സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ജാര്‍ഖണ്ഡും ഹരിയാനയും തമ്മിലുള്ള മത്സരം നടക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ജാര്‍ഖണ്ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഹരിയാനയുടെ മുന്നില്‍ വെച്ച് നീട്ടിയത്.
ജാര്‍ഖണ്ഡിനായി വെടിക്കെട്ട് പ്രകടനം നടത്തിയത് സൂപ്പര്‍ താരം ഇഷാന്‍ കിഷനാണ്. 49 പന്തില്‍ 10 സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് താരം അടിച്ചെടുത്തത്. 206.12 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു കിഷന്‍ എതിരാളികളെ തല്ലിത്തകര്‍ത്തത്.
ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചു. 2025ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനാണ് ഇഷാന്‍ കിഷന് സാധിച്ചത്. പഞ്ചാബ് താരം സലില്‍ അറോറയെ മറികടന്നാണ് വെടിക്കെട്ടിന്റെ റെക്കോഡ് ലിസ്റ്റില്‍ കിഷന്‍ പറന്നിറങ്ങിയത്.
ലിസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണറും അഗ്രസീവ് ബാറ്ററുമായ അഭിഷേക് ശര്‍മയും കിഷന് പിന്നിലാണ്. ലിസ്റ്റിലെ മൂന്ന് പേരും ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയാണ് കളിക്കുന്നതെന്നത് മറ്റൊരു പ്രത്യേകതയാണ്.
2025ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സ്
അതേസമയം മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് നേടിയത്. ടോപ് ഓര്‍ഡറിലെ ആദ്യ മൂന്ന് താരങ്ങള്‍ നിരാശപ്പെടുത്തിയതോടെ യഷ്‌വര്‍ധന്‍ ദലാല്‍ 53 റണ്‍സ് നേടി ടീമിനെ മുന്നോട്ട് നയിച്ചു. അഞ്ചാമനായി ഇറങ്ങിയ നിഷാന്ത് സിന്ധു 31 റണ്‍സും നേടി മടങ്ങി.
Content Highlight: Ishan Kishan becomes the player to hit the most sixes in the 2025 Syed Mushtaq Ali Trophy