തോറ്റസമരപ്പന്തലിലേക്ക് പ്ലാച്ചിമടയും?
Discourse
തോറ്റസമരപ്പന്തലിലേക്ക് പ്ലാച്ചിമടയും?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th February 2016, 5:56 pm

ഒരുകാലത്ത് പ്ലാച്ചിമടയില്‍ ആഗോള ജലസമ്മേളനവും മറ്റ് പല മാമാങ്കങ്ങളും നടത്തി ഒന്നാംപേജില്‍ ആഘോഷമാക്കിയ സംസ്‌കാരത്തിന്റെ മുഖമുദ്രയുള്ള മാധ്യമങ്ങളും ഒളിച്ചുകളിക്കുകയായിരുന്നു. കഷ്ടം, മാവൂരിലെ റയോണ്‍സിനെതിരെയും സയലന്റ്‌വാലി പദ്ധതിക്കെതിരെയും ഉയര്‍ന്ന പ്രക്ഷോഭത്തിനുശേഷം കേരളം കണ്ട ഐതിഹാസികസമരമാണ് പ്ലാച്ചിമടസമരം. ഇതും തോല്‍പ്പിക്കപ്പെടുകയാണോ?  അതിന്റെ കേളികൊട്ടാണോ  ഈ വാര്‍ത്തയോട് മലയാളി പുലര്‍ത്തുന്ന നിസ്സംഗതയില്‍ വായിച്ചെടുക്കേണ്ടത്.


plachimada-by-pm-jayan-1


quote-mark

ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കുംവിധം കോളക്കമ്പനി തങ്ങളുടെ അഭിഭാഷനെ  ഉപയോഗിച്ച് കേന്ദ്രത്തില്‍ ആക്ഷേപം സമര്‍പ്പിക്കുന്നു. വിവിധങ്ങളായ ആറ് മന്ത്രാലയത്തിന്റെ അനുകൂല റിപ്പോര്‍ട്ടിന് ശേഷം ആഭ്യന്തരമന്ത്രാലയത്തിലെത്തിയ ബില്ല് അതോടെ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കാതെ പിടിച്ചുവെക്കപ്പെടുന്നു. കോളയുടെ ഇംഗിതത്തിന് കീഴടങ്ങിയ മന്ത്രാലയം ബില്ലിന്റെ സാധുതയെ ചോദ്യംചെയ്ത് കേരളത്തോട് വിശദീകരണം ചോദിക്കുന്നു. കോളയുടെ അഭിഭാഷകന്റെ കത്തും ഈ വിശദീകരണത്തോടൊപ്പമുണ്ടായിരുന്നു എന്നതാണ് ഏറെ അപമാനകരമായത്.


 

pm-jayan| ഒപ്പിനിയന്‍ : പി.എം ജയന്‍ |

 

“പൂച്ച പാലു കുടിക്കുന്നതുപോലെയാണ്
കോളക്കാര്യത്തില്‍
സര്‍ക്കാര്‍ കണ്ണുംപൂട്ടിയിരിക്കുന്നത്.”
– മയിലമ്മ(2005)

ഇണയെ കൊന്നുതിന്നുന്ന ചിലന്തിയെയും സ്വന്തം കുഞ്ഞിനെ കൊന്നുതിന്നുന്ന ജീവിയെയുമൊക്കെ ഓര്‍ത്തുപോകുന്നു രാഷ്ട്രീയക്കാരുടെ അലംഭാവപൂര്‍ണമായ തരംതാണ കളികള്‍ കാണുമ്പോള്‍. ബഹുരാഷ്ട്ര കോളക്കമ്പനി ഒരു ജനതയുടെമേല്‍ നടത്തിയ അതിക്രൂരമായ ചൂഷണത്തിന് നഷ്ടപരിഹാരം കണ്ടെത്താന്‍ കേരളനിയമസഭ പാസാക്കിയ ബില്ലാണ് (The Plachimada CocaCola Victims Relief & Compensation Claims Special Tribunal Bill2011) അംഗീകാരം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാഷ്ടപതി മടക്കിയയച്ചത്.

ഈ വാര്‍ത്ത കേട്ട നമ്മുടെ രാഷ്ട്രീയക്കാര്‍ ആരും ഞെട്ടാത്തത് സ്വന്തം ബില്ലിനെ കൊന്നുതിന്നുന്നതില്‍ അവര്‍ക്കും വേണ്ടുവോളം പങ്കുണ്ടെന്നതിന്റെ തെളിവാണ്. ഏറെ പ്രതിസന്ധികള്‍ മറിടകന്ന് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ രാഷ്ട്രീയക്കാര്‍ ഏകകണ്ഠമായി പാസാക്കിയതാണ് ഈബില്ല്. കോളയെപ്പോലുള്ള ഒരു കോര്‍പ്പറേറ്റിനെ വിചാരണയ്ക്ക് വിധേയമാക്കാവുന്ന അപൂര്‍വനീക്കമെന്ന നിലയില്‍ കേരളത്തില്‍മാത്രമല്ല, ലോകചരിത്രത്തില്‍തന്നെ ചരിത്രപ്രാധാന്യം ഏറെയുണ്ട് ഈ ബില്ലിന്.

