വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡും കര്‍ണാടകയും തമ്മിലുള്ള മത്സരം നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ കര്‍ണാടക ജാര്‍ഖണ്ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 412 റണ്‍സാണ് ജാര്‍ഖണ്ഡ് സ്വന്തമാക്കിയത്.
ടീമിന് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ്. മത്സരത്തില്‍ ആറാമനായി ഇറങ്ങിയ താരം 39 പന്തില്‍ നിന്ന് 14 സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 125 റണ്‍സാണ് അടിച്ചെടുത്തത്. 320.51 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം മിന്നും പ്രകടനം നടത്തിയത്. വെറും 33 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഇതോടടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും കിഷന് സാധിച്ചിരിക്കുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ സെഞ്ച്വറി സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് കിഷന്‍ നേടിയത്.
🚨 ISHAN KISHAN MAYHEM IN VHT. 🚨
– Kishan smashed a hundred in just 33 balls batting at No.6 in the Vijay Hazare Trophy. 🥶
ഇന്ന് വിജയ് ഹസാരെ ട്രോഫിയില്‍ ബീഹാറും അരുണാചല്‍ പ്രദേശും തമ്മില്‍ നടന്ന മത്സരത്തില്‍ വെറും 32 പന്തില്‍ നിന്ന് സെഞ്ച്വറി സ്വന്തമാക്കിയ ബാഹാര്‍ ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനിയാണ് ഈ റെക്കോഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. മാത്ര മല്ല ഇതോ മത്സരത്തില്‍ ബീഹാറിന് വേണ്ടി വൈഭവ് സൂര്യവംശി 36 പന്തില്‍ സെഞ്ച്വറി നേടി റെക്കോഡ് ലിസ്റ്റില്‍ നാലാമനായിരുന്നു.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങള്‍, പന്ത്, വര്‍ഷം
സാക്കിബ് ഗാനി (ബീഹാര്‍) – 32 പന്തില്‍ – 2025*
ഇഷാന്‍ കിഷന്‍ (ജാര്‍ഖണ്ഡ്) – 33 പന്തില്‍ – 2025*
അന്‍മോള്‍പ്രീത് സിങ് (പഞ്ചാബ്) – 35 പന്തില്‍ – 2024
വൈഭവ് സൂര്യവംശി (ബീഹാര്‍) – 36 പന്തില്‍ – 2025*
(* ഇന്നത്ത വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറി അടിച്ചവര്‍)
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കന്നി കിരീടം നേടിക്കൊടുക്കാന്‍ കിഷന് സാധിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ ഫൈനലിലും താരം മിന്നും സെഞ്ച്വറി നേടിയിരുന്നു. കൂടാതെ കിഷന്റെ തകര്‍പ്പന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ 2026 ടി-20 ലോകകപ്പിലും താരം ഇടം നേടിയിരിക്കുകയാണ്. ഏറെ കാലം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ താരം മികച്ച തിരിച്ചുവരവാണ് നടത്തുന്നത്.
അതേസമയം മത്സരത്തില്‍ ജാര്‍ഖണ്ഡിന് വേണ്ടി 68 പന്തില്‍ 88 റണ്‍സ് നേടി വിരാട് സിങ് തിളങ്ങി. 63 റണ്‍സ് നേടി കുമാര്‍ കുശാഗ്രയും സ്‌കോര്‍ ചെയ്തു. ഓപ്പണര്‍ ശിഖര്‍ മോഹന്‍ 44 റണ്‍സാണ് നേടിയത്. അതേസമയം കര്‍ണാടകയ്ക്കായി നാല് വിക്കറ്റ് നേടി അഭിലാഷ് ഷെട്ടി മിന്നും പ്രകടനം നടത്തി. വിദ്യാധരന്‍ പാട്ടീല്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ ധ്രുവ് പ്രഭാകര്‍ ഒരു വിക്കറ്റും നേടി.
Content Highlight: Ishan Kishan In Great Record Achievement In Vijay Hazare Trophy