ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി-20 മത്സരത്തില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രീ ലയണ്‍സ് നിലവില്‍ മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സാണ് നേടിയത്.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഇഷാന്‍ കിഷനാണ്. 40 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പെടെ 49 റണ്‍സാണ് താരം നേടിയത്. 122.5ായിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇതോടെ ഒരു റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
Innings Break!
Crucial contributions from the batters propel #TeamIndia to 1⃣9⃣0⃣ 🎯
അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററാകുന്ന രണ്ടാമത്തെ താരമാകാനാണ് കിഷന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ താരം എം.എസ് ധോണിക്കൊപ്പമാണ് താരം ഇടം നേടിയത്. മാത്രമല്ല റിഷബ് പന്തിനെയാണ് താരം നേട്ടത്തില്‍ മറികടന്നത്. ലിസ്റ്റില്‍ ഒന്നാമന്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്.
അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററാകുന്ന താരം
15ാം വയസില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച യുവ താരം വൈഭവ് സൂര്യവംശിയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. വില്‍ ജാക്‌സിന്റെ പന്തില്‍ സ്‌റ്റെപ് ഔട്ട് ചെയ്ത് ബിഗ് ഹിറ്റിന് ശ്രമിച്ചപ്പോള്‍ ജോസ് ബട്‌ലര്‍ സ്റ്റംപ്ഡ് ചെയ്യുകയായിരുന്നു താരത്തെ. 10 പന്തില്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെ 14 റണ്‍സ് നേടിയാണ് താരം പുറത്തായത്.
ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി സാം കറനാണ് മികച്ച ബൗളിങ് പ്രകടനം നേടത്തിയത്. ആര്‍ച്ചര്‍, വില്‍ ജാക്‌സ്, ലിയാം ഡോസണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Ishan Kishan In A Record Achievement In T-20i For India