രാഷ്ടപതിയുടെ അംഗീകാരത്തിനുവേണ്ടി കേന്ദ്രത്തിലേക്ക് ബില്ല് അയച്ചുകൊടുത്തിട്ട് വര്‍ഷം അഞ്ച് തികയുന്നു. കോളയെന്ന കോര്‍പ്പറേറ്റ് ഭീമന്റെ ഇംഗിതത്തിനനുസരിച്ച് കേന്ദ്രം മെല്ലെമെല്ലെ ബില്ലിനെ നിര്‍വീര്യമാക്കികൊണ്ടിരിക്കുമ്പോള്‍ കുറ്റകരമായ മൗനം പാലിച്ചവരാണ് നമ്മുടെ ഭൂരിപക്ഷം ജനപ്രതിനിധികളും. മുമ്പ് കേന്ദ്രആഭ്യന്തരമന്ത്രാലയം ബില്‍ മടക്കിയച്ചപ്പോഴും ഒരനക്കവുമുണ്ടായില്ല ഇവരില്‍നിന്ന്.


പൊടിപൂരന്‍ ജാഥകളെല്ലാം കാസര്‍ഗോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ഒഴുകുമ്പോള്‍ തന്നെയാണ് സ്വന്തം ബില്ലിന്റെ മരണമൊഴി ശ്രവിച്ചതെങ്കിലും ആര്‍ക്കുമൊരനക്കവുമുണ്ടായില്ലെന്നോര്‍ക്കണം. അവരെല്ലാം സെക്രട്ടറിയേറ്റ് പടിയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരത്തെ നക്കിക്കൊല്ലുന്നതിന്റെ തിരക്കിലായിരുന്നു.


plachimada

ഇപ്പോള്‍ രാഷ്ട്രപതിഭവനും യാതൊരു കാരണവും രേഖപ്പെടുത്താതെ ബില്‍ മടക്കിയയച്ചപ്പോള്‍ കൊക്കകോളയുടെ അന്തപ്പുരങ്ങളില്‍ ആഘോഷങ്ങള്‍ പൊടിപൊടിച്ചിരിക്കാം, എന്നാല്‍ നമ്മുടെ ജനപ്രതിനിധികള്‍ ആരുംതന്നെ വാ തുറന്നില്ല. ഒരു ദിവസം പിന്നിട്ടപ്പോള്‍ സി.പി.ഐ നേതാവ് പ്രതികരിച്ചെങ്കിലും അതിലെ സത്യസന്ധത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരുണ്ടായപ്പോഴും ഇപ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ വന്നപ്പോഴുമെല്ലാം ഭരണസിരാകേന്ദ്രങ്ങളില്‍ കോളയുടെ ഇടപെടല്‍ ശക്തമായിരുന്നു. അന്നൊന്നും ആത്മാര്‍ത്ഥമായ ഒരിടപെടലും നടത്താത്തവരുടെ വീരവാദങ്ങള്‍ക്ക് എന്ത് വിലയാണുള്ളത്?

പൊടിപൂരന്‍ ജാഥകളെല്ലാം കാസര്‍ഗോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ഒഴുകുമ്പോള്‍ തന്നെയാണ് സ്വന്തം ബില്ലിന്റെ മരണമൊഴി ശ്രവിച്ചതെങ്കിലും ആര്‍ക്കുമൊരനക്കവുമുണ്ടായില്ലെന്നോര്‍ക്കണം. അവരെല്ലാം സെക്രട്ടറിയേറ്റ് പടിയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരത്തെ നക്കിക്കൊല്ലുന്നതിന്റെ തിരക്കിലായിരുന്നു. (രാഷ്ട്രീയക്കാരെ സംബന്ധിച്ച് അതും കോര്‍പ്പറേറ്റ് അജണ്ടയാല്‍ തോല്‍പ്പിക്കപ്പെടേണ്ട മറ്റൊരു സമരം മാത്രം).

ബില്‍ രാഷ്ട്രപതി തിരിച്ചയച്ചു എന്നത് മലയാളി പൊതുബോധത്തെയും ആകുലപ്പെടുത്തേണ്ടതായിരുന്നു. അതുമുണ്ടായില്ല. മുഴുനീളസരിതാമയത്തില്‍ ആടിത്തിമിര്‍ക്കുന്ന മാധ്യമങ്ങളും ചെറുപെട്ടിക്കോളം വാര്‍ത്തയാക്കി ഒതുക്കി ഇതിനെ.(ചില ചാനലുകള്‍ ചര്‍ച്ച ചെയ്തു എന്നതാണ് മെച്ചം).

ഒരുകാലത്ത് പ്ലാച്ചിമടയില്‍ ആഗോള ജലസമ്മേളനവും മറ്റ് പല മാമാങ്കങ്ങളും നടത്തി ഒന്നാംപേജില്‍ ആഘോഷമാക്കിയ സംസ്‌കാരത്തിന്റെ മുഖമുദ്രയുള്ള മാധ്യമങ്ങളും ഒളിച്ചുകളിക്കുകയായിരുന്നു. കഷ്ടം, മാവൂരിലെ റയോണ്‍സിനെതിരെയും സയലന്റ്‌വാലി പദ്ധതിക്കെതിരെയും ഉയര്‍ന്ന പ്രക്ഷോഭത്തിനുശേഷം കേരളം കണ്ട ഐതിഹാസികസമരമാണ് പ്ലാച്ചിമടസമരം. ഇതും തോല്‍പ്പിക്കപ്പെടുകയാണോ?  അതിന്റെ കേളികൊട്ടാണോ  ഈ വാര്‍ത്തയോട് മലയാളി പുലര്‍ത്തുന്ന നിസ്സംഗതയില്‍ വായിച്ചെടുക്കേണ്ടത്.

