threat; Amnesty International, Operation ‘Cast Lead’.

  • 4.2014ഓപ്പറേഷന്‍ പ്രാെട്ടെക്റ്റീവ്എഡ്ജ്

(ഗാസ: രക്തസാക്ഷിത്വത്തിലേക്കുള്ള ഒരന്വേഷണം എന്ന പുസ്തകത്തില്‍ നിന്ന്)

പ്രൊട്ടക്റ്റീവ് എഡ്ജ് ന്റെ കാലത്ത് 17 ഹാേസ്പിറ്റലുകളും 56 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഇസ്രഈല്‍ നശിപ്പിക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്തു. Source : Al Mezan Center for Human Rights et al., No More Impunity: Gaza’s health sector under attack (2015).

‘മനുഷ്യ സ്‌നേഹികളായ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും , ആംബുലന്‍സുകള്‍ക്കും , ആശുപത്രികള്‍ക്കും നേരെ നടന്ന അങ്ങേയറ്റം ഭയാനകമായ ആക്രമണ പരമ്പരയെ ‘ റെഡ്‌ക്രോസ് ശക്തമായി അപലപിച്ചു. Source: Report of the Detailed Findings.

ഇവയില്‍ മൂന്ന് ഹാേസ്പിറ്റലുകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ ന്യായീകരിച്ചു കൊണ്ട് ഇസ്രഈല്‍ നടത്തിയ പ്രസ്താവനയില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അന്വേഷണം നടത്തി. ഒരൊറ്റ സംഭവത്തിലും ഇസ്രഈലിന്റെ ആരോപണങ്ങള്‍ക്ക് നിര്‍ണ്ണായകമായ തെളിവ് കണ്ടെത്താന്‍ ആംനസ്റ്റിക്ക് കഴിഞ്ഞില്ല. ഒരു കേസില്‍ ഇസ്രഈല്‍ നല്‍കിയ തെളിവ് അപ്പാടെ വ്യാജമായിരുന്നു എന്ന് ആംനസ്റ്റി റിപോര്‍ട്ട് ചെയ്തു.

ഗാസയിലെ ഏക പുനരധിവാസ കേന്ദ്രമായ അല്‍-വഫ ഹോസ്പിറ്റല്‍ ഇസ്രഈല്‍ വീണ്ടും വീണ്ടും ആക്രമിക്കുകയും തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തു. അല്‍- വഫയുടെ തൊട്ടടുത്ത് നിന്ന് ഹമാസ് ഒരു റാേക്കറ്റ് താെടുത്തു വിട്ടെന്ന് ഒരു ഏരിയല്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചു കൊണ്ട് ഇസ്രഈല്‍ സൈന്യം ആരോപിച്ചു.

എന്നാല്‍ ‘ഇസ്രഈല്‍ സൈന്യം ട്വീറ്റ് ചെയ്ത ചിത്രം അല്‍-വഫ ആശുപത്രിയുടെ ഉപഗ്രഹ ചിത്രങ്ങളുമായി പാെരുത്തപ്പെടുന്നില്ലെന്നും അത് മറ്റൊരു സ്ഥലത്തെ പ്രതിനിധാനം ചെയ്യുന്നതായിട്ടാണ് കാണുന്നത് ‘ എന്നും ആംനസ്റ്റി കണ്ടെത്തി.

പ്രൊട്ടക്റ്റീവ് എഡ്ജിന്റെ കാലത്ത് വീണ്ടും ആംബുലന്‍സുകളെ ഉന്നം വെച്ചു 

പ്രാെട്ടക്റ്റീവ് എഡ്ജിന്റെ കാലത്ത് ഇസ്രഈലിന്റെ നേരിട്ടുള്ളആക്രമണങ്ങള്‍ക്കിരയായും യാദൃശ്ചികമായി സംഭവിച്ച നാശനഷ്ടങ്ങളുടെയുമെല്ലാം ഫലമായി 45 ആംബുലന്‍സുകള്‍ മുഴുവനായും തകര്‍ക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു.

