ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് ഷമിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഏറ്റവും വലിയ സംസാരവിഷയം മുഹമ്മദ് ഷാമിയാണെന്നും അദ്ദേഹത്തിന്റെ ഭാവി എന്താകുമെന്നുമാണെന്ന് പത്താന്‍ പറഞ്ഞു.
അദ്ദേഹം ഇന്നലെ വന്ന് കുറച്ച് മത്സരങ്ങള്‍ കളിച്ച് പുറത്തുപോയ ആളല്ലെന്നും 450-500 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയിട്ടുണ്ടെന്നും അതൊരു വലിയ സംഖ്യയാണെന്നും അദ്ദേഹം പഞ്ഞു.
കൂടുതല്‍ മെച്ചപ്പെടുത്തല്‍ എന്താണ് ഷമി ചെയ്യേണ്ടതൈന്ന് സെലക്ഷന്‍ കമ്മിറ്റിക്ക് മാത്രമേ അറിയുകയുള്ളൂ എന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.
‘ഏറ്റവും വലിയ സംസാര വിഷയം മുഹമ്മദ് ഷമിയാണ്. അദ്ദേഹത്തിന്റെ ഭാവി എന്താകുമെന്നുമാണ്? അദ്ദേഹം ഇന്നലെ വന്ന് കുറച്ച് മത്സരങ്ങള്‍ കളിച്ച് പുറത്തുപോയ ആളല്ല. അദ്ദേഹം 450-500 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയിട്ടുണ്ട്, അതൊരു വലിയ സംഖ്യയാണ്.
ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം നിങ്ങള്‍ സ്വയം തെളിയിച്ചുകൊണ്ടിരിക്കണം. പക്ഷേ, ഷമി ഇതിനകം 200 ഓവറുകള്‍ എറിഞ്ഞിട്ടുണ്ട്. 200 ഓവറുകള്‍ എറിഞ്ഞതിനുശേഷം ഫിറ്റ്‌നസ് ആണ് പ്രശ്‌നമെങ്കില്‍, ഫിറ്റ്‌നസ് ഇതിനകം തെളിയിച്ചിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെടുത്താന്‍ എന്താണ് വേണ്ടത്, സെലക്ഷന്‍ കമ്മിറ്റിക്ക് മാത്രമേ അവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് അറിയൂ,’ പത്താന്‍ പറഞ്ഞു.
2025ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ടൂര്‍ണമെന്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും പിന്നീട് താരത്തിന് അവസരങ്ങള്‍ ലഭിച്ചില്ല. ഫിറ്റ്നസ് ഇല്ലെന്ന് പറഞ്ഞാണ് ഷമിക്ക് അവസരങ്ങള്‍ ലഭിക്കാതിരുന്നത്. ഇതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അവസരം ലഭിക്കാതിരുന്ന ഷമി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. പിന്നാലെ വിജയ് ഹസാരെയില്‍ താരം തിളങ്ങുകയാണ്. ഇരു ടൂര്‍ണമെന്റിലും താരം 17 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ 107 ഇന്നിങ്‌സില്‍ നിന്ന് 206 വിക്കറ്റുകളാണ് ഷമി ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലുമായി 485 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയിരുന്നു.
Content Highlight: Irfan Pathan Talking About Mohammed Shami