എഡിറ്റര്‍
എഡിറ്റര്‍
ഐ.ആര്‍.സി.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്;സ്വകാര്യ ബാങ്കുകളുടെ കാര്‍ഡുകള്‍ക്ക് നിയന്ത്രണം
എഡിറ്റര്‍
Friday 22nd September 2017 7:28pm

ന്യൂദല്‍ഹി: ഉപഭോക്താക്കളില്‍ നിന്നും കണ്‍വീനിയന്‍സ് ചാര്‍ജ് ഈടാക്കുന്നതിനെ തുടര്‍ന്ന് ഐ.ആര്‍.സി.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നടത്തുന്നതില്‍ സ്വകാര്യ ബാങ്കുകളുടെ കാര്‍ഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കാനറ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ഏഴു സ്വകാര്യ ബാങ്കുകളുടെ കാര്‍ഡുകള്‍ മാത്രമെ ഇനി മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിന് ഉപയോഗിക്കാന്‍ കഴിയുകയുള്ളു.

പ്രശ്‌നം പരിഹരിക്കാന്‍ ഐആര്‍സിടിസി, ഇന്ത്യന്‍ റെയില്‍വേ എന്നിവയുമായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐ.ബി.എ) ഈ വിഷയം ചര്‍ച്ച ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


Also Read ‘എല്ലാം വ്യാജം’; സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് ചാനല്‍ വാങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എന്‍.ഡി ടിവി അധികൃതര്‍


റെയില്‍വേ ടിക്കറ്റിങ്, മറ്റ് പാസഞ്ചര്‍ സര്‍വീസ് ഇടപാടുകള്‍ എന്നിവയ്ക്കായി ഫെബ്രുവരി 16 ന് ആര്‍ബിഐ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് 1000 രൂപ വരെയുള്ള പണമിടപാടിന് അഞ്ച് രൂപയും 2000 വരെയുള്ള പണമിടപാടിന് 10 രൂപയുമാണ് ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ കണ്‍വീനിയന്‍സ് ചാര്‍ജ് ഈടാക്കുന്നത്.

നേരത്തെ ടിക്കറ്റ് ബുക്കിങിന് ഐ.ആര്‍.സി.ടി.സി 20 രൂപ ഈടാക്കിയിരുന്നു. തുടര്‍ന്ന് നോട്ടു നിരോധനത്തെ തുടര്‍ന്ന് ഈ ചാര്‍ജ് ഐ.ആര്‍.സി.ടി.സി ഒഴിവാക്കി. തുടര്‍ന്ന് ബാങ്കുകള്‍ ഈടാക്കുന്ന കണ്‍വീനിയന്‍സ് ചാര്‍ജിന്റെ പകുതി ഐ.ആര്‍.സി.ടി.സിയുമായി പങ്കുവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്തതാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

Advertisement