പ്രൊട്ടക്റ്റീവ് എഡ്ജിന്റെ സമയത്ത് ഫലസ്തീനിന്റെ ആംബുലന്‍സുകള്‍ക്ക് നേരെയുള്ള ഇസ്രഈലിന്റെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതും യാതൊരു പ്രകാേപനവുമില്ലാതെയുമുള്ള ആക്രമണങ്ങള്‍ മനുഷ്യാവകാശ സംരക്ഷകരുടെയും മനുഷ്യ സ്‌നേഹികളുടെയും സംഘടനകള്‍ വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. Sources: Amnesty International

ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ നിന്നുള്ള ഒരു യു.എസ് ജഡ്ജി എഴുതിയ യു.എന്‍ റിപോര്‍ട്ട് പ്രാെട്ടക്റ്റീവ് എഡ്ജിനിടെ ആംബുലന്‍സുകള്‍ക്ക് നേരെ നടന്ന ആക്രമണ പരമ്പരയെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഗാസ: രക്ത സാക്ഷിത്വത്തിലേക്കുള്ള ഒരന്വേഷണം (Gaza : An Inquest into Its Martyrdom ) എന്ന പുസ്തകത്തില്‍ നിന്ന് :

‘ഒരു വീടിന്റെ മേല്‍ക്കൂരയില്‍ ഉഗ്ര സ്‌ഫോടക ശേഷിയുള്ള മോര്‍ട്ടാര്‍ ഷെല്ലുകള്‍ പതിക്കുകയും അവിടെ കളിച്ചുകൊണ്ടിരുന്ന മൂന്നിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള ഏഴ് കുട്ടികളും എഴുപത് വയസ്സുള്ള അവരുടെ മുത്തച്ഛനും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ കൊല്ലപ്പെടുുകയും ചെയ്തു.

പ്രസ്തുത ആക്രമണം ‘ആന്റി-ടാങ്ക് – മിസൈലി’ നെതിരെയുള്ള പ്രതികരണമായിട്ടാണ് ഇസ്രഈല്‍ ചിത്രീകരിക്കുന്നത്. കൂടാതെ സമീപ പ്രദേശത്ത് നിന്ന് തൊടുത്ത് വിട്ട ‘മോര്‍ട്ടാര്‍ സ്‌ഫോടനം ‘ ഒരു ഇസ്രഈല്‍ സൈനികന് പരിക്കേല്‍പ്പിച്ചിരുന്നു. അതിനുള്ള തിരിച്ചടി കൂടിയാണിതെന്നും ഇസ്രഈല്‍ പ്രസ്താവിച്ചു. പത്തു മിനിറ്റിനു ശേഷം ഇസ്രഈല്‍ സൈന്യം വീണ്ടും ഒരു റൗണ്ട് കൂടി ഷെല്ലാക്രമണം നടത്തി. മൂന്ന് ആംബുലന്‍സുകളും പാരാമെഡിക്കല്‍ സംഘങ്ങളും രംഗത്തെത്തിയ ഉടനെയായിരുന്നു അത്. ആക്രമണത്തില്‍ ബാക്കിയായ കുടുംബാംഗങ്ങളെ സഹായിക്കാനായി വീടിന് ചുറ്റും ഓടിക്കൂടിയ ധാരാളം ആളുകള്‍ക്കിടയിലേക്കാണ് ഈ ഷെല്ലുകള്‍ ചെന്ന് പതിച്ചത്.

ദൃക്‌സാക്ഷിയായ ഒരു മാധ്യമ പ്രവര്‍ത്തകനെ ഉദ്ദരിച്ച് കൊണ്ട് റിപ്പോര്‍ട്ട് പറയുന്നതിപ്രകാരമാണ്. ‘പരിക്കേറ്റവര്‍ക്ക് സഹായം നല്‍കാനായി ഓടിയെത്തിയ ആംബുലന്‍സുകളെയും സംഭവം റിപോര്‍ട്ട് ചെയ്യാന്‍ വേണ്ടി സ്ഥലത്ത് കുതിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെയും വ്യക്തമായി ഉന്നം വെച്ചുകൊണ്ടുള്ള ആക്രമണം നേരില്‍ക്കണ്ട് സ്തബ്ധനായിയിപ്പോയി അദ്ദേഹം. ‘

രണ്ടു വീഡിയോ റെക്കോര്‍ഡുകള്‍ ദൃക്‌സാക്ഷി വിവരണങ്ങളെ സ്ഥിരീകരിക്കുന്നതായി റിപോര്‍ട്ട് കണ്ടെത്തി.അതില്‍ ഒന്നില്‍ മരിച്ചു കൊണ്ടിരിക്കുന്ന ഒരു ക്യാമറാമാന്‍ ചിത്രീകരണം തുടരുന്നതായും അടുത്തതില്‍ റോക്കറ്റുകള്‍ ആംബുലന്‍സുകളെ തകര്‍ക്കുന്നതായും കണ്ടു.

രണ്ടാം റൗണ്ടിലെ ഷെല്ലാക്രമണത്തില്‍ 3 മാധ്യമപ്രവര്‍ത്തകരും 1 പാരാമെഡിക്കല്‍ ഉദ്യോഗസ്ഥനും 2 അഗ്‌നിശമനസേനാ അംഗങ്ങളും ഉള്‍പ്പെടെ 23 ആളുകള്‍ കൊല്ലപ്പെട്ടെന്നും റിപോര്‍ട്ട് പറയുന്നു.

