കൊടുങ്കാറ്റായി ഗില്‍ ഇടിമിന്നലായി കിഷന്‍; അഫ്ഗാന്‍ പടയെ പറത്തിയടിച്ച 'ഡബിള്‍ സെഞ്ച്വറി'
Cricket
കൊടുങ്കാറ്റായി ഗില്‍ ഇടിമിന്നലായി കിഷന്‍; അഫ്ഗാന്‍ പടയെ പറത്തിയടിച്ച 'ഡബിള്‍ സെഞ്ച്വറി'
ശ്രീരാഗ് പാറക്കല്‍
Wednesday, 17th June 2026, 4:40 pm

അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്താന്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 35 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനവുമായി ക്രീസില്‍ തുടരുന്നത് ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ്. ഇരുവരും സെഞ്ച്വറി നേടിയാണ് അഫ്ഗാനിസ്ഥാനെതിരെ കിടിലന്‍ പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റന്‍ ഗില്‍ 88 പന്തില്‍ 122* റണ്‍സും ഇഷാന്‍ കിഷന്‍ 75 പന്തില്‍ 112* റണ്‍സുമാണ് നേടിയത്.

21ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് ഗില്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ മറികടക്കാനും ഗില്ലിന് സാധിച്ചു. 20 സെഞ്ച്വറിയാണ് ഗംഭീറിന്റെ പക്കല്‍. ഈ നേട്ടത്തില്‍ സച്ചിനാണ് ഏറ്റവും മുന്നിലുള്ളത്. 100 സെഞ്ച്വറിയാണ് താരത്തിനുള്ളത്. ലിസ്റ്റില്‍ 11ാമനാണ് ഗില്‍.

അതേസമയം കിഷന്‍ തന്റെ മൂന്നാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് നേടിയത്. 2026ലാണ് താരം രണ്ട് സെഞ്ച്വറികളും നേടിയത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് നേരത്തെ യശസ്വി ജെയ്‌സ്വാളിനെയും രോഹിത് ശര്‍മയെയും നഷ്ടപ്പെട്ടിരുന്നു. ജെയ്‌സ്വാള്‍ നാല് റണ്‍സിന് മടങ്ങിയപ്പോള്‍ രോഹിത് ശര്‍മ 39 പന്തില്‍ 48 റണ്‍സിനാണ് മടങ്ങിയത്. മുഹമ്മദ് സലീമാണ് ജെയ്‌സ്വാളിനെ മടക്കിയത്. രോഹിത്തിന് പുറത്താക്കിയത് റാഷിദ് ഖാനാണ്.

Content Highlight: Ishan Kishan And Shubhman Gill In Great Record Achievement In ODI Cricket

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