. അമേരിക്കയുമായി മറ്റ് വിഷയങ്ങള്‍ സംസാരിക്കാനുദ്ദേശിക്കുന്നില്ല’, ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അരാഗ്ചി വിശദീകരിച്ചു.
ഇറാനും യു.എസും തങ്ങളുടെ ഭരണകൂടങ്ങളുമായി ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും മുന്നോട്ടുള്ള വഴിയെ കുറിച്ച് തീരുമാനിക്കുകയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു.
ഒമാന്റെ തലസ്ഥാനമായ മസ്‌ക്കത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. അരാഗ്ചി യു.എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫുമായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്‌നെറുമായും ചര്‍ച്ച നടത്തി.
അമേരിക്കയുമായി രണ്ട് റൗണ്ട് പരോക്ഷ ചര്‍ച്ച നടത്തിയ ശേഷം ഇറാനിയന്‍ പ്രതിനിധി സംഘം മടങ്ങിയതായി ഇറാന്‍ സര്‍ക്കാര്‍ വാര്‍ച്ചാ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.