‘ഡൊണാള്‍ഡ് ട്രംപിന്റെ ഭ്രാന്തമായ പെരുമാറ്റവും നയതന്ത്ര രഹിതമായ ഭാഷയും ഒരു തന്ത്രപരമായ പ്രതിസന്ധിയേയും ഇസ്രഈല്‍ നയങ്ങളോടുള്ള അദ്ദേഹത്തിന്റെ സമ്പൂര്‍ണ വിധേയത്വത്തെയും പ്രതിഫലിപ്പിക്കുന്നു. ഇത് ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തെ ‘ഇസ്രഈല്‍ ഫസ്റ്റ്’ എന്നാക്കി മാറ്റി,’ ലാരിജാനി പറഞ്ഞു.
ഇസ്രഈലിന് വേണ്ടി ട്രംപ് തന്റെ രാജ്യത്തിന്റെ താത്പര്യങ്ങള്‍ ത്യജിച്ചുവെന്നും ഇപ്പോള്‍ നയതന്ത്ര രഹിതമായ പെരുമാറ്റത്തിലൂടെ സ്വന്തം വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇറാനിലെ വിഭജനവും അട്ടിമറിയും ലക്ഷ്യമിട്ടുളള പദ്ധതികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നുള്ള നിരാശയുടെയും ഭ്രാന്തമായ പെരുമാറ്റത്തിന്റെയും സൂചനയാണ് ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍, വിദ്യാഭ്യാസ, മെഡിക്കല്‍ സൗകര്യങ്ങള്‍ക്ക് നേരെയുള്ള യു.എസിന്റെ സമീപകാല ആക്രമണങ്ങള്‍,’ അലി ലാരിജാനി പറഞ്ഞു.
സാമ്പത്തിക സമ്മര്‍ദവും ബോംബാക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും ജനങ്ങളുടെ പ്രതിരോധ ശേഷിയും വിഭവങ്ങളുടെ ശരിയായ മാനേജ്‌മെന്റും കാരണം വിശാലമായ പ്രതിസന്ധിയെ തടയാന്‍ ഇറാന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
അത് കൊണ്ട്തന്നെ ഇറാനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ട്രംപിന്റെ തന്ത്രം പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ലാരിജാനി പറഞ്ഞു.
‘അവരുടെ പ്രാഥമിക ലക്ഷ്യം ഇറാന്റെ ഭരണ സംവിധാനത്തിന്റെ തകര്‍ച്ചയും ദേശീയ ഐക്യത്തിന്റെ തകര്‍ച്ചയുമായിരുന്നു, ആ ലക്ഷ്യം പരാജയപ്പെട്ടു. പകരം രാജ്യത്തെ ജനങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ധിക്കുകയാണ് ചെയ്തത്,’ അദ്ദേഹം പറഞ്ഞു.
യുദ്ധം തുടങ്ങിയ ശേഷം തങ്ങള്‍ അമേരിക്കന്‍ സൈനികരെ തടവിലാക്കിയിട്ടുണ്ടെന്ന് ലാരിജാനി അവകാശപ്പെട്ടിരുന്നു, എന്നാല്‍ അമേരിക്ക ഇത് നിഷേധിച്ചിട്ടുണ്ട്.
Content Highlight: Iran’s security chief Ali Larijani says US will respond to provocation
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.