2026 ലോകകപ്പില്‍ തങ്ങളുടെ ആരാധകര്‍ക്ക് ഫിഫ ടിക്കറ്റ് നിഷേധിച്ചതായി ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഔദ്യോഗികമായി പ്രഖ്യാപിച്ച നടപടിക്രമങ്ങള്‍ പാലിച്ചിട്ടും ടിക്കറ്റുകള്‍ റദ്ദാക്കിയത് ആരാധകരെ ചതിക്കുന്നതിന് തുല്യമാണെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആരോപിച്ചു. ആതിഥേയ രാജ്യം എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ അമേരിക്ക ലംഘിച്ചതായും അവര്‍ പറഞ്ഞു.
ടൂര്‍ണമെന്റ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇറാന്റെ ടിക്കറ്റ് വിഹിതം ഫിഫ റദ്ദാക്കിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങളും വിസ സംബന്ധിച്ച തര്‍ക്കങ്ങളും ഇത്തവണത്തെ ടൂര്‍ണമെന്റിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
JUST IN: 🇮🇷 Iran says FIFA has withdrawn its World Cup ticket allocation just days before the tournament begins.
Iranian fans who planned everything deserve to be there supporting their team — this last-minute move is unfair and political. Football should unite, not divide!
Stand… pic.twitter.com/BUaPk21THq
ടിക്കറ്റ് വിവാദത്തിന് മുമ്പ് തന്നെ ഇറാന്‍ ടീമിന് വിസ ലഭിക്കുന്നതില്‍ വലിയ തടസങ്ങള്‍ നേരിട്ടിരുന്നു. തങ്ങളുടെ ആദ്യ മത്സരത്തിന് 10 ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് കളിക്കാര്‍ക്ക് വിസ ലഭിച്ചത്, ഇത് അവരുടെ ടൂര്‍ണമെന്റ് തയ്യാറെടുപ്പുകളെ ബാധിച്ചു. കൂടാതെ, ടീമിനൊപ്പമുണ്ടായിരുന്ന 70 പേരില്‍ 15 പ്രധാന അംഗങ്ങള്‍ക്കും വിസ നിഷേധിക്കപ്പെട്ടിരുന്നു.
ജൂണ്‍ 15ന് ലോസ് ഏഞ്ചല്‍സില്‍ ന്യൂസിലന്‍ഡിനെതിരെയും ജൂണ്‍ 21 ന് ബെല്‍ജിയത്തിനെതിരെയുമാണ് ഇറാന്റെ ആദ്യ രണ്ട് മത്സരങ്ങള്‍. ജൂണ്‍ 26 ന് സിയാറ്റിലില്‍ ഈജിപ്തിനെതിരെയാണ് അവരുടെ അവസാന ഗ്രൂപ്പ് മത്സരം.
മാത്രമല്ല ഫിഫ മത്സരങ്ങള്‍ക്കായി ഇറാന്‍ ടീമിന് മണിക്കൂറുകള്‍ മാത്രമേ ടീമിന് അമേരിക്കയില്‍ നില്‍ക്കാനാകൂ. ഇത് ടീമിന്റെ തയ്യാറെടുപ്പിനെ ബാധിക്കും.
ഇറാക്ക്, സൊമാലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ അമേരിക്കയുടെ യാത്രാ നിയന്ത്രണ പട്ടികയിലുണ്ട്.
ഇതിന്റെ ഭാഗമായി സൊമാലിയന്‍ റഫറി ഒമര്‍ ആര്‍ട്ടണെ അമേരിക്ക വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തിയ ശേഷം തിരിച്ചയച്ചിരുന്നു. അര്‍താനെ തിരിച്ചയച്ചതിന് യു.എസ്. ഇമിഗ്രേഷന്‍ അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ കൃത്യമായ യാത്രാരേഖകള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചതില്‍ സൊമാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയോട് വിശദീകരണം തേടിയിരുന്നു.
യു.എസില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനാല്‍ ഒമര്‍ 2026ലെ ഫിഫ ലോകകപ്പില്‍ പരിശീലനം നടത്തുന്നതിനോ മത്സരം നിയന്ത്രിക്കുന്നതിനോ സാധിക്കില്ലെന്ന് ഫിഫ പ്രസ്താവനയിലൂടെ അറിയിച്ചു.
വിസയും പ്രവേശനവും പൂര്‍ണമായും ആതിഥേയ രാജ്യത്തിന്റെ തീരുമാനമാണെന്നും ഫിഫ അറിയിച്ചു.
Content Highlight: Iran Football Federation says FIFA denied tickets to Their fans for 2026 World Cup