യുവനടന് ഷെയ്ന് നിഗം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇഷ്ക്’ സിനിമയുടെ ആദ്യ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. ഇന്നു വൈകീട്ട് മൂന്നുമണിക്ക് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് വീഡിയോ റിലീസ് ചെയ്തത്. സിനിമ മേയ് 17-ന് റിലീസ് ചെയ്യും.
‘പറയുവാന്‍ ഇതാദ്യമായി വരികള്‍ മായേ’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് പ്രശസ്ത തെന്നിന്ത്യന്‍ യുവഗായകന് സിദ് ശ്രീറാമാണ്. സിദ് ശ്രീറാം മലയാളത്തില്‍ അരങ്ങേറുന്ന സിനിമ കൂടിയാണ് ഇഷ്ക്. നേഹ എസ്. നായരും സിദ് ശ്രീറാമിനൊപ്പം പാടുന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജേക്സ് ബിജോയാണ്.
നവാഗതനായ അനുരാജ് മനോഹറാണ് ഇഷ്കിന്റെ സംവിധായകന്. രതീഷ് രവിയാണ് തിരക്കഥ. പുതുമുഖമായ ആന്‍ ശീതളാണു നായിക. ഇ4 എന്റര്ടെയ്ന്മെന്റ്സിന്റെയും എ.വി.എ പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. മുകേഷ് ആര്. മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് നിര്‍മാതാക്കള്‍. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് പ്രമുഖ അഭിനേതാക്കള്‍.