അതിന് പുറമെ 178 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരില്‍ 33 പേര്‍ കുട്ടികളും14 പേര്‍ സ്ത്രീകളും ഒരാള്‍ മാധ്യമ പ്രവര്‍ത്തകനും ഒരാള്‍ പാരാമെഡിക്കല്‍ ഉദ്യോഗസ്ഥനുമാണ്. ഈ ആക്രമണങ്ങളിലേറ്റ പരിക്കുകള്‍ കാരണം നാലുപേര്‍ പിന്നീട് മരണപ്പെട്ടതായി റിപോര്‍ട്ടുണ്ട്.

പൈശാചികമായ ഈ ആക്രമണത്തെക്കുറിച്ച് ‘തത്സമയ ദൃശ്യങ്ങള്‍ ‘ തങ്ങളുടെ പക്കലില്ല എന്ന് ഇസ്രഈല്‍പിന്നീട് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും റിപോര്‍ട്ട് ഈ വാദം അംഗീകരിക്കുന്നില്ല. ‘ആദ്യ ആക്രമണം ദുരന്തം വിതച്ചതിന് ശേഷം പ്രദേശത്ത് ആംബുലന്‍സുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നതിനെക്കുറിച്ച് ഇസ്രഈല്‍ സൈന്യത്തിന് അറിവുണ്ടായിരുന്നില്ല എന്ന വാദം കമ്മീഷനെ സംബന്ധിച്ച് അവിശ്വസനീയമായിരുന്നു. പ്രത്യേകിച്ച് രക്ഷാപ്രവര്‍ത്തകരും അഗ്‌നിശമനസേനയുടെ ട്രക്കും മൂന്ന് ആംബുലന്‍സുകളും ഉച്ചത്തില്‍ സൈറണ്‍ മുഴക്കി കൊണ്ടാണ് സംഭവ സ്ഥലത്തെത്തിയത്. ‘

ഷുജൈയ്യ: ‘ഇരകള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഒരു സൈനിക മെഡിക്കല്‍ എയ്ഡ് ആംബുലന്‍സ് രണ്ടു വട്ടം നേരിട്ടുള്ള ആക്രമണത്തിന് വിധേയമായി’

അല്‍-ഖറാറ:  ആംബുലന്‍സ് ഡ്രൈവറായ മുഹമ്മദ് ഹസന്‍ അല്‍ അബാദ്ല എന്നയാള്‍ക്ക് പരിക്കേറ്റ ഒരാളെ പുറത്തെടുക്കുന്നതിനിടെ വെടിയേറ്റു.  അല്‍ അബാദ്ലയുടെ ആംബുലന്‍സ് സ്ഥലത്ത് എത്തിയപ്പോള്‍ ഇസ്രഈല്‍ സൈന്യം ആംബുലന്‍സ് ജീവനക്കാരോട് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാനും കാല്‍നടയായി മുമ്പോട്ട് പോകാനും നിര്‍ദ്ദേശിച്ചു.

മുഹമ്മദ് ഹസന്‍ അല്‍ അബാദ്ലയും കൂടെയുണ്ടായിരുന്ന രണ്ടു വളണ്ടിയര്‍മാരില്‍ ഒരാളും നിര്‍ദ്ദേശപ്രകാരം ആംബുലന്‍സില്‍ നിന്ന് ഇറങ്ങി ഒരു ഫ്‌ലാഷ്‌ലൈറ്റുമായി രാേഗിയുടെ അടുത്തേക്ക് നടക്കാന്‍ തുടങ്ങി. പന്ത്രണ്ട് മീറ്ററോളം നടന്നപ്പോഴേക്കും അവര്‍ക്കു നേരെ വെടിയുതിര്‍ത്തു. മുഹമ്മദ് ഹസന്‍ അല്‍ അബാദ്ലക്ക് നെഞ്ചിലും തുടയിലും വെടിയേറ്റു. പരിക്കേറ്റ തങ്ങളുടെ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ കുറച്ച് കഴിഞ്ഞ് അവിടെയെത്തിയ രണ്ട് ആംബുലന്‍സ് ടീം അംഗങ്ങള്‍ക്കും വെടിയേറ്റു.

ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദ റെഡ്‌ക്രോസില്‍(ICRC ) നിന്ന് നേരത്തെ വിവരം ലഭിച്ചതനുസരിച്ച് ഇസ്രഈല്‍ സൈന്യം (lDF -ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ്) മേഖലയിലേക്ക് പ്രവേശിക്കാനുള്ള അനുമതി അവര്‍ക്ക് നല്‍കിയിരുന്നുവെങ്കിലുംആക്രമിക്കുകയായിരുന്നു. അവസാനം അല്‍ അബാദ്‌ലയെ ഖാന്‍ യൂനിസിലുള്ള നാസ്സെര്‍ ഹാേസ്പിറ്റലിലേക്ക് കൊണ്ടു പോകാന്‍ മൂന്നാമതൊരു ടീമിനെ ഇസ്രഈല്‍ സൈന്യം അനുവദിച്ചു. അവിടെ എത്തിയ ഉടന്‍ തന്നെ അദ്ദേഹം മരണപ്പെട്ടു . ആംബുലന്‍സുകളുടെ നീക്കങ്ങള്‍ എല്ലായ്പോഴും റെഡ്ക്രാേസ് വഴി ഇസ്രഈല്‍ സൈന്യത്തെ അറിയിച്ചിരുന്നു.

ബെയ്ത്ത് ഹനൂന്‍: ‘ബെയ്ത് ഹനൂനിലെ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഒരു മിസൈല്‍ ഫലസ്തീന്‍ റെഡ് ക്രെസെന്റ് സൊസൈറ്റിയുടെ(PRCS) ആംബുലന്‍സിന്റെ പിറകില്‍ പതിച്ചു. തല്‍ഫലമായി ഒരു ആംബുലന്‍സ് വളണ്ടിയര്‍ കൊല്ലപ്പെടുകയും ആംബുലന്‍സിനുള്ളിലുണ്ടായിരുന്ന രണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി അയക്കപ്പെട്ട മറ്റൊരു ആംബുലന്‍സ് സംഘം സഞ്ചരിച്ച വാഹനത്തിന് പിറകുവശത്തായി മിസൈല്‍ വന്നു പതിക്കുകയും അതിന് തീ പിടിക്കുകയും ചെയ്തു. ആംബുലന്‍സ് വന്നത് സൈറണ്‍ മുഴക്കുകയും ചുവന്ന ലൈറ്റ് മിന്നിക്കുകയും ചെയ്തു കാെണ്ടായിരുന്നു. കൂടാതെ ആക്രമണ സമയത്ത് തെരുവ് വിജനമായിരുന്നു.’

ഇപ്പറഞ്ഞ അഞ്ചു സംഭവങ്ങളിലും ഇതില്‍ ഉള്‍പ്പെട്ട ആംബുലന്‍സുകളാെന്നും തന്നെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ ഉപയോഗപ്പെടുത്തിയതായുള്ള യാതൊരു വിവരങ്ങളും കണ്ടെത്താന്‍ റിപോര്‍ട്ടിനു കഴിഞ്ഞില്ല. അത്തരം ആരോപണങ്ങള്‍ പോലുമില്ല. തുടര്‍ന്ന് റിപോര്‍ട്ട് ഇപ്രകാരം നിരീക്ഷിക്കുന്നു ‘പരിക്കേറ്റ അംഗങ്ങളുടെ രക്ഷക്കായി എത്തുന്ന ആംബുലന്‍സുകള്‍ക്ക് നേരെ നടന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ആംബുലന്‍സുകളെയും അതിലെ ജോലിക്കാരെയും പ്രത്യേകം ലക്ഷ്യമിടുന്നുണ്ട് എന്നു തന്നെയാണ്.’

റിപോര്‍ട്ട് തുടരുന്നു :

‘ആംബുലന്‍സുകള്‍ക്ക് നേരെയുണ്ടായ തുടരെത്തുടരെയുള്ള ആക്രമണങ്ങളില്‍ മിക്കവയും നടന്നത് പ്രസ്തുത മേഖലയില്‍ യാതൊരുവിധ ഭീഷണിയോ സൈനിക പ്രവര്‍ത്തനങ്ങളോ ഇല്ലാതെയാണ്. ‘കൂടാതെ ‘ആംബുലന്‍സുകളില്‍ ചിഹ്നങ്ങള്‍ പതിച്ചിരുന്നു , ആരോഗ്യ പ്രവര്‍ത്തകര്‍ യൂനിഫോം ധരിച്ചിരുന്നു , അവയുടെ നീക്കങ്ങളെക്കുറിച്ച് ഇസ്രഈല്‍ സൈന്യത്തെ നിരന്തരം അറിയിച്ചിരുന്നു. ‘

സോഴ്‌സ് : യു എന്‍ റിപോര്‍ട്ട്

പരിഭാഷ: ഷാദിയ നസീര്‍

CONTENT HIGHLIGHTS: Israel attacks hospitals all the time; 5 proofs from history