ഗുവാഹത്തി: ഇസിസ് ഇറാഖില്‍ നടത്തുന്നത് വിശുദ്ധ യുദ്ധമല്ലെന്ന് ഇസിസില്‍ നിന്ന് മടങ്ങിയെത്തിയ ആരിഫ് മജീദ് പറഞ്ഞു. തന്നെ അവര്‍ യുദ്ധത്തില്‍ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്തുകയായിരുന്നു. ബാത്‌റൂം കഴുകാനും വെള്ളം എത്തിച്ചു കൊടുക്കാനുമാണ് തന്നെ അവര്‍ ഉപയോഗിച്ചതെന്നും അക്രമങ്ങള്‍ക്കിടെ പരിക്കുപറ്റിയ തന്നെ തിരിഞ്ഞു നോക്കാന്‍ തീവ്രവാദികള്‍ തയ്യാറായില്ല എന്നും എന്‍ ഐ.എയുടെ ചോദ്യം ചെയ്യലില്‍ മജീദ് പറഞ്ഞു.
മുംബൈയില്‍ നിന്നും ഇസിസില്‍ ചേരാന്‍ സിറിയയിലേക്ക് നാടുവിട്ട മജീദിനെ നവംബറലാണ് രാജ്യത്ത് തിരിച്ചെത്തിയത്. മടങ്ങിയെത്തിയതിനു ശേഷം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെയാണ് താന്‍ ജിഹാദിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നും ഒരു മാസത്തോളം ഇസിസ് ഗ്രൂപ്പുമായി ഇന്റര്‍നെറ്റില്‍ ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഇസിസിന്റെ ഭാഗമാകാന്‍ ഇയാള്‍ തീരുമാനിച്ചത്.
അതേ സമയം താന്‍ ദൈവത്തിന്റെ ഇഷ്ടപ്രകാരമാണ് ഇസിസില്‍ ചേര്‍ന്നത് അതില്‍ തനിക്ക് ദുഃഖമില്ലെന്നും മജീദ് പറഞ്ഞു. ഇസിസിന്റേത് വിശുദ്ധ യുദ്ധമല്ല. സ്ത്രീകളെ മൃഗീയമായി ബലാല്‍സംഘം ചെയ്യുകയാണ് വിശുദ്ധയുദ്ധത്തിന്റെ പേരില്‍ തീവ്രവാദികള്‍ ചെയ്യുന്നത്. മജീദ് പറഞ്ഞു.
അതേസമയം മജീദിന്റെ തിരിച്ചുവരവിനെ സംശയദൃഷ്ടിയില്‍ തന്നെയാണ് എന്‍.ഐ.എ വീക്ഷിക്കുന്നത്. ഇന്ത്യയെ ഇസിസ് ലക്ഷ്യം വെക്കുന്നുണ്ട് അതുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആസുത്രണത്തിനു വേണ്ടിയാകാം മജീദ് തിരിച്ചുവന്നതെന്നും എന്‍.ഐ.എ സംശയിക്കുന്നുണ്ട്. തുര്‍ക്കിയില്‍ നടന്ന പോരാട്ടത്തില്‍ മജീദ് ഇസിസിനു വേണ്ടി നിരവധി പേരെ വധിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് മജീദിനെ നുണ പരിശോധനക്ക് വിധേയനാക്കും.
