2026 ടി – 20 ലോകകപ്പില്‍ ഇന്ത്യക്കായി അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് ശിവം ദുബെ നടത്തിയതെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ലോകകപ്പിലുടനീളം ടീമിനായി ദുബെ നിര്‍ണായക ഇന്നിങ്സുകള്‍ കളിച്ചെന്നും ഫൈനലിലും അതുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2026 ടി – 20 ലോകകപ്പില്‍ ഇന്ത്യക്കായി അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് ശിവം ദുബെ നടത്തിയതെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ലോകകപ്പിലുടനീളം ടീമിനായി ദുബെ നിര്‍ണായക ഇന്നിങ്സുകള്‍ കളിച്ചെന്നും ഫൈനലിലും അതുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫൈനലില്‍ ന്യൂസിലാന്‍ഡിന് എതിരെ 250 റണ്‍സ് കടക്കുന്നതില്‍ ദുബെയുടെ പ്രകടനമാണ് കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.

ഇര്‍ഫാന്‍ പത്താന്‍. Photo: Crictracker/x.com
‘ഇന്ത്യയ്ക്കായി ശിവം ദുബെ എത്ര നിര്‍ണായക ഇന്നിങ്സുകളാണ് കളിച്ചത്. ഫൈനലില്‍ അവന്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഇന്ത്യ ആധിപത്യം തിരിച്ചുപിടിച്ചു. ജിമ്മി നീഷം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് വേഗത കുറഞ്ഞിരുന്നു. എന്നാല്‍, അവസാന ഓവറില്‍ നീഷത്തിനെതിരെ ബൗണ്ടറികള്‍ അടിച്ച് റണ്‍സ് കണ്ടെത്തി.
ആ സമയത്ത് ഇന്ത്യയ്ക്ക് 20 റണ്‍സോ അതില്‍ കൂടുതലോ ഉള്ള ഒരു ഓവര്‍ ആവശ്യമായിരുന്നു. ദുബെയുടെ ഈ പ്രകടനമാണ് ഇന്ത്യയെ 250 കടത്തിയത്. അത് അതിശയിപ്പിക്കുന്നതായിരുന്നു,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ശിവം ദുബെ. Photo: BCCI/x.com
ഫൈനലില്‍ 19ാം ഓവറില്‍ ക്രീസിലെത്തിയ ദുബെ വെടിക്കെട്ട് ബാറ്റിങ്ങാണ് നടത്തിയത്. എട്ട് പന്തുകള്‍ നേരിട്ട് താരം 26 റണ്‍സ് അടിച്ചെടുത്ത് പുറത്താവാതെ നിന്നു. രണ്ട് സിക്സും മൂന്ന് ഫോറുകളുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. 325.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
ഇന്ത്യയുടെ ലോകകപ്പിലെ മറ്റ് മത്സരങ്ങളിലും ദുബെ നിര്‍ണായക ഇന്നിങ്സുകള്‍ കാഴ്ച വെച്ചിരുന്നു. ടൂര്‍ണമെന്റില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 235 റണ്‍സാണ് അടിച്ചെടുത്തത്. ഒരു അര്‍ധ സെഞ്ച്വറിയും താരം നേടിയിരുന്നു. ലോകകപ്പില്‍ 169.06 സ്‌ട്രൈക്ക് റേറ്റും 39.16 ശരാശരിയും താരത്തിനുണ്ട്.
Content Highlight: Irfan Pathan praises Shivam Dube for his performance in T20 World Cup 2026