പരമ്പരയില്‍ കമ്മിന്‍സിന് പകരം സ്റ്റീവ് സ്മിത്താണ് ടീമിനെ നയിച്ചത്. പരിക്കിന് ശേഷം കമ്മിന്‍സ് പരിശീലനത്തിന് ഇറങ്ങിയെങ്കിലും കളിക്കളത്തിലെത്തിയിട്ടില്ല. കമ്മിന്‍സിന്റെ തിരിച്ചു വരവ് സംബന്ധിച്ച് നിലവില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം പറയുന്നത്.
അടുത്തിടെ കഴിഞ്ഞ ടി-20 ലോകകപ്പും കമ്മിന്‍സിന് നഷ്ടമായിരുന്നു. പിന്നാലെയാണ് ഐ.പി.എല്ലിലെ ആദ്യ ഘട്ടത്തിലെ കുറച്ച് മത്സരങ്ങളും താരത്തിന് നഷ്ടമാകുന്നത്.
അതേസമയം കമ്മിന്‍സിന് പകരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ടി-20 ലോകകപ്പ് ഹീറോയുമായ ഇഷാന്‍ കിഷന്‍ ആദ്യ മത്സരങ്ങളില്‍ ഹൈദരാബാദിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അഭിഷേക് ശര്‍മയെ മറികടന്നാണ് ഇഷാന്‍ ക്യാപ്റ്റന്‍സി പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിന് കന്നി കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഇഷാന്‍ കിഷന്‍. മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍ താരത്തിന്റെ ആദ്യ കിരീടം കൂടിയായിരുന്നു ഇത്. 10 ഇന്നിങ്‌സില്‍ നിന്നു 517 റണ്‍സ് നേടി മിന്നും പ്രകടനമാണ് കിഷന്‍ ജാര്‍ഖണ്ഡിന് വേണ്ടി കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും താരം നേടി. ഇതോടെ 2026 ടി-20 ലോകകപ്പ് ടീമില്‍ ഇടം നേടാനും കിരീടമുയര്‍ത്താനും കിഷന് സാധിച്ചു.