ഓര്‍മയുണ്ടോ നമെത്രയോ കൊണ്ടാടിയ പ്ലാച്ചിമടയിലെ ആദിവാസിസമരനേതാവ് മയിലമ്മയെ, അവിടുത്തെ നിര്‍ധനരായ മനുഷ്യക്രിമികീടങ്ങളെ. അന്തിമവിജയം ആര്‍ക്കെന്നറിയുന്നതിനുമുമ്പേ മയില്ലമ്മ മണ്ണിലേക്ക് മടങ്ങി. അവിടുത്തെ സാധാരണമനുഷ്യര്‍ കുടിവെള്ളം മുട്ടിയും ഉള്ള കിണറുകളില്‍നിന്ന് വിഷമയമായ കുടിനീരെടുത്തും പ്രേതാലയംപോലെ അടഞ്ഞുകിടക്കുന്ന പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറിക്ക് ചുറ്റും അവിടെവിടെ ജീവിതം ജീവിച്ചുതീര്‍ക്കുന്നു, നീതി എത്രയോ അകലെയാണെന്ന് അറിഞ്ഞുകൊണ്ട്.

അടുത്ത പേജില്‍ തുടരുന്നു


സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുത്തുകൊണ്ടുള്ള കേന്ദ്രത്തിന്റെ നീക്കത്തെ ചോദ്യം ചെയ്തും ആഭ്യന്തരമന്ത്രാലയും ബില്ല് രാഷ്ട്രപതിക്ക് നല്‍കണമെന്നു ആവശ്യപ്പെട്ടും കേരളസര്‍ക്കാര്‍ കേന്ദ്രത്തിന് മറുപടി സമര്‍പ്പിച്ചെങ്കിലും ഇവിടുത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഔദ്യോഗികമായും ഒറ്റക്കെട്ടായും ബില്ലിനുവേണ്ടി തുടര്‍ ഇടപെടലുകളൊന്നും നടത്തിയില്ല.


 

Plachimada-580-2
2000 മാര്‍ച്ചിലാണ് പെരുമാട്ടി പഞ്ചായത്തില്‍ കോളക്കമ്പനി പ്രവര്‍ത്തനമാരംഭിച്ചതെങ്കിലും 2002 ഏപ്രിലോടെ തന്നെ സമീപവാസികളായ ആദിവാസിസമൂഹത്തില്‍നിന്ന് ഇതിനെതിരെ പ്രതിഷേധവും സമരവും ഉയര്‍ന്നുതുടങ്ങിയിരുന്നു. കമ്പനി വന്നതോടെ തങ്ങളുടെ കിണറുകള്‍ മലിനമാക്കപ്പെട്ടു എന്നതായിരുന്നു ജനതയുടെ ആദ്യപ്രശ്‌നം.

വെള്ളത്തിന് കടുത്ത സ്വാദ്, വെള്ളം ചൂടാക്കുമ്പോള്‍ കഞ്ഞിവെള്ളംപോലെയാകുന്നു, വെള്ളത്തില്‍ അരിയും പരിപ്പും വേവുന്നില്ല… എന്നിങ്ങനെ സമീപവാസികളായ പാവങ്ങള്‍ നേരിട്ടനുഭവിച്ച കാര്യങ്ങള്‍ ഇതായിരിക്കെ അമിതമായ ഭൂഗര്‍ഭജലചൂഷണവും കമ്പനിയുടെ മാലിന്യങ്ങള്‍ വളമെന്ന പേരില്‍ വിതരണം ചെയ്തതിലൂടെയുള്ള പാരിസ്ഥിതിക പ്രശ്‌നമായും അത് വളര്‍ന്ന് വികസിക്കാന്‍ തുടങ്ങി.

പ്ലാച്ചിമടയിലെ ജലവും ജീവനും പ്രകൃതിയും ജനതയും ഒരു വശത്തും കോര്‍പ്പറേറ്റ് മാനേജ്‌മെന്റും രാഷ്ട്രീയ, ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് മറുവശത്തുമായി നടന്ന ജനകീയവും നിയമപരവുമായ പോരാട്ടം ഇന്ത്യക്ക് പുറത്തുപോലും വലിയ ചര്‍ച്ചയായി അലയടിച്ചു. ഒടുക്കം ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍കൂടി വന്നതോടെ പ്രദേശത്തെ പ്രശ്‌നം പഠിക്കാന്‍ 2009ല്‍ ഡോ.കെ.ജയകുമാര്‍ അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയെ നിയോഗിക്കുന്നു.

വിശദമായ തെളിവെടുപ്പുകള്‍ക്കൊടുവില്‍ 216.26 കോടി രൂപ കമ്പനി തദ്ദേശീയ ജനതയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയെന്നോണമാണ് നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാന്‍ 2011 ജനുവരി 24ന് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ബില്‍ പാസാക്കുന്നത്.


 കോളയെന്ന ബഹുതലസ്വാധീനശേഷിയുള്ള കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ഭ്രൂണാവസ്ഥയില്‍തന്നെ ബില്ലിനെ നിര്‍വീര്യമാക്കാനും അട്ടിമറിക്കാനും ശ്രമങ്ങള്‍ നടത്തിയെങ്കിലും സമരപ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും ചില രാഷ്ട്രീയനേതാക്കളുടെയും നിതാന്തജാഗ്രതയുള്ളതിനാല്‍ അതിനെ മറികടക്കുകയായിരുന്നു.


Plachimada-580
കോളയെന്ന ബഹുതലസ്വാധീനശേഷിയുള്ള കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ഉ്രൗൂണാവസ്ഥയില്‍തന്നെ ബില്ലിനെ നിര്‍വീര്യമാക്കാനും അട്ടിമറിക്കാനും ശ്രമങ്ങള്‍ നടത്തിയെങ്കിലും സമരപ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും ചില രാഷ്ട്രീയനേതാക്കളുടെയും നിതാന്തജാഗ്രതയുള്ളതിനാല്‍ അതിനെ മറികടക്കുകയായിരുന്നു.

