ദോഹ: ഇസ്‌ലാമിസ്റ്റ് പണ്ഡിതനും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്സിന്റെ (ഐ.യു.എം.എസ്) സ്ഥാപക പ്രസിഡന്റുമായ ഡോ. യൂസുഫുല്‍ ഖറദാവി അന്തരിച്ചു. 96 വയസായിരുന്നു. യൂസുഫുല്‍ ഖറദാവിയുടെ ട്വിറ്റര്‍ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത അറിയിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു.
1926ല്‍ ഈജിപ്തിലെ ത്വന്‍തയ്ക്കു സമീപം സ്വഫ്ത് തുറാബിലാണ് ഖറദാവിയുടെ ജനനം. അസ്ഹറില്‍നിന്ന് ഖുര്‍ആന്‍, ഹദീസ് പഠനങ്ങളിലും ഭാഷാസാഹിത്യത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടി.



