വാഷിങ്ടണ്‍: ഇറാന്‍ സമാധാനം സ്ഥാപിച്ചില്ലെങ്കില്‍ കൂടുതല്‍ സ്ഥലങ്ങള്‍ വളരെ കൃത്യതയോടെ ആക്രമിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
വാഷിങ്ടണ്‍: ഇറാന്‍ സമാധാനം സ്ഥാപിച്ചില്ലെങ്കില്‍ കൂടുതല്‍ സ്ഥലങ്ങള്‍ വളരെ കൃത്യതയോടെ ആക്രമിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഒന്നുകില്‍ ഇറാനില്‍ സമാധാനമോ അല്ലെങ്കില്‍ യുദ്ധമോ ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതിനേക്കാള്‍ വളരെ വലുതായിരിക്കുമിതെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ മിഡില്‍ ഈസ്റ്റിലെ ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു.
‘ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. മിഡില്‍ ഈസ്റ്റിന്റെ ഭീഷണിയായ ഇറാന്‍ ഇപ്പോള്‍ സമാധാനം സ്ഥാപിക്കണം,’ ട്രംപ് പറഞ്ഞു വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ക്കൊപ്പമാണ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
40വര്‍ഷമായി ഇറാന്‍, ഇസ്രഈലിനെയും അമേരിക്കയെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവര്‍ ജനങ്ങളെ കൊല്ലുകയാണെന്നും പറഞ്ഞ ട്രംപ് ഇറാന്റെ ജനറല്‍ ഖാസിം സുലൈമാനി നിരവധി പേരെ കൊന്നിട്ടുണ്ടെന്നും ഇത് തുടരാന്‍ താന്‍ സമ്മതിക്കില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നന്ദി പറയുകയും ട്രംപ് വളരെയധികം ശക്തിയോടെ ഇറാനെ ആക്രമിക്കുന്നതില്‍ പ്രവര്‍ത്തിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ശക്തിയിലൂടെ സമാധാനമെന്നും ആദ്യം ശക്തി, പിന്നീട് സമാധാനം വരുന്നുവെന്നും നെതന്യാഹു പറഞ്ഞു.
ഇറാനിലെ ഒന്നിലധികം ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ട് തകര്‍ത്തുവെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നത്. ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. ഫോര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിങ്ങനെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലെ ആക്രമണം പൂര്‍ത്തിയാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റ് വഴി ട്രംപ് പറഞ്ഞത്.
Content Highlight: ‘Iran is a threat in the Middle East’, will attack more if peace is not achieved: Trump