സംസ്ഥാനം ഒരു നിയമം പാസാക്കിയാല്‍ ഫെഡറല്‍വ്യവസ്ഥയില്‍ രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. സംസ്ഥാനസര്‍ക്കാര്‍ ബില്ലിന്റെ കോപ്പി ഗവര്‍ണര്‍ക്കും അതുവഴി കേന്ദ്രസര്‍ക്കാരിലൂടെ രാഷ്ട്രപതിഭവനിലും എത്തിക്കുകയുമാണ് പതിവ്. അതിനുവേണ്ടി ബില്‍ അയച്ചുകൊടുത്തപ്പോള്‍തന്നെ അവിടെയും വലിയ സമ്മര്‍ദ്ദങ്ങളുമായി കോളക്കമ്പനി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കുംവിധം കോളക്കമ്പനി തങ്ങളുടെ അഭിഭാഷനെ  ഉപയോഗിച്ച് കേന്ദ്രത്തില്‍ ആക്ഷേപം സമര്‍പ്പിക്കുന്നു. വിവിധങ്ങളായ ആറ് മന്ത്രാലയത്തിന്റെ അനുകൂല റിപ്പോര്‍ട്ടിന് ശേഷം ആഭ്യന്തരമന്ത്രാലയത്തിലെത്തിയ ബില്ല് അതോടെ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കാതെ പിടിച്ചുവെക്കപ്പെടുന്നു. കോളയുടെ ഇംഗിതത്തിന് കീഴടങ്ങിയ മന്ത്രാലയം ബില്ലിന്റെ സാധുതയെ ചോദ്യംചെയ്ത് കേരളത്തോട് വിശദീകരണം ചോദിക്കുന്നു. കോളയുടെ അഭിഭാഷകന്റെ കത്തും ഈ വിശദീകരണത്തോടൊപ്പമുണ്ടായിരുന്നു എന്നതാണ് ഏറെ അപമാനകരമായത്.


സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുത്തുകൊണ്ടുള്ള കേന്ദ്രത്തിന്റെ നീക്കത്തെ ചോദ്യം ചെയ്തും ആഭ്യന്തരമന്ത്രാലയും ബില്ല് രാഷ്ട്രപതിക്ക് നല്‍കണമെന്നു ആവശ്യപ്പെട്ടും കേരളസര്‍ക്കാര്‍ കേന്ദ്രത്തിന് മറുപടി സമര്‍പ്പിച്ചെങ്കിലും ഇവിടുത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഔദ്യോഗികമായും ഒറ്റക്കെട്ടായും ബില്ലിനുവേണ്ടി തുടര്‍ ഇടപെടലുകളൊന്നും നടത്തിയില്ല.


mayilamma

മയിലമ്മ


നിരന്തരം കത്തുകളെഴുതുകയും ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടിരുന്നു അവര്‍.  അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ ഭാര്യ നളിനിചിദംബരം കോളക്കമ്പനിയുടെ അഭിഭാഷകയായിരുന്നു. ജനാധിപത്യവ്യവസ്ഥയ്ക്കുള്ളിലേക്ക് ഒരു കോര്‍പ്പറേറ്റ് കമ്പനിക്ക് നുഴഞ്ഞുകയറാനുള്ള വഴിയായി ഈ ബന്ധം ഉപയോഗിച്ചുവെന്ന ആക്ഷേപം അന്നുതന്നെയുണ്ടായിരുന്നു. കേരളനിയമസഭയെ അപമാനിക്കും വിധം യു.പി.എ സര്‍ക്കാര്‍ അന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അതിനെ ചോദ്യംചെയ്ത് സമരപ്രവര്‍ത്തകരും ചില രാഷ്ട്രീയനേതൃത്വവും വിശദീകരണവുമായി രംഗത്തുവന്നിരുന്നു.

“”കേന്ദ്രസര്‍ക്കാറിന്റെ നടപടി ഭരണഘടനാ വ്യവസ്ഥകളുടെ വ്യതിയാനമാണ്. ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും അനുശാസിക്കുന്ന കേന്ദ്രസംസ്ഥാനബന്ധത്തിന്റെ കെട്ടഴിച്ചുവിടുന്ന നിഷേധാത്മകമായ നിലപാടാണ് കേന്ദ്രസര്‍ക്കാറിന്റേത്. പരസ്പര സൗഹൃദത്തോടും ബഹുമാനത്തോടുമുള്ള കേന്ദ്രസംസ്ഥാനബന്ധമാണ് ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെ കരുത്ത്. കൊക്കകോളയുടെ സ്വാധീനവലയത്തില്‍ സംസ്ഥാനസര്‍ക്കാറിനും സംസ്ഥാന നിയമസഭയ്ക്കും ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ഭരണഘടന അനുവദിച്ചുനല്‍കിയിട്ടുള്ള അധികാരാവകാശങ്ങള്‍ ബില്‍ മടക്കിയതിലൂടെ കേന്ദ്രം കവര്‍ന്നെടുത്തിരിക്കുന്നു.”” എന്ന് പ്ലാച്ചിമട നഷ്ടപരിഹാരബില്‍  നയമസഭയില്‍ അവതരിപ്പിച്ച എന്‍.കെ പ്രേമചന്ദ്രന്‍ അന്ന് എഴുതിയിരുന്നു. ഇതേ പ്രേമചന്ദ്രന്‍ പിന്നീട് നിശബ്ദനാകുന്നതും നാം കണ്ടു.

സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുത്തുകൊണ്ടുള്ള കേന്ദ്രത്തിന്റെ നീക്കത്തെ ചോദ്യം ചെയ്തും ആഭ്യന്തരമന്ത്രാലയും ബില്ല് രാഷ്ട്രപതിക്ക് നല്‍കണമെന്നു ആവശ്യപ്പെട്ടും കേരളസര്‍ക്കാര്‍ കേന്ദ്രത്തിന് മറുപടി സമര്‍പ്പിച്ചെങ്കിലും ഇവിടുത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഔദ്യോഗികമായും ഒറ്റക്കെട്ടായും ബില്ലിനുവേണ്ടി തുടര്‍ ഇടപെടലുകളൊന്നും നടത്തിയില്ല.

അടുത്ത പേജില്‍ തുടരുന്നു


പാലക്കാടും പരിസരത്തും ഏറെ സ്വാധീനമുണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനതനേതാവ് എം.പി വീരേന്ദ്രകുമാറാകട്ടെ പുതിയ കാലത്ത് കോളയ്ക്കുവേണ്ടി നിലകൊണ്ടു എന്ന ആക്ഷേപത്തിനിരയാകുകയും ചെയ്തു. കോളക്കമ്പനി തുറപ്പിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ തന്നെ സമീപിച്ചിരുന്നെന്നാണ് മുന്‍ എം.എല്‍.എയും സോഷ്യലിസ്റ്റ് ജനത സീനിയര്‍ വൈസ്പ്രസിഡന്റുമായിരുന്ന കെ. കൃഷ്ണന്‍കുട്ടി പാര്‍ട്ടിയില്‍ നിന്ന് പുറത്തായപ്പോള്‍ വെളിപ്പെടുത്തിയത്. ഇത് വലിയ വിവാദവുമായിരുന്നു. അതിനുശേഷം ഈ സമരവുമായോ െ്രെടബ്യൂണല്‍ അട്ടിമറിക്കപ്പെടുന്ന വിഷയത്തിലോ വീരേന്ദ്രകുമാര്‍ ആകുലപ്പെട്ടതായി നാം കണ്ടതുമില്ല.


coca-cola

പ്രേമചന്ദ്രനെപ്പോലെ ബില്ലിനുവേണ്ടിയും പ്ലാച്ചിമടസമരത്തിലും നിര്‍ണായകസ്വീധീനമായിരുന്നത് വി.എസ് അച്യുതാനന്ദനായിരുന്നു. സഖാവും ബില്‍ മടക്കിയയച്ചപ്പോള്‍ യാതൊരു പ്രതികരണവും നടത്തിക്കണ്ടില്ല. എന്നും പാര്‍ട്ടിയിലെ ഗ്രൂപ്പ് സമ്മര്‍ദ്ദത്തിനുള്ള ഉപകരണമായിട്ടുകൂടി ജനകീയ സമരങ്ങളെ ഉപയോഗിച്ചയാളാണ് വി.എസ്. എന്നാലിപ്പോള്‍ ഏറെക്കുറെ അത്തരം ഗ്രൂപ്പ്‌പോരുകള്‍ നിര്‍ത്തി നല്ലപിള്ളയായി മാറിയതിനാല്‍ ഔദ്യോഗിക പാര്‍ട്ടിനിലപാടില്‍ ഒട്ടിച്ചേര്‍ന്നിരിക്കയാണ് അദ്ദേഹവും.

ആഭ്യന്ത്രമന്ത്രാലയത്തിനും രാഷ്ട്രപതിഭവനിലും ഇടയില്‍ കുടുങ്ങിപ്പോയ ബില്ലിന്റെ മോചനത്തിനുവേണ്ടി എം.ബി രാജേഷ് എം.പി ചില ഇടപെടലുകള്‍ നടത്തിയെങ്കിലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സി.പി.ഐ.എമ്മിനോ അതിന്റെ നേതാവ് പിണറായി വിജയനോ ഇതില്‍ യാതൊരു ആകുലതയുമില്ലായിരുന്നു. നീണ്ട 15 വര്‍ഷത്തിനുശേഷം എന്‍ഡോസള്‍ഫാന്‍ ഇരകളെ കാണാനും നവകേരളയാത്രയ്ക്ക് കൊഴുപ്പേകാന്‍ ഫോട്ടോസെഷന്‍ ഒരുക്കാനും പിണറായി വിജയന്‍ തയ്യാറായപ്പോള്‍ പലരും കരുതി അദ്ദേഹം പ്ലാച്ചിമടയിലെത്തുമെന്ന്. “അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയേ തീരൂ” എന്ന് തൃശൂരിലെത്തിയപ്പോള്‍ വാശിപിടിച്ച നേതാവ് പാലക്കാട്‌വെച്ച് പ്ലാച്ചിമടസമരത്തെ ഓര്‍ത്തതുപോലുമില്ല(വാര്‍ത്ത കണ്ടില്ല).

പ്ലാച്ചിമടയില്‍ എത്താത്ത പിണറായിയെക്കുറിച്ചും സി.പി.ഐ.എമ്മിന് പ്ലാച്ചിമടസമരത്തിലുള്ള പങ്കിനെക്കുറിച്ചും ഇതേ ലേഖകന്‍ മുന്‍പ് എഴുതിയതാണ്.(കോളസമരത്തില്‍ പിണറായി എന്തുകൊണ്ട് അണിചേര്‍ന്നില്ല)


കോണ്‍ഗ്രസിലാകട്ടെ ഇത്തരം വിഷയത്തില്‍ അല്‍പ്പമെങ്കിലും താല്‍പ്പര്യമുള്ള വി.എം സുധീരനും വിഡി സതീശനെയും പ്രതാപനെയുംപോലുള്ള യുവതുര്‍ക്കികളും ഇപ്പോള്‍ പ്ലാച്ചിമടയെക്കുറിച്ച് കമാ എന്ന് മിണ്ടുന്നുപോലുമില്ല. ലീഗില്‍ ഇതേ വിഷയത്തില്‍ തല്‍പരന്‍ കുട്ടി അഹമ്മദ് കുട്ടിയാണെങ്കില്‍ അദ്ദേഹം ഒതുക്കപ്പെട്ടുകഴിഞ്ഞു.


