മലയാളത്തില്‍ അവസരം കുറയുന്നതില്‍ വിഷമമുണ്ട്; എന്റെ മലയാളം അത്ര മെച്ചമുള്ളതല്ല: ഇഷ തല്‍വാര്‍
Malayalam Cinema
മലയാളത്തില്‍ അവസരം കുറയുന്നതില്‍ വിഷമമുണ്ട്; എന്റെ മലയാളം അത്ര മെച്ചമുള്ളതല്ല: ഇഷ തല്‍വാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th July 2025, 5:25 pm

വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് ഇഷ തല്‍വാര്‍. ബോളിവുഡിലും തിരക്കുള്ള നടിയാണ് ഇഷ. വെബ്‌സീരിസായ മിര്‍സാപുരിലെ ഇഷയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തെ ഇത്രയധികം സ്‌നേഹിക്കുമ്പോഴും ഇവിടെ അവസരങ്ങള്‍ കുറയുന്നതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തോടും തന്റെ പുതിയ സിനിമ വിശേഷങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഇഷ തല്‍വാര്‍.

തന്റെ മലയാളം അത്ര മെച്ചമുള്ളതല്ലെന്നും കേട്ടാല്‍ മനസ്സിലാകുമെന്നും അവര്‍ പറയുന്നു. അതുകൊണ്ടുതന്നെ തന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ റിസ്‌ക് എടുക്കേണ്ട എന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് തോന്നുമായിരിക്കുമെന്നും മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഇഷ പറഞ്ഞു.

ഇപ്പോള്‍ ആദ്യമായി ഒരു പൊലീസ് വേഷം ചെയ്യാന്‍ പോകുന്ന ത്രില്ലിലാണ് താനെന്നും ഹിന്ദി സിനിമയാണെന്നും നടി പറഞ്ഞു. ഏറെക്കാലമായി മുംബൈയില്‍ ജീവിക്കുന്ന ഒരു മലയാളിയാണ് ഈ ഉദ്യോഗസ്ഥയെന്നും കഥാപാത്രമാകാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും ഇഷ പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘തീര്‍ച്ചയായും മലയാളത്തില്‍ അവസരം കുറയുന്നതില്‍ വിഷമമുണ്ട്. എന്റെ മലയാളം അത്ര മെച്ചമുള്ളതല്ലെ ന്നറിയാം. കേട്ടാല്‍ മനസ്സിലാകും. പക്ഷേ, സംസാരിക്കാന്‍ കുറച്ചു പ്രയാസമാണ്. അതുകൊണ്ടുതന്നെ എന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ റിസ്‌ക് എടുക്കേണ്ട എന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് തോന്നുമായിരിക്കും. മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്.

ആദ്യമായി ഒരു പൊലീസ് വേഷം ചെയ്യാന്‍ പോകുന്ന ത്രില്ലിലാണ് ഞാനിപ്പോള്‍. ഹിന്ദി സിനിമയാണ്. ഏറെക്കാലമായി മുംബൈയില്‍ ജീവിക്കുന്ന ഒരു മലയാളിയാണ് ഈ ഉദ്യോഗസ്ഥ. കഥാപാത്രമാകാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. രാവിലെ മുതല്‍ വൈകുന്നേരം വരെ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളില്‍ പോയിരിക്കും. അവരുടെ രീതികള്‍ കണ്ടു പഠിക്കണമല്ലോ. അല്‍പം പേടിയുണ്ട്,’ ഇഷ പറയുന്നു.

Content Highlight: Isha Talwar says that she is sad by the decreasing opportunities in Malayalam.