ഇസിസ് മുസ്‌ലീം തീവ്രവാദ സംഘടനയല്ല: മറ്റു മതക്കാര്‍ ഇസ്ലാമിന്റെ മുഖം മൂടി ധരിക്കുകയാണെന്ന് അസ്സം നേതാവ്
Daily News
ഇസിസ് മുസ്‌ലീം തീവ്രവാദ സംഘടനയല്ല: മറ്റു മതക്കാര്‍ ഇസ്ലാമിന്റെ മുഖം മൂടി ധരിക്കുകയാണെന്ന് അസ്സം നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th November 2015, 8:00 am

isis1അസ്സം: ഇസിസ് എന്നത് മുസ്ലീങ്ങള്‍ മാത്രമുള്ള തീവ്രവാദ സംഘടനയല്ലെന്നും മറ്റു മത വിഭാഗങ്ങളിലുള്ളവര്‍ മുസ്ലീങ്ങളുടെ മുഖംമൂടി ധരിച്ച് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ഓള്‍ ഇന്ത്യ മുസ്ലീം മജ്‌ലിസ് ഇ മുഷാവറത് പ്രസിഡന്റ് ചൗധുരി പറഞ്ഞു. എ.എന്‍.ഐയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ മനസിലാക്കിയിടത്തോളം ഇസിസ് എന്നു പറയുന്നത് ഒരു മുസ്ലീം തീവ്രവാദ സംഘടനയല്ല എന്നതാണ്. അതില്‍ ഉള്ളവര്‍ മുഴുവന്‍ ഇസ്ലാം മതവിഭാഗക്കാരാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

മറ്റു മതത്തിലുള്ള ആളുകള്‍ ഇസ്ലാമിന്റെ മുഖം മൂടി ധരിച്ച് ആ മതത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്. മുസ്ലീങ്ങളാണെന്ന വ്യാജേനയാണ് അവര്‍ എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്നും ചൗധുരി പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ അസ്സം സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റും  ഗുവാഹത്തി ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷനുമാണ് ചൗധുരി.

സിറിയയിലും ഇറാക്കിലും ഇസിസ് വിനാശകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിപ്പോരുന്നത്. ഇവര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെയെല്ലാം പിന്നിലുള്ള അനുഭാവി ഇസ്ലാം സമൂഹമാണെന്നാണ് ഇപ്പോള്‍ മുദ്ര കുത്തപ്പെടുന്നത്.

ആഗോളതലത്തില്‍ മുഴുവന്‍ മുസ്ലിം സമുദായത്തെയും ഇത് ബാധിച്ചിട്ടുണ്ട്. ഇസിസിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം ഇസ്ലാമിനെതിരെയും പലരും ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.

ആരോണോ വിശുദ്ധ ഖുറാന്റേയും അള്ളാഹുവിന്റേയും നാമത്തില്‍ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അവര്‍ ആ ഖുറാനേയും അള്ളാഹുവിനേയും ദുരുപയോഗപ്പെടുത്തുകയാണ്.

ഒരു യഥാര്‍ത്ഥ മുസ്ലീമിന് ഒരിക്കലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ സാധിക്കില്ല. അള്ളാഹുവും ഖുറാനും പഠിപ്പിക്കുന്നത് തീവ്രവാദമല്ലെന്നും ലോകസ്‌നേഹവും സമാധാനവുമാണെന്നും ചൗധുരി കൂട്ടിച്ചേര്‍ത്തു.