coca-cola-2

പാലക്കാടും പരിസരത്തും ഏറെ സ്വാധീനമുണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനതനേതാവ് എം.പി വീരേന്ദ്രകുമാറാകട്ടെ പുതിയ കാലത്ത് കോളയ്ക്കുവേണ്ടി നിലകൊണ്ടു എന്ന ആക്ഷേപത്തിനിരയാകുകയും ചെയ്തു. കോളക്കമ്പനി തുറപ്പിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ തന്നെ സമീപിച്ചിരുന്നെന്നാണ് മുന്‍ എം.എല്‍.എയും സോഷ്യലിസ്റ്റ് ജനത സീനിയര്‍ വൈസ്പ്രസിഡന്റുമായിരുന്ന കെ. കൃഷ്ണന്‍കുട്ടി പാര്‍ട്ടിയില്‍ നിന്ന് പുറത്തായപ്പോള്‍ വെളിപ്പെടുത്തിയത്. ഇത് വലിയ വിവാദവുമായിരുന്നു. അതിനുശേഷം ഈ സമരവുമായോ െ്രെടബ്യൂണല്‍ അട്ടിമറിക്കപ്പെടുന്ന വിഷയത്തിലോ വീരേന്ദ്രകുമാര്‍ ആകുലപ്പെട്ടതായി നാം കണ്ടതുമില്ല.

കോണ്‍ഗ്രസിലാകട്ടെ ഇത്തരം വിഷയത്തില്‍ അല്‍പ്പമെങ്കിലും താല്‍പ്പര്യമുള്ള വി.എം സുധീരനും വിഡി സതീശനെയും പ്രതാപനെയുംപോലുള്ള യുവതുര്‍ക്കികളും ഇപ്പോള്‍ പ്ലാച്ചിമടയെക്കുറിച്ച് കമാ എന്ന് മിണ്ടുന്നുപോലുമില്ല. ലീഗില്‍ ഇതേ വിഷയത്തില്‍ തല്‍പരന്‍ കുട്ടി അഹമ്മദ് കുട്ടിയാണെങ്കില്‍ അദ്ദേഹം ഒതുക്കപ്പെട്ടുകഴിഞ്ഞു.

സ്വദേശീബോധത്താല്‍ വിജൃംഭിതരാകുന്ന ബി.ജെ.പി നിയന്ത്രണത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. നേരത്തെയുള്ള സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായ എന്തെങ്കിലും മാറ്റം പ്ലാച്ചിമട വിഷയത്തില്‍ പുതിയ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിച്ചവരുണ്ട്. അവരെപ്പോലും അസ്ഥാനത്താക്കി താന്‍ കോര്‍പ്പറേറ്റ് ദാസനാണെന്ന് മോദി തെളിയിക്കുകമാത്രമല്ല കോണ്‍ഗ്രസ് പാരമ്പര്യമുള്ള പ്രസിഡന്റും കോളയോടുള്ള ഭയഭക്തിബഹുമാനം വേണ്ടുവോളം പ്രകടിപ്പിച്ചു.

കേരളത്തിലാകട്ടെ ബി.ജെ പിയുടെ പുതിയ അധ്യക്ഷന്‍ ആറന്മുള വിമാനതാവളവിരുദ്ധസമരത്തിലൂടെ പരിസ്ഥിതിപട്ടം നേടിയെടുത്ത കുമ്മനം രാജശേഖനാണ്. എന്നാല്‍ ആറന്മുളയിലുള്ളതുപോലെ അമ്പലവും കൊടിമരവുമൊന്നും പ്ലാച്ചിമടയിലില്ലാത്തതിനാല്‍( കടപ്പാട്‌കെ. എ ഷാജി) കുമ്മനം ജാഥയും ബില്ലിനെക്കുറിച്ച് മൗനം ഭജിച്ചു.

ഈയടുത്ത നാളിലും ബില്ലിനെ സംരക്ഷിക്കണമെന്നും കോളയുടെ നീക്കത്തെ പ്രതിരോധിക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതി പ്രവര്‍ത്തകര്‍ എല്ലാ രാഷ്ട്രീയനേതാക്കളെയും നേരില്‍ കണ്ടതാണ്. കേന്ദ്രസര്‍ക്കാരില്‍ ഇടപെടുന്ന അതേ മാര്‍ഗത്തിലല്ലെങ്കിലും മറ്റ് പല വിധേനയും കോള അതിന്റെ വിശ്വരൂപമുപയോഗിച്ച രാഷ്ട്രീയപ്രസ്ഥാനങ്ങളെ വിലയ്‌ക്കെടുത്തുകാണുമെന്നതിന് സംശയമൊന്നും വേണ്ടതില്ല. പ്ലാച്ചിമടയില്‍ സമരം കത്തിനിന്ന കാലത്തായിരുന്നു സുനാമി ദുരന്തമുണ്ടായത്. അന്ന് കേരളമുഖ്യമന്ത്രിയുടെ സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് കോളക്കമ്പനി നല്‍കിയത് 50ലക്ഷമായിരുന്നു എന്നോര്‍ക്കണം.

