ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8ലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വേക്കെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ വിജയത്തിന് പിന്നാലെ സൂപ്പര്‍ താരം സഞ്ജു സാംസണെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സഞ്ജു തന്റെ ജോലി കൃത്യമായി ചെയ്‌തെന്ന് പത്താന്‍ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു മുന്‍ താരത്തിന്റെ പ്രതികരണം.
‘ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് ശരാശരി എല്ലാം ഏകദേശം ഏഴ് ആയിരുന്നു. ഇത് മറ്റ് ടീമുകളേക്കാളും കുറവാണ്.
ഇന്ന്, സഞ്ജു സാംസണ്‍ ടീമിന് ആവശ്യമായ രീതിയില്‍ കൃത്യമായി കളിച്ചു, ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ സഹായിച്ചു.
അദ്ദേഹം ആ ജോലി കൃത്യമായി ചെയ്തു,’ പത്താന്‍ എക്‌സില്‍ കുറിച്ചു.
India’s first-wicket average this World Cup was just around 7. lowest among all teams.
Today, Sanju Samson played exactly the way the team needed and helped put up India’s highest opening partnership of this World Cup.
He did the job.
— Irfan Pathan (@IrfanPathan) February 26, 2026
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി മികച്ച തുടക്കമാണ് സഞ്ജു നല്‍കിയത്. ഇന്നിങ്‌സിലെ ആദ്യ ഓവറിനെത്തിയ റിച്ചാര്‍ഡ് എന്‍ഗരാവയുടെ രണ്ടാം പന്തില്‍ സിക്സര്‍ അടിച്ചാണ് സഞ്ജു വരവറിയിച്ചത്. രണ്ട് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സുമായാണ് താരം മടങ്ങിയത്. 160 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. വൈകാതെ സഞ്ജു മികച്ച ഫോമിലെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സഞ്ജു സാംസണ്‍: BCCI/x.com
𝐃𝐈𝐒𝐏𝐀𝐓𝐂𝐇𝐄𝐃 🚀
Sanju Samson starts the innings on a positive note! 💪
ICC Men’s #T20WorldCup 👉 SUPER 8, #INDvZIM | LIVE NOW ➡️ https://t.co/vIdZg7mGmy pic.twitter.com/TtmJRlvcR0
— Star Sports (@StarSportsIndia) February 26, 2026
മാത്രമല്ല സഞ്ജു ഇന്നിങ്‌സിന് ശേഷം ഡഗ് ഔട്ടിലേക്ക് പോയപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ജുവിനെ പ്രശംസിക്കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തിലും ഇന്ത്യ ഇതേ ഇലവനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡു ഓര്‍ ഡൈ മാച്ചില്‍ സഞ്ജു തിളങ്ങുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.
Gautam Gambhir and India’s batting coach were seen applauding Sanju Samson for his quickfire innings in Chennai. 🫱🏻🫲🏽#INDvZIM #Chepauk #Sportskeeda pic.twitter.com/G2iCxWtZpZ
— Sportskeeda (@Sportskeeda) February 26, 2026
അതേസമയം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ സിംബാബ്‌വേയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
തുടര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് മെന്‍ ഇന്‍ ബ്ലൂ അടിച്ചെടുത്തത്. ടി-20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മാത്രമല്ല ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലും ഇതുതന്നെയാണ്.
Content Highlight: Irfan Pathan Praises Sanju Samson
