എഡിറ്റര്‍
എഡിറ്റര്‍
സഹതാരങ്ങള്‍ക്ക് സ്വന്തം ഹോട്ടലില്‍ വിരുന്നൊരുക്കി ക്യാപ്റ്റന്‍ കോഹ്‌ലി
എഡിറ്റര്‍
Wednesday 1st November 2017 2:00pm

 

ന്യൂദല്‍ഹി: ഇന്ത്യന്‍ ടീമിന് വിരാട് കോഹ്‌ലിയുടെ ദല്‍ഹിയിലെ ഹോട്ടലില്‍ ഡിന്നര്‍. ഏകദിന പരമ്പരയിലെ വിജയത്തിന് ശേഷം ഇന്ന് നടക്കുന്ന ട്വന്റി20 മത്സരത്തിനായി ദല്‍ഹിയില്‍ എത്തിയപ്പോളാണ് സഹതാരങ്ങളെ കോഹ്‌ലി വിരുന്നിന് വിളിച്ചത്.

പരിശീലകനായ രവിശാസ്ത്രിയടക്കമുള്ളവര്‍ കോഹ്‌ലിയുടെ നുയേവ ഹോട്ടലില്‍ എത്തിയിരുന്നു. ഹോട്ടലിലെ ആഘോഷം ധവാനടക്കമുള്ള താരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ദല്‍ഹി ഫിറോസ്ഷാ കോട്‌ല മൈതാനത്താണ് മത്സരം. പേസ് ബൗളര്‍ നെഹ്‌റ വിടവാങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മത്സരത്തിന്.

Advertisement