അടുത്ത പേജില്‍ തുടരുന്നു


നഷ്ടപരിഹാരത്തിന് ദേശീയ ഹരിത ട്രബ്യൂണിലേക്ക് പോയാല്‍ മതിയെന്ന മണ്ടത്തരവും മുന്‍പ് അയച്ചിരുന്ന കത്തിലുണ്ടായിരുന്നു. എന്നാല്‍ പ്ലാച്ചിമടയിലെ കഷ്ടനഷ്ടങ്ങളുടെ കാലയളവ്‌വെച്ച് ട്രൈബ്യൂണലിലേക്ക് പോകാന്‍ കഴിയില്ലെന്ന് എത്രയോ തവണ കേരളം വിശദമായി എഴുതി അറിയിച്ചിട്ടും കേന്ദ്രം പഴയതുതന്നെ ആവര്‍ത്തിക്കുകയാണ്.


coca-cola
കേന്ദ്രത്തില്‍ ഏത് സര്‍ക്കാര്‍ വന്നാലും ഇന്ത്യയിലെത്ര രാഷ്ട്രീയപാര്‍ട്ടികള്‍ മുളച്ചുവന്നാലും എങ്ങനെ ജനാധിപത്യഭരണകൂടത്തെ തങ്ങളുടെ ചൊല്‍പ്പടയില്‍നിര്‍ത്തി കാര്യങ്ങള്‍ സാധിക്കാമെന്ന കോര്‍പ്പറേറ്റ് പരീക്ഷണത്തിന്റെ ഉത്തമദൃഷ്ടാന്തമാണ് പ്ലാച്ചിമട. 2002 മുതല്‍ 2016 വരെ നീണ്ടുനില്‍ക്കുന്ന അതിന്റെ സമരചരിത്രത്തെ സൂക്ഷ്മമായി പഠിക്കാന്‍ തുനിഞ്ഞാല്‍ മനസിലാകും ഏതേത് ഭരണഘടനാസ്ഥാപനത്തിലും രാഷ്ട്രീയപ്രസ്ഥാനത്തിലും ഈ കോര്‍പ്പറേറ്റ് സ്ഥാപനം നടത്തിയ കൈകടത്തലിന്റെയും അഴിമിതിയുടെയും തെളിവുകള്‍.

ഓരോ ഘട്ടത്തിലും എതൊക്കെ വിധമാണ് കോളയുടെ വക്താക്കള്‍ ബില്ലിനെ നിര്‍വീര്യമാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ഇടപെട്ടതെന്ന തെളിയിക്കുന്ന നിരവധി തെളിവുകളുമുണ്ട്. അത് ഈ സമരത്തിനുമാത്രമല്ല പൂര്‍ണമായും കോര്‍പ്പറേറ്റ് വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിനു കീഴിലെ മറ്റനവധി സമരങ്ങളുടെയും സമാനകഥയായി വായിച്ചെടുക്കാനാകും.

ഈ ബില്ല് പാസാകുകയാണെങ്കില്‍ നാളെ മറ്റ് പല കോര്‍പ്പറേറ്റ് ചൂഷണത്തിലും ജനങ്ങള്‍ക്കുള്ള ആയുധവും സമാശ്വാസവുമാകേണ്ടതാണ്. ഇത് പറയുമ്പോഴും ആരാകും അന്തിമവിജയി എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കയാണ്. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിനോ അതോ കോര്‍പ്പറേറ്റ് കോളയോ ആരുടെ തന്ത്രങ്ങളാകും ഒരു ജനതയുടെ വിധി നിര്‍ണയിക്കുക എന്നറിയണമെങ്കില്‍ നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍തന്നെ പ്രതീക്ഷയര്‍പ്പിക്കേണ്ടിവരും.

കാലാവാധി തീരാന്‍പോകന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നിയമസഭാസെഷനാണ് തുടങ്ങിയിരിക്കുന്നത്. ഈ സെഷനില്‍ പ്ലാച്ചിമട ബില്‍ വീണ്ടും അവതരിപ്പിച്ച് പാസാക്കി രാഷ്ട്രപതിക്ക് അയച്ചുകൊടുക്കലാണ് ഒരു പോംവഴിയെന്ന് പ്ലാച്ചിമട ഉന്നതാധികാരസമിതി അംഗവും ബില്ലിന്റെ നിലനില്‍പ്പിനുവേണ്ടി നിരന്തരം ഇടപെടുകയും ചെയ്യുന്ന എസ്.ഫെയ്‌സി പറയുന്നു. അതിനുവേണ്ടി എല്ലാ രാഷ്ട്രീയപാര്‍ട്ടിനേതാക്കളെയും സമരസമിതി നേരില്‍ കണ്ടിരുന്നതായാണ് അറിവ്.

പ്രസിഡന്റിന്റെ കത്തില്‍ എന്തുകൊണ്ടാണ് ബില്‍ മടക്കിയതെന്ന് വ്യക്തമാക്കുന്നില്ല. ഇതിനകം നിരവധിതവണ കേന്ദ്രഗവണ്‍മെന്റ്കത്തുകള്‍ കേരളത്തിന് അയച്ചുകൊണ്ടിരുന്നതാണ്. അതീവ ഭവ്യതയോടെയാണ് ബില്‍ പിന്‍വലിക്കാന്‍വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. “”Pls “requseted” the Kerala govt to withdraw it എന്നാണ് ഒരു കത്തിലെ പ്രയോഗം.


