പരിയേരും പെരുമാളിന് ശേഷം 'ഇരണ്ടാം ഉലക പോരിന്‍ കടൈസി ഗുണ്ട്'; ട്രെയിലര്‍ പുറത്തിറങ്ങി
Kollywood
പരിയേരും പെരുമാളിന് ശേഷം 'ഇരണ്ടാം ഉലക പോരിന്‍ കടൈസി ഗുണ്ട്'; ട്രെയിലര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th August 2019, 8:59 pm

ആട്ടക്കത്തി ദിനേശ് നായകനാകുന്ന ‘ഇരണ്ടാം ഉലക പോരിന്‍ കടൈസി ഗുണ്ട്’ ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം അതിയന്‍ അതിരൈ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ പരിയേരും പെരുമാളിന് ശേഷം സംവിധായകന്‍ പാ രഞ്ജിത് നിര്‍മിക്കുന്ന ചിത്രമാണ് ഇരണ്ടാം ഉലക പോരിന്‍ കടൈസി ഗുണ്ട്.

പാട്ട പെറുക്കി ജീവിക്കുന്ന ആളുകളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. തെന്‍മ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് കിഷോര്‍ കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആനന്ദ്, റിത്വിക, മുനീഷ്‌കാന്ത്, ജോണ്‍ വിജയ്, ലിജീഷ് എന്നിവരാണ് മറ്റുതാരങ്ങള്‍.