ബട്‌ലറിനെതിരെ അവനെ കൊണ്ടുവരണം; നിര്‍ദേശവുമായി ഇര്‍ഫാന്‍ പത്താന്‍
Cricket
ബട്‌ലറിനെതിരെ അവനെ കൊണ്ടുവരണം; നിര്‍ദേശവുമായി ഇര്‍ഫാന്‍ പത്താന്‍
ശ്രീരാഗ് പാറക്കല്‍
Friday, 17th April 2026, 3:33 pm

ഐ.പി.എല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്ത നൈറ്റ് റൈസേഴ്‌സും തമ്മിലുള്ള മത്സരത്തിനാണ് കളമൊരുങ്ങുന്നത്. സീസണില്‍ തങ്ങളുടെ ആദ്യ വിജയം ലക്ഷ്യം വെച്ചാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ഇതുവരെ ഒരു വിജയവും പക്കലില്ലാത്ത കൊല്‍ക്കത്തയുടെ പ്രശ്‌നം വരുണ്‍ ചക്രവര്‍ത്തി വിക്കറ്റ് നേടാത്തതാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

സുനില്‍ നരെയ്‌നിന് എട്ട് ഓവര്‍ എറിയാന്‍ കഴിയില്ലെന്നും ജോസ് ബട്‌ലറിന് എതിരെ നരെയ്ന്‍ തുടക്കത്തില്‍ തന്നെ പന്തെറിയണമെന്നും അദ്ദേഹം പറഞ്ഞു. ബട്‌ലറിനെതിരെ സ്പിന്‍ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് പത്താന്‍ എടുത്തുപറഞ്ഞു.

‘വരുണ്‍ ചക്രവര്‍ത്തി വിക്കറ്റുകള്‍ എടുക്കുന്നില്ല. അതൊരു വലിയ പ്രശ്‌നമാണ്. സുനില്‍ നരെയ്‌നിന് എട്ട് ഓവര്‍ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സുനില്‍ നരയെ്ന്‍ തുടക്കത്തില്‍ തന്നെ ജോസ് ബട്ലര്‍ക്ക് പന്തെറിയണം, എന്നാല്‍ അവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയും.

വരുണ്‍ ചക്രവര്‍ത്തി

അല്‍പ്പം സ്‌കോറിങ് മെല്ലെ ആണെങ്കില്‍ വരുണ്‍ ചക്രവര്‍ത്തിയെയും കൊണ്ടുവരിക, ആത്മവിശ്വാസം ഇല്ലെന്ന് എനിക്കറിയാം! പക്ഷേ ബട്‌ലറിനെതിരെ സ്പിന്‍ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അദ്ദേഹം ക്രീസില്‍ എത്തിയാലുടന്‍ തന്നെ സ്പിന്‍ ബൗളിങ് കൊണ്ടുവരിക,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

നിലവില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മൂന്ന് മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് ഒന്നും നേടാന്‍ വരുണ്‍ ചക്രവര്‍ത്തിക്ക് സാധിച്ചില്ല. അതേസമയം നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റുകളാണ് സുനില്‍ നരയ്‌നിനുള്ളത്.

സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഗുജറാത്തിനെതിരായ മത്സരം ഏറെ നിര്‍ണായകമാണ്. അതേസമയം സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും രണ്ട് തോല്‍വിയും വഴങ്ങിയാണ് ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ കൊല്‍ക്കത്തയെ നേരിടാനെത്തുന്നത്. നിലവില്‍ പോയിന്റ് ടേബിളില്‍ നാല് പോയിന്റ് നേടി ആറാം സ്ഥാനത്താണ് ഗുജറാത്ത്.

Content Highlight: Irfan Pathan Talking About Varun Chakravarthy And Sunil Narine

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