സോളാറും സരിതാവിഷയവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അജണ്ടയായി നിയമസഭയില്‍ പ്രക്ഷുബ്ദരംഗമാകാന്‍ പോകുന്ന വേളയില്‍ പ്ലാച്ചിമടയിലെ ആദിവാസിവിഭാഗങ്ങളുടെയോ ദളിതുകളുടെയോ നിലവിളിക്ക് സ്ഥാനമുണ്ടാകുമോ? അതെ, 2005ല്‍ പ്ലാച്ചിമട സമരനായിക മയിലമ്മ ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ നമുക്കോര്‍ത്തെടുക്കാം “പൂച്ച പാലുകുടിക്കുന്നതുപോലെയാണ് കോളക്കാര്യത്തില്‍ സര്‍ക്കാര്‍ കണ്ണുംപൂട്ടിയിരിക്കുന്നത്.”


plachimada-cococola-company

നഷ്ടപരിഹാരത്തിന് ദേശീയ ഹരിത ട്രബ്യൂണിലേക്ക് പോയാല്‍ മതിയെന്ന മണ്ടത്തരവും മുന്‍പ് അയച്ചിരുന്ന കത്തിലുണ്ടായിരുന്നു. എന്നാല്‍ പ്ലാച്ചിമടയിലെ കഷ്ടനഷ്ടങ്ങളുടെ കാലയളവ്‌വെച്ച് ട്രൈബ്യൂണലിലേക്ക് പോകാന്‍ കഴിയില്ലെന്ന് എത്രയോ തവണ കേരളം വിശദമായി എഴുതി അറിയിച്ചിട്ടും കേന്ദ്രം പഴയതുതന്നെ ആവര്‍ത്തിക്കുകയാണന്നും”” അദ്ദേഹം പറയുന്നു.

കമ്പനിയുടെ പ്രവര്‍ത്തനം 2004 മാര്‍ച്ചില്‍ അവസാനിപ്പിച്ചതാണ്. അവരുടെ പ്രവര്‍ത്തനംമൂലം മണ്ണിനും മനുഷ്യനും കൃഷിക്കും വെള്ളത്തിനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രകൃതിക്കും പരിസ്ഥിതിക്കും ഉണ്ടായ കൊടിയ നാശനഷ്ടങ്ങള്‍ കാരണം പൊട്ടിപ്പുറപ്പെട്ട വമ്പിച്ച ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്നാണ് കമ്പനി പൂട്ടിയത്. കമ്പനിമൂലമുണ്ടായ നഷ്ടം അത് പ്രവര്‍ത്തിച്ചിരുന്ന സമയത്താകും തുടങ്ങുന്നത്. അതായത് 2004 മാര്‍ച്ചിനുമുമ്പ്.

ദേശീയ ഹരിതട്രൈബ്യൂണല്‍ സ്ഥാപിതമായത് 2010 ഒക്ടോബര്‍ 18നാണ്. നിയമത്തിലെ വ്യക്തമായ വ്യവസ്ഥ, ഒരു വ്യവഹാരം കാരണം ആദ്യമായി ഉണ്ടായ ദിവസത്തിനുശേഷം അഞ്ചുവര്‍ഷം കഴിയുന്ന യാതൊരു അവകാശവാദവും തീര്‍പ്പാക്കുന്നതിന്‌ട്രൈബ്യൂണലിന് അധികാരം ഉണ്ടായിരിക്കില്ല എന്നാണ്. അതായത് വ്യവഹാര കാരണം 2005 ഒക്ടോബര്‍ 18നോ അതിനുശേഷമോ ആദ്യമായി ഉണ്ടാകുന്ന ഒരു സംഗതിയില്‍ മാത്രമേ ഹരിതട്രൈബ്യൂണലിന് തീരുമാനമെടുക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ.

പ്രത്യേക സാഹചര്യങ്ങളില്‍ ആറുമാസത്തെ ഇളവ് അനുവദിക്കാം. അതായത് 2005 ഫിബ്രവരി 18 വരെ അതിന് ആരംഭിച്ച വ്യവഹാര കാരണങ്ങള്‍ തീരുമാനിക്കാന്‍ ട്രബ്യൂണലിന് അധികാരമില്ല. പ്ലാച്ചിമട ദുരിതബാധിതര്‍ക്ക് ദേശീയ ഹരിതട്രബ്യൂണലില്‍നിന്ന് പരിഹാരം നേടാന്‍ കഴിയില്ല. ഇതു മനസ്സലിക്കികൊണ്ടുതന്നെയാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ പുതിയൊരു ബില്ല് തയ്യാറാക്കിയത്.

നിയമപരമായിതന്നെ ബില്ലിന്റെ കാര്യത്തില്‍ കേരളത്തിന് പറഞ്ഞുനില്‍ക്കാന്‍ കഴിയുന്ന ഒരുപാട് സാധ്യതകളുണ്ട്. ഇതുള്‍ക്കൊണ്ട് ഈ ബില്‍ വീണ്ടും നിയമസഭയില്‍ വെക്കണമെന്നാണ് പ്ലാച്ചിമടസമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലും ആവശ്യപ്പെടുന്നത്.

പക്ഷേ സോളാറും സരിതാവിഷയവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അജണ്ടയായി നിയമസഭയില്‍ പ്രക്ഷുബ്ദരംഗമാകാന്‍ പോകുന്ന വേളയില്‍ പ്ലാച്ചിമടയിലെ ആദിവാസിവിഭാഗങ്ങളുടെയോ ദളിതുകളുടെയോ നിലവിളിക്ക് സ്ഥാനമുണ്ടാകുമോ? അതെ, 2005ല്‍ പ്ലാച്ചിമട സമരനായിക മയിലമ്മ ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ നമുക്കോര്‍ത്തെടുക്കാം “പൂച്ച പാലുകുടിക്കുന്നതുപോലെയാണ് കോളക്കാര്യത്തില്‍ സര്‍ക്കാര്‍ കണ്ണുംപൂട്ടിയിരിക്കുന്നത്.”