എഡിറ്റര്‍
എഡിറ്റര്‍
ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങി അനസ്; പാടത്തെ ചളിയില്‍ നിന്ന് ഗോളടിച്ച് സി.കെ വിനീത്; തരംഗമായി ഐ.എസ്.എല്‍ പ്രമോ വീഡിയോ
എഡിറ്റര്‍
Sunday 8th October 2017 2:53pm

 

ചിത്രം കടപ്പാട്: ഐ.എസ്.എല്‍

ഇന്ത്യ കാല്‍പന്ത് കളിയെ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുകയാണ്. നാട്ടിലെത്തിയ ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിനെ ഇന്ത്യക്കാര്‍ ഇരും കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഉറങ്ങിക്കിടന്ന ഫുട്‌ബോള്‍ എന്ന വികാരത്തെ വിളിച്ചുണര്‍ത്തിയത് ഐ.എസ്.എല്‍ ആണെന്ന് നിസംശയം പറയാന്‍ കഴിയും.


Also Read: മദ്യപിച്ച് വാഹനമോടിച്ചു; നടന്‍ ജയ്‌യുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി


കൗമാര ലോകകപ്പിനു അന്തിമ വിസില്‍ മുഴങ്ങുന്നതിന് പിന്നാലെ നവംബര്‍ 17 നു ഐ.എസ്.എല്ലിന്റെ പുതിയ പതിപ്പ് ആരംഭിക്കാന്‍ പോവുകയാണ്. ടൂര്‍ണ്ണമെന്റിന്റെ മുന്നൊരുക്കമെന്ന നിലയില്‍ പുറത്തിറങ്ങിയ സ്റ്റാര്‍ ഇന്ത്യയുടെ ഐ.എസ്.എല്‍ പ്രൊമോ വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

‘ഫ്യൂച്ചര്‍ ഹേ ഫുട്ബോള്‍’ എന്നു പേരിട്ടിരിക്കുന്ന വീഡിയോയില്‍ കേരളത്തിന്റെ രണ്ടു പ്രിയ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതിരോധ നിരയിലെ ഇന്ത്യന്‍ ടീമിലെ തന്നെ കരുത്തനായ മലപ്പുറത്തുകാരന്‍ അനസ് എടത്തൊടികയും, മുന്നേറ്റ നിരയിലെ കുന്തമുനയായ സി.കെ വിനീതുമാണ് വീഡിയോയിലെ പ്രിയ താരങ്ങള്‍.

ഇരുവര്‍ക്കും പുറമെ യൂജിന്‍ ലിങ്ദോ, ജെജെ ലാല്‍പെഖുല, സുനില്‍ ഛേത്രി എന്നിവരും വീഡിയോയിലുണ്ട്. ഓരോ താരങ്ങളും ഫുട്ബോള്‍ കളിക്കാരായി വളര്‍ന്ന സാഹചര്യങ്ങളാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അനസ് ഫുട്ബോളിലേക്ക് വന്ന കഥയും കണ്ണൂരിലെ പാടത്തും ചെളിയിലും കളിച്ച് താരമായി വളര്‍ന്ന വിനീതിന്റെ കഥയും വീഡിയോയില്‍ ഒറ്റ ഷോട്ടിലൂടെയാണ് പറയുന്നത്.


Dont Miss: ഹാദിയ കേസില്‍ ലൗ ജിഹാദുണ്ടെന്ന് രാഹുല്‍ ഈശ്വറിനെ കൊണ്ട് പറയിപ്പിച്ചെന്ന വാദം നുണയെന്ന് പി.കെ ഫിറോസ്; നുണ പറഞ്ഞാല്‍ എസ്.ഡി.പി.ഐക്കാരെ വലിച്ച് കീറി ചുമരിലും ഒട്ടിക്കും


കേരളാ ബ്ലാസ്റ്റേഴ്‌സിനായി വിനീത് ഗോളടിക്കുമ്പോള്‍ ആര്‍ത്തിരമ്പുന്ന ആരാധകരെയും ചെണ്ടമേളത്തെയും വീഡിയേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുക്കല്‍റാണ് ചെണ്ടയുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

Advertisement